LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പിലാച്ചേരി ഹൌസ്, കൊളത്തുമല, അഞ്ചരക്കണ്ടി, കണ്ണൂര്‍- 670612
Brief Description on Grievance:
പെര്‍മിറ്റ് പുതുക്കി നല്‍കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 75
Updated on 2026-01-01 19:14:34
DOCKET NO.BPKNR 41162000019 തീരുമാനം നമ്പര്‍ 109/12-25- വേങ്ങാട് ഗ്രാമപഞ്ചായത്ത് ഉപജില്ല അദാലത്ത് പോർട്ടലിൽ ബഹു ജോയന്റ് ഡയറക്ടർ എൽഎസ് ജി ഡി കണ്ണൂർ ലഭ്യമാക്കിയ ശ്രീ. മുസ്തഫ ചാലിൽ s/o ഇസ്മയിൽ, പിലാച്ചേരി ഹൌസ് ,കൊളത്തുമല (പി.ഒ), അഞ്ചരക്കണ്ടി-670612 എന്നവരുടെ പരാതി പരിശോധിച്ചു . വേങ്ങാട് ഗ്രാമ പഞ്ചായത്തിൽ പടുവിലായി അംശം കൊളത്തുമല ദേശത്തെ 45/300 ൽ 03 ആർ 64 സ്ക്വയർ മീറ്റർ സ്ഥലത്ത് വീട് നിർമ്മിക്കുന്നതിനു വേണ്ടി 29/12/2017 ൽ പെർമിറ്റ് അനുവദിച്ചിരുന്നു എന്നും ആയതിന്റെ കാലാവധി 29/12/2020 ന് അവസാനിപ്പിച്ചിരുന്നു. വീടിൻറെ 80 ശതമാനം പ്രവർത്തികൾ പൂർത്തീകരിച്ചിരുന്നു. മേൽ കാലഘട്ടത്തിൽ ഉണ്ടായ കോവിഡ് വ്യാപനവും തൊഴിലാളികളെ ജോലിക്ക് ലഭിക്കാത്ത അവസ്ഥയും കാരണവും വീട് പണി പൂർത്തിയാക്കാൻ സാധിക്കാതെ വരികയും പെർമിറ്റ് പുതുക്കുന്നതിന് ഗൾഫിൽ നിന്നും തിരിച്ചു് നാട്ടിൽ എത്താൻ സാധിക്കുകയും ചെയ്തിട്ടില്ല. വീടുപണി പൂർത്തിയാക്കുന്നതിനുള്ള ആവശ്യത്തിലേക്ക് പെർമിറ്റ് പുതുക്കുന്നതിന് വേണ്ടി വേങ്ങാട് ഗ്രാമ പഞ്ചായത്തിൽ 20/05/ 2025 അപേക്ഷിച്ചിരുന്നു. എന്നാൽ CRZ മാപ്പ് പ്രകാരം 40 മീറ്റർ ദൂരപരിധിയിൽ കുറവായ സ്ഥലത്താണ് വീട് നിർമ്മിക്കുന്നത് എന്ന് പറഞ്ഞ് പെർമിറ്റ് പുതുക്കി നൽകാതെ നിരസിക്കുകയാണ് ചെയ്തത്. പഞ്ചായത്ത് CRZ അകലം വിലയിരുത്തിയത് നിയമ വിരുദ്ധമാകയാൽ എനിക്ക് പെർമിറ്റ് പുതുക്കി /റീ ഇഷ്യു ചെയ്യാൻ പഞ്ചായത്തിന് നിർദ്ദേശം നല്കേണ്ടതാണെന്നുള്ളതാണ് പരാതി. മേൽ പരാതിയിൽ അപേക്ഷകന്റെ പ്രതിനിധി ഗ്രാമ പഞ്ചായത്ത് സീനിയർ ക്ലാർക്ക് , ഓവർസിയർ എന്നിവരെ നേരിൽ കേൾക്കുകയും ഫയൽ പരിശോധിക്കുകയും ചെയ്തു. ഫയൽ പരിശോധിച്ചതിൽ നിന്നും ശ്രീ. മുസ്തഫ ചാലിൽ എന്നവർക്ക് മൊത്തം 138.53 ച.മീറ്റർ വിസ്തീർണ്ണത്തിൽ (GF-109.27 ച. മീറ്റർ + 7.83 ച.മി ( പോർച്ച്) , FF- 21.43 ചമി) റസിഡൻഷ്യൽ ബിൽഡിംഗ് നിർമ്മിക്കുന്നതിനുവേണ്ടി 29-12-2017 ന് A3-7421/17 പ്രകാരം 29-12-2017 മുതൽ 28-12-2020 വരെ കാലാവധിയിൽ പെർമിറ്റ് അനുവദിച്ചതായി കാണുന്നു. തുടർന്ന് ടി പെർമിറ്റ് പുതുക്കുന്നതിന് വേണ്ടി 20– 5 - 2025 ന് സമർപ്പിച്ച അപേക്ഷയിൽ വേങ്ങാട് ഗ്രാമ പഞ്ചായത്തിലെ പടുവിലായി അംശം കൊളത്തുമല ദേശത്തെ റി.സ.43/300 എന്ന നമ്പറിൽ ഉൾപ്പെട്ട 03 ആർ 64 ച.മി. സ്ഥലം CRZ പരിധിയിൽ ഉൾപ്പെട്ടതാണ്. പ്രസ്തുത സ്ഥലത്തിനോട് ചേർന്ന പുഴയുടെ വീതി CRZ മേപ്പ് പ്രകാരം 40 മീ. ആണ്. പുഴയിൽ നിന്നും കെട്ടിടത്തിലേക്കുള്ള അകലം 18 മീറ്റർ ആണ്. പെർമിറ്റ് ഫയലില്‍ CRZ NOC ലഭ്യമാക്കിയിട്ടില്ല. ആയതിനാൽ പെർമിറ്റ് കാലാവധി പുതുക്കുന്നതിന് നിലവിലെ സാഹചര്യത്തിൽ നിർവാഹമില്ലെന്ന് സെക്രട്ടറി 25-06- 2025 ലെ 1740165-2025പ്രകാരം അപേക്ഷകനെ അറിയിച്ചതായി കാണുന്നു . അപേക്ഷകന്റെ പ്രതിനിധിയെ നേരിൽ കേട്ടതിൽ നിന്നും അനുവദിച്ച പെർമിറ്റ് പ്രകാരമാണ് വീട് നിർമ്മാണം നടത്തിവരുന്നതെന്നും ആയത് 80% വരെ പൂർത്തിയാക്കിയതാണെന്നും വീട് പൂർത്തീകരിക്കുന്നതിനുവേണ്ടി പെർമിറ്റ് പുതുക്കി തരുന്നതിന് ആവശ്യമായ നടപടി ഉണ്ടാവണമെന്ന് അറിയിച്ചു. ഗ്രാമ പഞ്ചായത്ത് ഓവർസിയറെ കേട്ടതിൽ നിന്നും സൈറ്റ് പരിശോധിച്ചതിൽ കെട്ടിട നിര്മ്മാ ണം അനുവദിച്ച പെർമിറ്റിനുള്ളിൽ നിന്ന് തന്നെയാണ് നടത്തിയിട്ടുള്ളതെന്നും 2011 ലെ CRZ മാപ്പ് പ്രകാരം പുഴയിൽ നിന്നും കെട്ടിടത്തിലേക്ക് 18 മീ. അകലമാണ് ഉള്ളതെന്നും ആയതിനാൽ CRZ NOC ആവശ്യമാണെന്നും അറിയിച്ചു. തീരുമാനം :- ശ്രീ മുസ്തഫ ചാലിൽ എന്നവർക്ക് റസിഡൻഷ്യൽ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി 29/12/2017 നാണ് എ3-7421/17 പ്രകാരം പെർമിറ്റ് അനുവദിച്ചിട്ടുള്ളത്. പെർമിറ്റ് അനുവദിക്കുന്ന സമയത്ത് CRZ 2011 വിജ്ഞാപനവും 1996 ലെ Coastal Zone Management മാപ്പുകളും ആണ് പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. Kavumbhagam - Vadakkumbad CZM Map 1996 (Map No. 64A) പ്രകാരം ടി സ്ഥലത്ത് പെർമിറ്റ് അനുവദിക്കുന്ന സമയത്ത് CRZ വിജ്ഞാപനം ബാധകം ആയിരുന്നില്ല എന്ന് കാണുന്നു . 2019 ഫെബ്രുവരി 28ന് CZM Plan (Based CRZ Notification 2011) നിലവിൽ വരുന്നതുവരെ പെരളശ്ശേരി –കീഴത്തൂര്‍ തൂക്കുപാലം കഴിഞ്ഞ് വടക്ക് മാറി പുഴയുടെ ഒരു കിലോമീറ്റർ ദൈര്‍ഘ്യത്തിനുള്ളിൽ വരുന്ന പ്രദേശത്തിന് മാത്രമേ CRZ വിജ്ഞാപനത്തിന്റെ പരിധിയിൽ വരുന്നുള്ളൂ. ആയതിനാൽ പെർമിറ്റ് അനുവദിക്കുന്ന സമയത്ത് നിർമ്മാണത്തിന് CRZ ക്ലിയറൻസ് ആവശ്യമുണ്ടായിരുന്നില്ല എന്ന് കാണുന്നു. മേല്‍ സാഹചര്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണം പ്രസ്തുത പെർമിറ്റ് പാലിച്ചുകൊണ്ടാണ് എന്ന് ഉറപ്പുവരുത്തിക്കൊണ്ട് ചട്ടപ്രകാരം പെർമിറ്റ് പുതുക്കി നൽകാനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.(പെർമിറ്റിൽ നിന്ന് വ്യതിയാനമോ അഡീഷണൽ നിർമ്മാണങ്ങളോ നടത്തിയിട്ടില്ല എന്ന് കൂടി സെക്രട്ടറി ഉറപ്പുവരുത്തേണ്ടതാണ് )
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 75
Updated on 2026-01-19 13:06:01
സെക്രട്ടറിയുടെ കത്ത് അറ്റാച്ച് ചെയ്യുന്നു