LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthuvath House, Talap, PO Pallikunnu, Kannur - 670004
Brief Description on Grievance:
്ളോറുകളുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയുണ്ടായി. നിയമാനുസരണം പാര്‍ക്കിംഗ് അധികമുള്ളതിനാല്‍ രണ്ടാം നിലയില്‍ 173.05 ച.മീററര്‍ വിസ്തൃതിയില്‍ കൂടി അധികനിര്‍മ്മാണം നടത്തുകയും റഗുലറൈസേഷന് കം കംപ്ലീഷന്‍ സര്ട്ടിഫിക്കററിനായി 16.8.2024ാം തീയതി സൂചന (2) പ്രകാരം അപേക്ഷ നല്‍കുകയും ചെയ്യുകയുണ്ടായി. ചെറിയ അപാകതകള്‍ ചൂണ്ടികാട്ടി ഫയല്‍ മടക്കുകയും ആയത് പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആയത് നാളിതുവരെ അനുവദിച്ചു കിട്ടിയിട്ടില്ല. ഇതിനിടയില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിററ് കാലാവധി 30.10.2025ന് അവസാനിച്ചു. പ്രസ്തുത പെര്‍മിററ് പുതുക്കുന്നതിനായി അപേക്ഷ നല്‍കിയെങ്കിലും ആയത് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചതിനാല്‍ പുതുക്കി നല്കുവാന് പററില്ലെന്നാണ് അറിയിച്ചത്. മേല്‍ വിവരിച്ച സാഹചര്യത്തില്‍ പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് റഗുലറൈസേഷന് കം കംപ്ലീഷന്‍ പ്ലാന്‍ അംഗീകരിച്ച് ഓക്കുപന്‍സി അനുവദിച്ചു തരണമെന്ന് കോര്‍പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി ഒന്നര വര്‍ഷം കഴിഞ്ഞുവെങ്കിലും നാളിതുവരെ നമ്പര്‍ ലഭിക്കാത്തതിനാല്‍ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിരിക്കുകയാണ്. പ്രവാസിയായ ഞാന്‍ ജീവിത സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ച് ആരംഭിച്ച പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് അങ്ങയുടെ ഇടപെടലും അനുകൂലമായ ഉത്തരവും ഉണ്ടാവണമെന്ന് വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.
Receipt Number Received from Local Body:
Final Advice made by Kannur District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 52
Updated on 2026-02-26 15:52:30
കെട്ടിടത്തിന് നമ്പർ/ഒക്കുപെൻസി അനുവദിക്കാത്തത് സംബന്ധിച്ചാണ് പരാതി. പരാതിക്കാരന് വേണ്ടി രാമാനുജൻ വിഎ എന്നവർ അദാലത്ത് സമിതി മുമ്പാകെ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചു.കണ്ണൂർ കോർപ്പറേഷനെ പ്രതിനിധീകരിച്ച് രശ്മി എസ് എന്നവർ ഹാജരായി കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിന് അപാകതകൾ പരിഹരിച്ച് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നോട്ടീസ് നൽകിയിരുന്നതായും എന്നാൽ ഇതുവരെയും അപാകതകൾ പരിഹരിച്ചില്ലെന്നും കോർപ്പറേഷൻ പ്രതിനിധി യോഗത്തിൽ അറിയിച്ചു കോർപ്പറേഷൻ നോട്ടീസ് നൽകിയത് പ്രകാരമുള്ള അപാകതകൾ പരിഹരിച്ച് റഗുലറൈസേഷൻ അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നല്കി അദാലത്ത് സമിതി തീരുമാനിച്ചു.