LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
UNIKKOTH HOUSE WARD 44 NAYADI COLONY PONNANI
Brief Description on Grievance:
ശ്രീ.സുബ്രമണ്യൻ എന്നവരുടെ 25/11/2025 തീയതിയിലെ അപേക്ഷ പൊന്നാനി നഗരസഭ പരിധിയില്‍ വീടിനു താല്‍ക്കാലിക നമ്പര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ശ്രീ.സുബ്രമണ്യൻ എന്നവര്‍ മലപ്പുറം ജില്ലാ കളക്ടര്‍ മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷ
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 75
Updated on 2026-02-06 21:07:46
3-2-26ലെ അദാലത്ത് തീരുമാനം. --5. സുബ്രഹ്മണ്യൻ, പൊന്നാനി നഗരസഭ BPMPM20210000063 ബഹു. ജില്ലാ കലക്ടർക്ക് സമർപ്പിച്ച പരാതിയാണിത്. പൊന്നാനി നഗരസഭയിൽ നിന്നും വീടിനു താല്‍ക്കാലിക നമ്പരാണ് അനുവദിച്ചിരിക്കുന്നത്. സ്ഥിര നമ്പർ അനുവദിക്കണമെന്നും അല്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും മറ്റുമാണ് പരാതിയിൽ ഉന്നയിച്ചിരുക്കുന്നത്. പരാതിക്കാരനെ ടെലഫോൺ വഴി ബന്ധപ്പെട്ടപ്പോൾ പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ട തന്റെ കുടുംബത്തിന് നഗരസഭയിൽനിന്നും പി എം എ വൈ പദ്ധതിപ്രകാരം ഭവന നിർമ്മാണത്തിന് ധനസഹായം ലഭിച്ചിരുന്നുവെന്നും നഗരസഭയിൽ നിന്നും ലഭിച്ച പെർമിറ്റ് പ്രകാരമാണ് രണ്ട് സെന്റ് ഭൂമിയിൽ വീട് നിർമ്മാണം ആരംഭിച്ചതെന്നും അറിയിച്ചു. എന്നാൽ കുറച്ച് കൂടി ഭൂമി പിന്നീട് സമീപത്തായി ലഭിച്ചപ്പോൾ അത്കൂടി കണക്കാക്കിയാണ് വീട് പണി പൂർത്തീകരിച്ചതെന്നും ആയതിനാൽ നഗരസഭയിൽനിന്നും സ്ഥിര കെട്ടിട നമ്പറിന് പകരം താല്കാലിക നമ്പരാണ് അനുവദിച്ചതെന്നും അറിയിച്ചിരുന്നു. അദാലത്തിൽ പരാതിക്കാരൻ ഹാജരായിട്ടില്ല. നഗരസഭയെ പ്രതിനിധീകരിച്ച്, സെക്രട്ടറി, അസിസ്റ്റൻറ് എഞ്ചിനീയർ എന്നിവർ ഹാജരായി. ചട്ടലംഘനങ്ങൾ ഉള്ളതിനാൽ പി.എം.എ വൈ പ്രകാരം നഗരസഭയിൽ നിന്ന് ആനുകൂല്യം അപേക്ഷകന് തടസ്സപ്പെടാതിരിക്കാൻ വേണ്ടി ശ്രീ. സുബ്രഹ്മണ്യന് താത്കാലിക വീട് നമ്പർ അനുവദിക്കുകയാണുണ്ടായതെന്ന് സെക്രട്ടറി വിശദീകരിച്ചു. ചട്ട ലംഘനങ്ങൾ പരിഹരിച്ച് അപേക്ഷ പുനസമർപ്പിക്കുന്ന മുറക്ക് സ്ഥിര നമ്പർ അനുവദിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. അപേക്ഷകനെ അദാലത്ത് വിവരം അറിയിച്ചിരുന്നെങ്കിലും സ്മാർട്ട് ഫോൺ ഇല്ലാത്തതിനാലാണ് അദാലത്തിൽ പങ്കെടുക്കാതിരുന്നതെന്നും സെക്രട്ടറി അറിയിച്ചു. നിലവിൽ നഗരസഭയിൽ നിന്നും പി എം എ വൈ അവസാന ഗഡു അനുവദിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ചട്ട ലംഘനങ്ങൾ പരിഹരിച്ച് അപേക്ഷ പുനസമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകിയും ചട്ടലംഘനങ്ങൾ പരിഹരിക്കുന്ന മുറക്ക് ഓക്യൂപെൻസി സർട്ടിഫിക്കേറ്റും സ്ഥിര കെട്ടിട നമ്പരും അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു. അദാലത്ത് തീരുമാനം സെക്രട്ടറി പരാതിക്കാരനെ രേഖാമുലം അറിയിക്കേണ്ടതാണ്.