LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വിശ്വാര്ച്ചന, പള്ളിക്കുന്ന് , കണ്ണൂര് -670004
Brief Description on Grievance:
കെട്ടിട നമ്പര് ലഭിക്കാത്തത് സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 75
Updated on 2026-01-13 10:18:58
DOCKET NO.BPKNR 41162000020 തീരുമാനം നമ്പര് 111/12-25- വേങ്ങാട് ഗ്രാമപഞ്ചായത്ത് ശ്രീമതിഷിഗിത.കെ,വിശ്വാർച്ചന,പള്ളിക്കുന്നു്,പി.ഒ.കണ്ണൂർ എന്നവർ ബഹു.തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, ശ്രീ.എം.ബി.രാജേഷ് അവർകൾക്ക് സമർപ്പിച്ച പരാതി അദാലത്ത് പോർട്ടലിൽ ലഭ്യമാക്കിയത് അദാലത്ത് സമിതി പരിശോധിച്ചു. കണ്ണൂർ ജില്ലയിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലെ ഒന്നാം നിലയിലെ പീടിക മുറികൾക്ക് നമ്പർ അനുവദിക്കാത്തതുമായി ബന്ധപ്പെട്ടതാണ് പരാതി മേൽ പരാതിയിൽ വിശദമായ പരിശോധനക്കായി അടുത്ത കമ്മിറ്റിയിൽ മാറ്റിവെച്ച് തീരുമാനിച്ചു.
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 76
Updated on 2026-01-13 10:53:53
DOCKET NO: BPKNR 41162000020 VENGAD GP തീരുമാനം നമ്പര് 112/01/2026 (വേങ്ങാട് ഗ്രാമപഞ്ചായത്ത്) ശ്രീമതി കെ ഷിഗിത , വിശ്വാർച്ചന പി ഒ പള്ളിക്കുന്ന്, ചെട്ടിപ്പിടിക,കണ്ണൂർ എന്നവർ ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എൻ. വി രാജേഷ് അവർകൾ മുൻപാകെ സമർപ്പിച്ച പരാതി അദാലത്ത് പോർട്ടലിൽ ലഭ്യമായത് അദാലത്ത് സമിതി പരിശോധിച്ചു. പാതിരിയാട് വില്ലേജിൽ സർവ്വേ നമ്പർ 56/A 199 ൽ മമ്പറത്ത് പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിന് 2013ൽ ഗ്രൗണ്ട് ഫ്ലോറിനു വേണ്ടി കെട്ടിട നമ്പർ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുകയും ഗ്രാമപഞ്ചായത്ത് കെട്ടിട നമ്പർ അനുവദിക്കുകയും ചെയ്തിരുന്നു. ടി സമയത്ത് ഒന്നാം നിലക്ക് ഷട്ടർ വെക്കാത്തതിനാൽ നമ്പറിനു വേണ്ടി അപേക്ഷിച്ചിരുന്നില്ല. പിന്നീട് പണി പൂർത്തീകരിച്ച് നമ്പറിനു വേണ്ടി അപേക്ഷ സമർപ്പിച്ചപ്പോൾ ടി കെട്ടിടത്തിന്റെയ മുൻപിൽ പുതുതായി ഓവുചാൽ നിർമ്മാണത്തിനുവേണ്ടി PWD അധികൃതരുടേയും നാട്ടുകാരുടെയും അപേക്ഷ മാനിച്ച് വളവിൽ എന്റെി കൈവശമുള്ള സ്ഥലം ഓവുചാൽ നിർമ്മാണത്തിന് വേണ്ടി വിട്ടു കൊടുത്തിരുന്നു.ആയതിന് PWD എഞ്ചിനീയറുടെ സാക്ഷ്യപത്രവും ഹാജരാക്കിയിരുന്നു. 02.09.2024 ന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന അദാലത്തിൽ അപേക്ഷക പങ്കെടുക്കുകയും ടി വിഷയത്തിൽ എത്രയും വേഗം പരിഹാരം കാണണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു .പിന്നീട് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ട പ്രകാരം താലൂക്ക് സർവേയർ അളവ് രേഖപ്പെടുത്തിയ Licensed survey sketch തയ്യാറാക്കുകയും ആയത് പഞ്ചായത്തിൽ ഹാജരാക്കിയിട്ടുമുള്ളതാണ് .ആയതിനാൽ ടി കെട്ടിടത്തിന്റെറ ഒന്നാം നിലക്ക് കെട്ടിട നമ്പർ അനുവദിച്ചു തരണം എന്നതാണ് പരാതി. മേൽ പരാതിയിൽ അപേക്ഷകയേയും ഗ്രാമപഞ്ചായത്ത് പ്രതിനിധികളെയും നേരിൽ കേൾക്കുകയും ഫയൽ പരിശോധിക്കുകയും ചെയ്തതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു ഫയൽ പരിശോധിച്ചതിൽ നിന്നും ടി പരാതി 02.09.2024 ന് നടന്ന തദ്ദേശ അദാലത്തിൽ പരിഗണിക്കുകയും ആയതിൽ 1).KPBR 2019 പ്രകാരം ക്രമവൽക്കരിക്കുന്നതിന് അപേക്ഷ സമർപ്പിക്കുകയോ 2). 2024ലെ കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമാണങ്ങളുടെ ക്രമവൽക്കരണം) ചട്ട പ്രകാരം കെട്ടിടം ക്രമവൽക്കരിക്കുന്നതിന് അപേക്ഷ സമർപ്പിക്കുകയോ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് വേണ്ടി അപേക്ഷകയോട് ആവശ്യപ്പെട്ട് തീരുമാനിച്ചിരുന്നു. അപേക്ഷകയെ നേരിൽ കേട്ടതിൽ നിന്നും ടി വാണിജ്യ കെട്ടിടത്തിന്റെ താഴത്തെ നിലക്ക് (ഗ്രൗണ്ട് ഫ്ലോർ ) കെട്ടിട നമ്പർ അനുവദിക്കുന്ന സമയത്ത് തന്നെ ഒന്നാം നിലയുടെ പണിയും 80 % പൂർത്തീകരിച്ചിരുന്നെന്നും ആയതിന് ഷട്ടർ സ്ഥാപിക്കുന്ന പണി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ എന്നും അറിയിച്ചു. ടി സമയത്ത് തന്നെയാണ് കെട്ടിടത്തിന്റെ മുന്നിൽ പുതുതായി ഒരു ഓവുചാൽ നിർമ്മിക്കുന്നതിന് പി.ഡബ്ല്യു.ഡി അധികൃതരുടെയും നാട്ടുകാരുടെയും അപേക്ഷ അനുസരിച്ച് ഓവുചാൽ നിർമ്മിക്കുന്നതിന് വേണ്ടി എന്റെം സ്ഥലം സൗജന്യമായി വിട്ടുകൊടുക്കേണ്ടി വന്നത്.നിലവിൽ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് റവന്യൂ അധികാരികളിൽ നിന്നും സർവ്വേ സ്കെച്ച് ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മമ്പറം- കൂത്തുപറമ്പ് റോഡിന്റെ വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് ശ്രീമതി .ഷിജിനയുടെ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വളവിലെ അപകട ഭീഷണി ഒഴിവാക്കാൻ സ്ഥലം ഉടമയുടെ തന്നെ സമ്മതത്തോടെ അവരുടെ സ്ഥലത്തായി ഡ്രൈനേജും ഫുട്പാത്തും നിർമ്മിച്ചിട്ടുണ്ട്.ടി കെട്ടിടത്തിൽ നിന്നും റോഡിലേക്കുള്ള മിനിമം ദൂരം 3.10 മീറ്റർ ആണെന്നും ആ ഭാഗത്തെ ഡ്രെയിനേജ് ശ്രീമതി ഷിജിനയുടെ സ്ഥലത്ത് അവരുടെ അനുവാദത്തോടെ നിർമ്മിച്ചതാണെന്നും അസിസ്റ്റന്റെ് എൻജിനീയർ പിഡബ്ല്യുഡി റോഡ്സ് സെക്ഷൻ ,കൂത്തുപറമ്പ് 01.11.2013 ന് സെക്രട്ടറി വേങ്ങാട് ഗ്രാമപഞ്ചായത്തിന് സാക്ഷ്യപത്രം നൽകിയതായി കാണുന്നു. ഫയൽ പരിശോധിച്ചതിൽ നിന്നും സമർപ്പിച്ച പ്ളാൻ പ്രകാരം കെട്ടിടത്തിന് ആവശ്യമായ പാർക്കിംഗ് സൌകര്യം ഇല്ല എന്ന് കാണുന്നു. ആയത് 2024ലെ കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമാണങ്ങളുടെ ക്രമവൽക്കരണം) ചട്ട പ്രകാരം കെട്ടിടം ക്രമവൽക്കരിക്കാവുന്നതാണെന്ന് അപേക്ഷകയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ടി ചട്ട പ്രകാരം അപേക്ഷ സമർപ്പിക്കാമെന്ന് അപേക്ഷക അറിയിക്കുകയും ചെയ്തിട്ടുണ്ട്. തീരുമാനം മേൽ വസ്തുതകളിൽ നിന്നും 2013 ന് ഗ്രൌണ്ട് ഫ്ലോറിന് കെട്ടിട നമ്പർ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ തന്നെ മുകൾ നിലയുടെ(ഒന്നാം നില) പ്രവർത്തി 80% പൂർത്തീകരിച്ചിരുന്നു എന്നും ഷട്ടർ സ്ഥാപിക്കുന്ന പണി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു എന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലും റോഡ് ഡ്രെയിനേജ് സ്ഥലം ഉടമസ്ഥയുടെ അനുവാദത്തോടെ അവരുടെ സ്ഥലത്ത് നിർമ്മിച്ചതാണെന്ന ബന്ധപ്പെട്ട അസി.എഞ്ചിനീയറുടെ സാക്ഷ്യപത്രം പരിഗണിച്ചും മറ്റ് ചട്ട ലംഘനങ്ങൾ 2024ലെ കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമാണങ്ങളുടെ ക്രമവൽക്കരണം) ചട്ട പ്രകാരം ക്രമവത്കരിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകയോട് ആവശ്യപ്പെടുന്നതിനും ആയതു പ്രകാരം അപേക്ഷ ലഭ്യമാക്കുന്ന മുറയ്ക്ക് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു.അദാലത്ത് തീരുമാനം അപേക്ഷകയെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 76
Updated on 2026-01-22 10:51:13
സെക്രട്ടറിയുടെ കത്ത് അറ്റാച്ച് ചെയ്യുന്നു