LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ജമീലാസ്,ചക്കരക്കല്‍, പി.ഒ.മൌവഞ്ചേരി , കണ്ണൂര്‍ -
Brief Description on Grievance:
പെര്‍മിറ്റ് പുതുക്കി നല്‍കാത്തത് സംബന്ധിച്ച് .
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 75
Updated on 2026-01-01 19:03:00
DOCKET NO.BPKNR 41136000030 തീരുമാനം നമ്പര്‍ 110/12-25- അഞ്ചരകണ്ടി ഗ്രാമപഞ്ചായത്ത് ശ്രീമതി. ടി വി ജമീല, ജമീലാസ് , ചക്കരക്കൽ , പി ഒ മൌവഞ്ചേരി, 670613 എന്നവർ ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് അവർകൾക്ക് മുമ്പാകെ സമർപ്പിച്ച പരാതി അദാലത്ത് പോർട്ടലിൽ ലഭ്യമാക്കിയത് അദാലത്ത് സമിതി പരിശോധിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിൽ ചക്കരക്കൽ ടൗണിനോട് ചേർന്നുള്ള എന്റെ വസ്തുവിന്റെ അതിര് സംരക്ഷണഭിത്തികെട്ടി ഉറപ്പിക്കാതെ 15 മീറ്റർ ഉയരത്തിൽ അശാസ്ത്രീയമായി മണ്ണെടുത്ത് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഉണ്ടാക്കിയ വഴി കാലവർഷക്കെടുതിയിൽ പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് അപകടം ഉണ്ടായി പ്രസ്തുത സ്ഥലത്ത് 03/03/2016 തിയതിക്ക് പഞ്ചായത്തില്‍ നിന്നും പെർമിറ്റ് കിട്ടി. ലക്ഷങ്ങൾ മുടക്കി രണ്ടു നിലയിൽ ഷോപ്പിംഗ് കോംപ്ലസ് സംരക്ഷണ ഭിത്തിയോട് കൂടി പണി കഴിഞ്ഞിരിക്കുന്നു ഇത് പുതുക്കി കിട്ടുന്നതിനായി 11/02/2019 തീയതിക്ക് അപേക്ഷ കൊടുക്കുകയും ആറു വർഷമായിട്ടും പുതുക്കി കിട്ടിയിട്ടില്ല. 02/09/2024 തീയതി ബഹുമാനപ്പെട്ട മന്ത്രിയുടെ കണ്ണൂരിൽ വെച്ചുള്ള അദാലത്തിൽ ഒരു മാസം കൊണ്ട് പുതുക്കി തരാമെന്ന് പറഞ്ഞിരുന്നു. ജിയോ ടെക്നിക്കൽ, സ്ട്രക്ച്ചറൽ ഡ്രോയിങ്, എൻജിനീയറിന്റെയും സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ട് പത്തുവർഷമായി പണികഴിഞ്ഞ് കെട്ടിടത്തിന്റെ മണ്ണ് പരിശോധിക്കണമെന്ന് പറയുന്നതിന്റെ വസ്തുത മനസ്സിലാകുന്നില്ല എന്റെ കെട്ടിടത്തിന്റെ 2 മീറ്റർ അകലെ എത്രയോ കെട്ടിടങ്ങൾ ഉണ്ട് ഭാവിയിൽ നാലുനില വരെ എടുക്കാവുന്ന ഫൌണ്ടേഷനിലാണ് പണിതീർത്തിട്ടുള്ളത്. ആയതിനാൽ എത്രയും പെട്ടെന്ന് ബഹുമാനപ്പെട്ട മന്ത്രി ഇതിന് തക്കതായ നടപടി സ്വീകരിച്ച് പെർമിറ്റ് പുതുക്കി നമ്പർ അനുവദിച്ച് തരണമെന്നുള്ളതാണ് പരാതി. മേൽ പരാതിയിൽ അപേക്ഷകയുടെ പ്രതിനിധിയെയും ഗ്രാമപഞ്ചായത്ത് പ്രതിനിധികളെയും നേരിൽ കേൾക്കുകയും ഫയൽ പരിശോധിക്കുകയും ചെയ്തതിൽ നിന്നും ചൂവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. അപേക്ഷക പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത് പോലെ മേൽ വിഷയം 02/09/2024ലെ മിനിസ്റ്റേഴ്സ് അദാലത്തിൽ ഡോക്കറ്റ് നമ്പർ.BPKNR 41136000017 പ്രകാരം പരിഗണിക്കുകയും, അപേക്ഷക 06/02/2019 ന് പെർമിറ്റ് പുതുക്കുന്നത് നൽകിയ അപേക്ഷയിൽ, പ്ലാനിൽ നിന്നും വ്യത്യസ്തമായി പ്ലോട്ടിൽ നിർമ്മാണം നടത്തിയിട്ടുള്ളതിനാലും നിർമ്മാണം നടന്നിരിക്കുന്നത് 15 മീറ്റർ ഉയരത്തിലുള്ള മൺതിട്ടയോട് ചേർന്നിട്ടുള്ളതിനാലും പ്ലോട്ടിൽ നിലവിലുള്ള കെട്ടിടങ്ങൾക്ക് അപകടമായ രീതിയിൽ മണ്ണിടിച്ചിൽ നടന്നിട്ടുള്ളതിനാലും ഇനിയും നിർമ്മാണം നടന്നാൽ ആളപായം ഉൾപ്പെടെ സാധ്യതയുണ്ടെന്നും ആയതിനാൽ ടൗൺ പ്ലാനർ ഉൾപ്പെടെയുള്ളവരുടെ സംയുക്ത പരിശോധന ആവശ്യമാണെന്ന് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം കമ്മിറ്റി രൂപീകരിക്കുകയും തുടർന്ന് 21/06/2023 കമ്മിറ്റി സംയുക്തമായി സ്ഥലപരിശോധന നടത്തുകയും ചെയ്തു എന്നാൽ പരിശോധനാ റിപ്പോർട്ട് എഞ്ചിനീയറിങ് കോളേജിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ എഞ്ചിനീയറിങ് കോളേജിൽ നിന്നും പരിശോധനാ റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് റിപ്പോർട്ട് പ്രകാരം അടിയന്തിര നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിക്കുകയും ചെയ്തിരുന്നു ഫയല്‍ പരിശോധിച്ചതില്‍ നിന്നും മിനിസ്റ്റേഴ്സ് അദാലത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 06/09/2024ലെ 1874/2005 (4) പ്രകാരം സാങ്കേതിക പരിശോധന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കുന്നതിനായി പ്രിൻസിപ്പാൾ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് . കണ്ണൂരിന് കത്ത് അയച്ചതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാൾ എൻജിനീയറിംഗ് കോളേജ് കണ്ണൂരില്‍ നിന്നും 30/09/2024 കത്ത് പ്രകാരം അധിക റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ആയത് 22/01/2025 ന് കത്ത് ന,1874/2025(6) പ്രകാരം സെക്രട്ടറി അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രിൻസിപ്പാൾ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് . കണ്ണൂരിന് സമർപ്പിച്ചായും കാണുന്നു. തുടർന്ന് പ്രിൻസിപ്പാൾ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് കണ്ണൂർ ചുമതലപ്പെടുത്തിയതനുസരിച്ച് സോയില്‍ ഇൻവെസ്റ്റിഗേഷൻ ആൻഡ് സെക്ടറൽ ഡിസൈനിങ് ഓഫ് റീട്ടെയിൻ വാൾ പ്രവർത്തി നടത്തുന്നതിലേക്കായി 50,000 രൂപയും ആയതിന്റെ 18% GST യും ITC & SR ഓഫീസിൽ അടവാക്കുന്നതിനും പ്രവർത്തി പൂർത്തിയായാൽ ഫൈനൽ ബില്‍ തുക അറിയിക്കും എന്നും അഡ്വാൻസ് തുക UPI/NEFT/RTGS പ്രകാരം അടവാക്കുനതിലെക്കായി അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ 14/03/2025 ലെ No. ITC & SR/C/110/2024-25/001 പ്രകാരം Industrial Training Consultancy and research ,Govt..Engineering College kannur സെക്രട്ടറിയെ അറിയിക്കുകയും സെക്രട്ടറി ടി വിവരം എൻജിനീയറിങ് കോളേജിൽ നിന്ന് ലഭ്യമായ കത്ത് ഉൾപ്പെടെ തുക ഒടുക്കുന്നതിനായി അപേക്ഷകയെ 16/04/ 2005 ലെ എസ് സി 3 /1535/25 പ്രകാരം അറിയിച്ചതായും കാണുന്നു. അപേക്ഷകയുടെ പ്രതിനിധിയെ നേരിൽ കേട്ടതിൽ നിന്നും കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തിന്റെ മണ്ണ് പരിശോധിച്ചു ആവശ്യമായ റീട്ടെയിനിംഗ് വാള് ഡിസൈൻ ചെയ്യുന്നതിലേക്കായി 50000/-രൂപയും ആയതിന്റെ ജി എസ് ടി യും അഡ്വാൻസായി ഒടുക്കുന്നതിനുവേണ്ടി അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 19/05/2025 ന് എൻജിനീയറിങ് കോളേജ് കണ്ണൂരില്‍ പോയിരുന്നു എന്നും എന്നാൽ പ്രൊഫസർക്ക് സുഖമില്ലാതെ ലീവ് ആണെന്നും ആയതിനാൽ പൈസ ഇപ്പോൾ അടക്കേണ്ട എന്ന് പറയുകയും ലെറ്റര്‍ തരികയും ചെയ്ത സ്ഥിതിക്ക് പൈസ അടക്കാൻ പറ്റിയിട്ടില്ല എന്ന് അറിയിക്കുകയും ചെയ്തു ( അപേക്ഷകക്ക് നൽകി എന്ന് പറയുന്ന കത്ത് സമിതി മുമ്പാകെ ഹാജരാക്കിയിട്ടില്ല.) മേൽപ്രകാരം നിർദ്ദേശിച്ച അഡ്വാൻസ് തുക അടവാക്കാൻ തയ്യാറാണെന്നും അടവാക്കുന്നതിന് അറിയിപ്പ് വന്ന് 9 മാസത്തോളം ആയതിനാൽ ടി ഡിമാൻഡ് ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും ആയത് എഞ്ചിനീയറിങ് കോളേജിൽ നിന്ന് വ്യക്തത വരുത്തി തരണമെന്നും അറിയിച്ചിട്ടുണ്ട് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ നേരിൽ കേട്ടതിൽ നിന്നും സാങ്കേതിക റിപ്പോർട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് No. ITC & SR/C/110/2024-25/001 dt 14/03/2025 പ്രകാരം Industrial Training Consultancy and research ,Govt..Engineering College kannur ഒടുക്കുവാന്‍ അറിയിച്ച അഡ്വാൻസ് തുക ഒടുക്കി ആയതിന്റെ രസീതി അപേക്ഷക സെക്രട്ടറിക്ക് ലഭ്യമാക്കിയിട്ടില്ല എന്നും കൂടാതെ അപേക്ഷകയുടെ പ്രതിനിധി ഹിയറിംഗ് സമയത്ത് അറിയിച്ച, പ്രൊഫസർ സുഖമില്ലാത്തതിനാൽ അഡ്വാൻസ് അടക്കേണ്ട എന്ന് അറിയിപ്പ് സെക്രട്ടറിക്ക് എൻജിനീയറിങ് കോളേജില്‍ നിന്നും നാളിതുവരെ ലഭ്യമായിട്ടില്ല എന്നും അറിയിച്ചു. തീരുമാനം :- മേൽ പ്രവർത്തിക്കു വേണ്ടി.(നിര്മ്മാ ണം നടന്ന സ്ഥലത്തെ Soil Investigation and Structural Design of retaining wall ) No. ITC & SR/C/110/2024-25/001 dt 14/03/2025 പ്രകാരം Iindustrial Training Consultancy and research ,Govt..Engineering College kannur പ്രകാരം അടവാക്കാൻ ഡിമാൻഡ് ചെയ്ത അഡ്വാൻസ് തുക ഒടുക്കുന്നതിന് നിലവിൽ തയ്യാറാണെന്നും മേല്‍ demand notice ലഭ്യമായിട്ട് 9 മാസത്തിലധികമായതിനാല് ആയത് ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നതിൽ വ്യക്തത വരുത്തി തരണമെന്ന് അപേക്ഷകന്റെ പ്രതിനിധി അദാലത്ത് സമിതിയെ അറിയിച്ച സാഹചര്യത്തിൽ തുക ഒടുക്കുന്നതിനുവേണ്ടി No. ITC & SR/C/110/2024-25/001 dt 14/03/2025 പ്രകാരം Iindustrial Training Consultancy and research ,Govt..Engineering College kannur ഇഷ്യൂ ചെയ്ത കത്ത് പ്രകാരം അഡ്വാന്‍സ് തുക ഒടുക്കുവാൻ സാധിക്കുമോ എന്നതിലും അല്ലാതെ പക്ഷം പുതുക്കിയ ഡിമാൻഡ് നോട്ടീസ് ഇഷ്യൂ ചെയ്യുന്നതിനുള്ള നടപടികൾ സംബന്ധിച്ച് എഞ്ചിനീയറിങ് കോളേജിനോട് ആരായുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു. മേൽ വിവരം അപേക്ഷകയെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമലപ്പെടുത്തി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 75
Updated on 2026-01-06 10:57:09
സെക്രട്ടറിയുടെ കത്ത് അറ്റാച്ച് ചെയ്യുന്നു