LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
132-C കുണ്ടുവളപ്പിൽ ഹൗസ് കടന്നപ്പള്ളി, കള്ളക്കംതോട് പയ്യന്നൂർ താലൂക്ക്.
Brief Description on Grievance:
കെട്ടിട നമ്പര് അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 78
Updated on 2026-03-25 13:14:13
കടന്നപ്പുള്ളി – പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ കടന്നപ്പള്ളി വില്ലേജിൽ കള്ളക്കാംതോട് എന്ന സ്ഥലത്ത് റീ.സ 121/1 ൽ പെട്ട സ്ഥലത്ത് നിർമ്മിച്ച വീടിന് നമ്പർ ലഭിക്കുന്നില്ല എന്നാണ് ശ്രീമതി.മണി W/O കെ.പി ഗോപി, കള്ളക്കംതോട് ,പയ്യന്നൂർ എന്നിവരുടെ പരാതി. അദാലത്തിൽ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് സീനിയർ ക്ലർക്ക് ജിതേഷ്.വി എന്നവർ പങ്കെടുത്തു. ഓവർസിയർ ഗ്രേഡ് 2 സജിനി കെ.കെ എന്നവരും പരാതിക്കാരി മണി എന്നവരും ഓൺലൈൻ ആയും പങ്കെടുത്തു. പരാതിക്കാരി കെട്ടിട നമ്പറിനുള്ള അപേക്ഷ,പ്ലാൻ എന്നിവ പഞ്ചായത്തിൽ നൽകിയതായി അറിയിച്ചുവെങ്കിലും അപേക്ഷ നൽകിയത് സംബന്ധിച്ച രശീതിയോ തീയ്യതിയോ വിശദവിവരങ്ങളോ ലഭ്യമല്ല. അപേക്ഷകയുടെ കെട്ടിട നമ്പറിലുള്ള അപേക്ഷ ലഭ്യമായിട്ടില്ല എന്നും സങ്കേതം വഴി അപേക്ഷ സമർപ്പിച്ചിട്ടില്ല എന്നും ഗ്രാമപഞ്ചായത്ത് പ്രതിനിധി അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിൽ കെട്ടിടം സ്ഥിതി ചെയ്യുന്നത് ചന്തപ്പുര പൊള്ളാളം റോഡിന്റെ വശത്താണ് (8 മീറ്റർ വീതി). റോഡിൽ നിന്നും കെട്ടിടത്തിലേക്ക് ലഭിക്കുന്ന കുറഞ്ഞ അകലം 1.70 മീറ്റർ ആണെന്നും 1.70 മീറ്റർ ലഭിക്കുന്ന ഭാഗം തന്നെ ഷീറ്റ് ഉപയോഗിച്ച് വർക്ക് ഏരിയ നിർമ്മാണം നടത്തിയ സ്ഥിതി ആണെന്നും ആയതിനാൽ KPR ACT 220 (b) ലംഘനം നിലവിലുണ്ടെന്നും കൂടാതെ കെട്ടിടത്തിന് മുകളിലൂടെ ഹൈടെൻഷൻ ലൈനുകൾ കടന്നുപോകുന്നതായും ഓവർ സീയർ അറിയിച്ചു. തീരുമാനം ഓവർസീയർ റിപ്പോർട്ട് ചെയ്തത് പ്രകാരം നിർമ്മാണം നടത്തിയതിൽ KPR ACT 220 (b) , KPBR-2019 – RULE 26, RULE 22(5) എന്നിവയുടെ ലംഘനം നിലവിലുള്ളതായി അദാലത്ത് സമിതി വിലയിരുത്തി. പ്രസ്തുത സാഹചര്യത്തിൽ റെഗുലറൈസേഷൻ അപേക്ഷ സമർപ്പിച്ചാൽ തന്നെ കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിന് സാധിക്കാത്ത സാഹചര്യം നിലവിലുള്ളതായി കാണുന്നു. ആയതിനാൽ നിർമ്മാണം റെഗുലറൈസ് ചെയ്യുന്നതിന് രേഖാമൂലം അപേക്ഷ, പ്ലാനുകൾ, അനുബന്ധ രേഖകൾ, KPBR RULE 22(5) ൽ നിഷ്കർഷിക്കുന്ന പ്രകാരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അല്ലെങ്കിൽ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ എന്നിവരിൽ നിന്നും നിരാക്ഷേപപത്രം എന്നിവ സമർപ്പിക്കുന്നതിന് അപേക്ഷകയ്ക്കും ആയതു ലഭ്യമാകുന്ന മുറയ്ക്ക് പരിശോധന നടത്തി നിലവിലുള്ള സർക്കാർ ഉത്തരവ് പാലിച്ച് കെട്ടിടത്തിന് താൽക്കാലിക നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്കും നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു.