LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
valancheri
Brief Description on Grievance:
വളാഞ്ചേരി നഗരസഭ ശ്രീ.ഷംസുദ്ദീൻ എന്നവരുടെ പേരിലുള്ള വീടിനു മറ്റൊരു വ്യക്തിക്ക് വ്യാജ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വളാഞ്ചേരി നഗരസഭ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ടിയാന് പരാതിക്കാരന്റെ വീട്ടില്‍ താമസമാക്കി എന്നും ,ടി വിഷയം നഗരസഭയില്‍ പരാതിപ്പെട്ടിട്ടും നാളിതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നും ആയതിനാല്‍ നടപടി സ്വീകരിക്കണം.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 74
Updated on 2026-02-06 21:05:00
3-2-26 ലെ അദാലത്ത് തീരുമാനം താഴെ ചേർക്കുന്നു. --4. ഷംസുദ്ദീൻ, വളാഞ്ചേരി നഗരസഭ Docket No (BPMPM21273000026) സൌദി അറേബ്യയിൽ ജോലിചെയ്യുന്ന ശ്രീ.ഷംസുദ്ദീൻ എന്നവർ ഇ മെയിൽ വഴി ബഹു. ജില്ലാ കലക്ടർക്ക് അയച്ച പരാതിയാണിത്. തന്റെ പേരിലുള്ള വീടിനു മറ്റൊരു വ്യക്തിക്ക് വ്യാജ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വളാഞ്ചേരി നഗരസഭ നല്‍കിയെന്നും തൻമൂലം ടിയാന് പരാതിക്കാരന്റെ വീട്ടില്‍ താമസമാക്കിയെന്നും ടി വിഷയം നഗരസഭയില്‍ പരാതിപ്പെട്ടിട്ടും നാളിതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നും ആയതിനാല്‍ നടപടി സ്വീകരിക്കണം എന്നതാണ് പരാതി. കെ സ്മാർട്ടിലെ 25174-2025 എന്ന നമ്പർ ഫയൽ പരിശോധിച്ചതിൽ, ശ്രീ. പ്രസാദ് പച്ചീരിപ്പറമ്പിൽ എന്നയാൾക്ക് പരാതിക്കാരന്റെ വീടിന്റെ പേരിൽ A4/458/18 നമ്പറിലുളള ഓക്യുപെൻസി സർട്ടിഫിക്കേറ്റും 10/156B എന്ന കെട്ടിട നമ്പരും നഗരസഭയിൽനിന്നും നൽകിയതായി കാണുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ നടപടി സ്വീകരിക്കുകയും ശ്രീ. പ്രസാദിന് നൽകി ഓക്യുപെൻസി സർട്ടിഫിക്കേറ്റും കെട്ടിട നമ്പറും റദ്ദാക്കിയതായി അറിയിച്ച് 19-9-2025ന് പരാതിക്കാരന് കത്ത് നൽകിയതായും കാണുന്നു. പരാതിക്കാരൻ വിദേശത്തായതിനാലും മൊബൈൽ നമ്പർ ലഭ്യമല്ലാത്തതിനാലും അദാലത്തിൽ പങ്കെടുത്തിട്ടില്ല. നഗരസഭയെ പ്രതിനിധീകരിച്ച് ശ്രീമതി. വിജില, സെക്ഷൻ ക്ലർക്ക് ഹാജരായി. പരാതിയിൽ പറയുന്ന കെട്ടിടം നിൽക്കുന്ന ഭൂമിയുടെ ഒരു ഭാഗം കൈറ്റം ചെയ്യപ്പെട്ടപ്പോൾ കെട്ടിടം ഏത് ഭാഗത്താണ് എന്നതിലെ അവ്യത്കതയാണ് പരാതിക്കിടയാക്കിയതെന്നും പ്രസാദിന് നൽകിയ രേഖകൾ റദ്ദാക്കി 10/156A എന്ന നമ്പർ പരാതിക്കാരന് അനുവദിച്ച് പരാതി പരിഹരിച്ചിട്ടുണ്ടെന്നും സെക്ഷൻ ക്ലാർക്ക് അറിയിച്ചു. സെക്ഷൻ ക്ലാർക്കിന്റെ വിശദീകരണം അംഗീകരിച്ച് തുടർനടപടികൾ ആവശ്യമില്ലെന്ന് അദാലത്ത് സമിതി തീരുമാനിച്ചു. അദാലത്ത് തീരുമാനം പരാതിക്കാരന്റെ ഇ മെയിൽ വിലാസത്തിൽ സെക്രട്ടറി അറിയിക്കേണ്ടതാണ്.