LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
udaya Mandiram,Thazham thekku
Brief Description on Grievance:
മതില് നിര്മ്മാണത്തിന്
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 75
Updated on 2026-03-03 15:34:58
29/01/2025 തീയതിയിൽ ചേർന്ന ഉപജില്ലാ അദാലത്ത് സമിതി യോഗതീരുമാനം നമ്പർ 1 അജണ്ട : വിഷയം : തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം - കൊല്ലം – ചിറക്കര ഗ്രാമപഞ്ചായത്ത് - മതിലിന്റെ ബാക്കിഭാഗം കെട്ടുന്നതിന് പഞ്ചായത്തിൽ നിന്നും അനുമതി - പരാതി – അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച്. ചിറക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ നിലവിൽ കെട്ടി നിർത്തിയിട്ടുള്ള മതിലിന്റെ ബാക്കിഭാഗം നിർമ്മിക്കുന്നതിന് അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും നാളിതുവരെയും പഞ്ചായത്തിൽ നിന്നും അനുമതി ലഭിച്ചിട്ടില്ല എന്നും ആയത് പരിശോധിച്ച് അടിയന്തിര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് ശ്രീ. ഉദയൻ.എസ്, കേരള കോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റി അംഗം പരാതി സമർപ്പിച്ചിരുന്നത്. പരാതിക്കാരിയായ ശ്രീമതി ശകുന്തള, ഉദയമന്ദിരം എന്നവരുടെ ഉടമസ്ഥതയിലുള്ളതും റീസർവ്വേ നമ്പർ 73/8, 73/9, 73/10-ൽപ്പെടുന്നതുമായ വസ്തുവും ടി വസ്തുവിന്റെ തെകത്ക് ഭാഗത്ത് റിസർവ്വേ നമ്പർ 74/12-ൽ ഉൾപ്പെട്ട പഞ്ചായത്ത് വഴിയും ചേരുന്ന ഭാഗത്ത് ടിയാന്റെ വസ്തുവിൽ പഞ്ചായത്ത് അനുമതി കൂടാതെ നിർമ്മാണം നടക്കുന്നു എന്ന പരാതിയെ തുടർന്ന് പഞ്ചായത്തിൽ നിന്നും പ്രവൃത്തി നിർത്തിവയ്ക്കണമെന്നും അനുമതി വാങ്ങി മാത്രം നിർമ്മാണം നടത്തേണ്ടതാണെന്നും അറിയിക്കുകയും, കക്ഷി 04/03/2025 ന് വസ്തുവിന്റെ കിഴക്കേ അറ്റം മുതൽ പടിഞ്ഞാറ് അറ്റം വരെ 41.8 മീറ്റർ നീളത്തിൽ മതിൽ നിർമ്മിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുള്ളതുമാണ്. എന്നാൽ അപേക്ഷയിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് ആയത് പരിഹരിക്കുന്നതിന് പഞ്ചായത്തിൽ നിന്നും കക്ഷിക്ക് 03/04/2025, 08/04/2025 തീയതികളിൽ അറിയിപ്പ് നൽകിയതിനെ തുടർന്ന് 12/05/2025 ന് കക്ഷി പുതുക്കിയ പ്ലാൻ സമർപ്പിച്ചിരുന്നുവെങ്കിലും അപാകതകൾ പൂർണ്ണമായും പരിഹരിക്കാത്തതിനാൽ 21/05/2025 ന് വീണ്ടും അറിയിപ്പ് നൽകിയിട്ടുള്ളതും ആയതിന് കക്ഷി 06/06/2025 ന് മറുപടി നൽകിയിട്ടുള്ളതായും കാണുന്നു. ഫയലിൽ സൂക്ഷിച്ചിട്ടുളള FMB യുടെ പകർപ്പും സ്കെച്ചും മറ്റ് രേഖകളും പരിശോധിച്ചതിൽ റീസർവേ നമ്പർ 74/12-ൽ ഉൾപ്പെട്ട വഴിക്ക് 2.3 മീറ്റർ വീതിയുള്ളതായും ടി വഴിയോട് ചേർന്ന് റീസർവ്വേ നമ്പർ 73 /8, 73/9, 73/10ൽ ഉൾപ്പെടുന്ന വസ്തുവിന്റെ കിഴക്ക് അറ്റം മുതൽ പടിഞ്ഞാറ് അറ്റം വരെ 1.30 മീറ്റർ വീതിയിൽ 61 m2 സ്ക്വയർ പുരയിടം 12/11/2007-ൽ ശ്രീ.കൃഷ്ണൻ ചെട്ടിയാർ എന്നവർക്ക് ചാത്തന്നൂർ SRO 4343/2007 നമ്പർ വിലയാധാര പ്രകാരം വിൽപ്പന നടത്തിയിട്ടുള്ളതായും കാണുന്നു. എന്നാൽ തന്റെ പുരയിടത്തിന്റെ തെക്ക് ഭാഗത്ത് ടി 1.30 മീറ്റർ ഒഴിച്ച് ഇടാതെയാണ് കക്ഷി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. പ്ലാനിലെ അളവുകളും സ്ഥലത്തെ അളവുകളും വ്യത്യസ്തമായതിനാലാണ് അപാകത പരിഹരിക്കുന്നതിന് കക്ഷിക്ക് അറിയിപ്പ് നൽകിയതായി കാണുന്നത്. സ്ഥലപരിശോധന നടത്തിയതിൽ FMB യിൽ പറഞ്ഞിട്ടുള്ളതായ പൊതുവഴി തുടക്കത്തിൽ 3.00 മീറ്ററും തുടർന്ന് ശരാശരി 2.40 മീറ്ററും വീതിയിൽ പഞ്ചായത്ത് കോൺക്രീറ്റ് ചെയ്തിട്ടുള്ളതായും ടി കോൺക്രീറ്റിനോട് ചേർന്ന് നിർമ്മാണം നടത്തുന്നതിന് മണ്ണ് ഇടിച്ചു മാറ്റിയിട്ടുള്ളതായും കാണുന്നു. റവന്യൂ രേഖകൾ പ്രകാരം പരാതിക്കാരന്റെ പുരയിടങ്ങളും പഞ്ചായത്ത് വഴിയും യഥാക്രമം 73, 74 എന്നീ രണ്ട് സബ് ഡിവിഷനുകളിൽ ആയതിനാൽ തന്നെ ടി രണ്ട് സബ് ഡിവിഷനുകളുടെയും അതിർത്തി വ്യക്തമായാൽ പ്രശ്നം പരിഹരിക്കാവുന്നതാണ്. റവന്യൂ അധികാരികൾ മുഖേന ടി അതിർത്തി വ്യക്തമായി നിശ്ചയിച്ച് ആയതിൽ നിന്നും ശ്രീമതി ശകുന്തള വില്പന നടത്തിയ ഭൂമിയുടെ വീതിയായ 1.30 മീറ്റർ വിട്ട് ശ്രീമതി ശകുന്തളയുടെ വസ്തുവിന്റെ അതിർത്തി നിശ്ചയിക്കാവുന്നതും തുടർനടപടി സ്വീകരിക്കാവുന്നതാണ്. തീരുമാനം : മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ ടി രണ്ട് സബ് ഡിവിഷനുകളും തമ്മിലുള്ള അതിർത്തി തിട്ടപ്പെടുത്തി മാർക്ക് ചെയ്തു നൽകുന്നതിന് റവന്യൂ അധികാരികൾക്ക് നിർദ്ദേശം നൽകാവുന്നതും ടി അതിർത്തിയിൽ നിന്നും 1.30 മീറ്റർ വിട്ടു നിർമ്മാണ അനുമതിക്കായി യഥാവിധി അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരന് അറിയിപ്പ് നൽകാവുന്നതുമാണ്. ഇപ്രകാരം തുടർനടപടി സ്വീകരിച്ച് ടി പരാതി തീർപ്പാക്കാവുന്നതാണ്.