LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALAKKAL MEETHAL, PANTHEERPADAM, KUNNAMANGALAM P.O 673571
Brief Description on Grievance:
കെട്ടിട നിർമ്മാണ പൂർത്തീകരണപ്ലാൻ സമർപ്പിച്ച്-അപാകതകൾ പരിഹരിച്ച് കിട്ടുന്നതിന്
Receipt Number Received from Local Body:
Interim Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 75
Updated on 2026-02-26 11:57:42
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 14 ആം വാർഡിലെ പാലക്കൽ മാൾ സംബന്ധിച്ചുള്ള പരാതിയാണ് പരിശോധിച്ചത്. പരാതിക്കാരനും അസിസ്റ്റന്റ് എഞ്ചിനീയറും ഹാജരായി. അസിസ്റ്റന്റ് എഞ്ചിനീയറുടെ റിപ്പോർട്ട് പ്രകാരം 2023 മാർച്ച് മാസത്തിൽ ഒക്യുപെൻസി നൽകുകയും ഒക്ടോബർ-നവംബർ മാസങ്ങളിൽ വിജിലൻസിന്റെ പരിശോധനയുടെ ഭാഗമായി അനധികൃതമായി പല നിർമ്മാണ പ്രവൃത്തികളും നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 29.11.23 ന് SC4/12610/2023 നമ്പറായി 5 അപാകതകൾ ചൂണ്ടികാണിച്ച് സെക്രട്ടറി ഉത്തരവ് നൽകിയതായി കാണുന്നു. പ്രസ്തുത ഉത്തരവ് ആർക്കാണ് നൽകിയതെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ല. ഒക്യുപെൻസി നൽകി 8 മാസം കഴിഞ്ഞിട്ടാണ് പരിശോധന നടത്തിയത്. ചൂണ്ടികാണിച്ച 5 അപാകതകളിൽ അഞ്ചാമതായുള്ള അപാകതക പരിഹരിക്കുന്നതിന് സൈഡിൽ കെട്ടിയ വാൾ പൊളിക്കേണ്ടതാണ്. പ്രസ്തുത വാൾ പൊളിക്കുന്നതിന് പ്രയാസം പരാതിക്കാരൻ ഉന്നയിക്കുന്നുണ്ട്. ഓരോ ഫ്ലോറിലും 15.64 ചതുരശ്രമീറ്റർ സൺഷൈഡ് വാൾ ഉണ്ടാക്കിയത് പൊളിച്ചിട്ടുണ്ടെന്ന് പരാതിക്കാർ അറിയിച്ചുണ്ട്. കെട്ടിടത്തിന്റെ അധിക നിർമ്മാണം പൊളിക്കുമ്പോൾ തൊട്ടടുത്ത പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് പരാതിക്കാർ പറയുന്നു. നിലവിൽ ട്രൈബ്യൂണൽ AP/90/2024 നമ്പർ കേസ് നിലനിൽക്കുന്നു. പരാതിക്കാരൻ ട്രൈബ്യൂണൽ കേസ് പിൻവലിക്കുന്ന മുറയ്ക്ക് 29.11.23 ലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിലെ 2,3,5 ഖണ്ഡികയിൽ പറഞ്ഞ അധിക നിർമ്മാണം സെറ്റ് ബാക്ക് ലഭിക്കുന്ന രീതിയിൽ ഉടമസ്ഥന്റെ ചിലവിൽ പൊളിച്ച് മാറ്റിയാൽ കെട്ടിടത്തിനെതിരെ സെക്രട്ടറി സ്വീകരിച്ച നടപടി പിൻവലിച്ച് ഒക്യുപെൻസി നിലനിർത്തുന്നതിനും, SC4/12610/23 നമ്പർ ഉത്തരവ് പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കാൻ പാടില്ല എന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിനും തീരുമാനിച്ചു. ഈ കാര്യത്തിൽ പൊളിച്ചു മാറ്റുന്നതിനാവശ്യമായ പോലീസ്, ഫയർ ഫോഴ്സ് സഹായം ആവശ്യമെങ്കിൽ സെക്രട്ടറി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുഖേന നൽകുവാനും ആയതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുവാനും തീരുമാനിച്ചു. അധിക നിർമ്മാണം പൊളിക്കുന്നത് സംബന്ധിച്ച് 10 ദിവസത്തിനുളളിൽ റിവൈസ്ഡ് പ്ലാൻ സമർപ്പിക്കുന്നതിന് കെട്ടിട ഉടമക്ക് അദാലത്ത് സമിതി നിർദ്ദേശം നൽകി.
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 76
Updated on 2026-03-02 16:59:49
അദാലത്ത് സമിതി മുമ്പാകെ പരാതിക്കാരൻ LBS നൊപ്പം ഹാജരായി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ,അസ്സിസ്റ്റൻ്റ് എഞ്ചിനിയർ ഹാജരായിരുന്നു. 25/02/2026 ലെ പരാതിക്കാരൻ്റെ കത്താണ് യോഗം ചർച്ച ചെയ്തത്. 29/11/2023 ലെ SC4/12610/23 നമ്പർ സെക്രട്ടറിയുടെ നോട്ടീസ് പ്രകാരം 5 അപാകതകൾ ആയിരുന്നു ചൂണ്ടിക്കാണിച്ചിരുന്നത്. ആയതിനാൽ കെട്ടിടം സെറ്റ് ബാക്ക് ലഭിക്കുന്ന രീതിയിൽ പൊളിച്ചു മാറ്റുക എന്ന ഉപജില്ല അദാലത്ത് തീരുമാനത്തിൽ മാറ്റം വേണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്. ഇക്കാര്യം ചർച്ച ചെയ്ത് താഴെ പറയുന്ന രീതിയിൽ തീരുമാനം എടുത്തു. 1. കെട്ടിടത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് (കെട്ടിടത്തിലേക്ക് പ്രവേശിച്ച് ഇടത് ഭാഗത്ത് ) കെട്ടിടഭാഗം ഗ്രൌണ്ട് ഫ്ലോർ,ഒന്നാം നില, രണ്ടാം നില, മൂന്നാം നില, നാലാം നിലകളിൽ 13.80 മീറ്റർ നീളത്തിലും 75 സെ മീ. വീതിയിലും കെട്ടിട ഉടമയുടെ ഉത്തരവാദിത്തത്തിൽ പൊളിച്ച് മാറ്റണം . 2. കെട്ടിടത്തിൻ്റെ പുറക് വശത്ത് നിയമപ്രകാരം ലഭിക്കേണ്ട അകലം ലഭിക്കാത്തതിനാൽ APPENDIX M ലെ റൂൾ 26 പ്രകാരം പിഴ ഒടുക്കാനുള്ള അവസരം ഉപയോഗിക്കുന്നതിന് പരാതിക്കാരൻ തയ്യാറാണ്. ഇക്കാര്യത്തിൽ കെട്ടിടത്തിൻ്റെ പുറക് വശത്തെ കോമ്പൌണ്ട് വാളിന് പുറക് വശത്തെ സ്ഥലം സംബന്ധിച്ച തഹസീൽദാർ/വില്ലേജ് ഓഫീസറിൽ നിന്നുള്ള സ്കെച്ച് സെക്രട്ടറി മുമ്പാകെ പരാതിക്കാരൻ ഹാജരാക്കേണ്ടതാണ് .പ്രസ്തുത സ്കെച്ചിൻ്റെ അടിസ്ഥാനത്തിലുള്ള നടപടി പ്രകാരം മാത്രമേ APPENDIX M ലെ റൂൾ 26 പ്രകാരം പരിഗണിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ Layout approval exemption സംബന്ധിച്ച് മുൻപ് ലഭിച്ച ജില്ലാ ടൌൺ പ്ലാനറുടെ കത്തിൻ്റെ പകർപ്പും ഹാജരാക്കേണ്ടതാണ്. 3. APPENDIX M ലെ റൂൾ 3.5 പ്രകാരമുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറിക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം LBS മുഖേന സമർപ്പിക്കേണ്ടതാണ്. 4. പഞ്ചായത്ത് സെക്രട്ടറിയുടെ 30/11/2023 ലെ നോട്ടീസ് പ്രകാരം മറ്റ് അപാകതകൾ കൂടി സൈറ്റിൽ പരിഹരിക്കുന്നതിന് കെട്ടിട ഉടമക്ക് അദാലത്ത് സമിതി നിർദ്ദേശം നൽകി