LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീമതി അയിഷക്കുട്ടി, ചൊഴിയാറ്റേൽ, കളത്തിൽ ഹൌസ്, മാറാഞ്ചേരി 679581
Brief Description on Grievance:
വീടിന്റെ കെട്ടിട നമ്പർ പുനസ്ഥാപിച്ചു നൽകുന്നത് സംബന്ധിച്ച്. file no e-office-LSGD/JD/MPM/7449/2025-E3
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 74
Updated on 2026-02-06 21:06:28
3-2-26ലെ അദാലത്ത് തീരുമാനം --3.അയിഷക്കുട്ടി മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്-Docket No. BPMPM20990000014 90 വയസ്സ് പ്രായമുളള സീനിയർ സിറ്റിസൺ ആയ പരാതിക്കാരിയുടെ ഭർത്താവ് മുഹമ്മുദുണ്ണി ഹാജിയുടെ പേരിലുണ്ടായിരുന്ന VII/1 നമ്പറിട്ട കളത്തിൽ ഹൌസ് എന്ന വീട് ഭർത്താവ് 2003ൽ മരണപ്പെട്ടപ്പോൾ തന്റെ ഉടമസ്ഥതയിലും ഉപയോഗത്തിലുമുളളതാണെന്നും നൂറു വർഷങ്ങളിലേറെ പഴക്കമുള്ള, കാലാകാലങ്ങളിൽ കെട്ടിട നികുതി അടച്ചുവന്നിരുന്ന വീടിന് 2013ൽ കെട്ടിടനികുതി അസ്സസ്സ്മെൻറ് രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്തപ്പോൾ പഞ്ചായത്ത് രേഖകളിൽ ചേർക്കപ്പെടാത്തതു കാരണം നികുതി അടവാക്കാൻ സാധിക്കുന്നില്ല എന്നും മേൽ പ്രശ്നം പരിഹരിച്ച് കെട്ടിടനമ്പർ പുനസ്ഥാപിച്ചു നൽകണം എന്നും കാണിച്ച് ബഹു. പ്രസിൻസിപ്പൽ ഡയറക്ടർക്ക് അയച്ച പരാതിയാണിത്. പരാതിയോടൊപ്പം സമർപ്പിച്ച രേഖകളിൽ ഒന്ന് 1995-96 വർഷത്തിൽ 8/463 നമ്പർ കെട്ടിടത്തിന് 30-3-1996ൽ മുഹമ്മദുണ്ണി ഹാജിയുടെ പേരിൽ 113.40 രൂപ കെട്ടിട നികുതി അടച്ച രസീതി അണ്. പരാതികക്ഷി ശ്രീമതി. അയിഷക്കുട്ടിക്ക് വേണ്ടി മകൻ ഏനുദ്ദീൻ ഹാജരായി. മാറഞ്ചേരി ഗ്രാമ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ജൂനിയർ സൂപ്രണ്ട് ശ്രീ ഹാരിസ് പങ്കെടുത്തു. ശ്രീമതി ആയിഷക്കുട്ടി മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഇതേ ആവശ്യം ഉന്നയിച്ച് നൽകിയ അപേക്ഷക്ക് സെക്രട്ടറി മറുപടി നൽകിയിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. അസ്സസ്സ്മെന്റ് രജിസ്റ്റർ കംപ്യൂട്ടറൈസേഷൻ നടത്തിയപ്പോൾ പരാതിയിൽ പറയുന്ന കെട്ടിട വിവരങ്ങൾ ചേർക്കാൻ വിട്ടുപോയതായിരിക്കാമെന്നും അറിയിച്ചു. അപേക്ഷ പ്രകാരം ടി കെട്ടിടം അസ്സ്മെന്റ് രജിസ്റ്ററിൽ ഉൾപ്പെടുത്താവുന്നതാണെന്നും എന്നാൽ നിലവിൽ കെ സ്മാർട്ട് ആപ്ലിക്കേഷനിൽ വിട്ടുപോയ ഇത്തരം കെട്ടിടങ്ങൾ ചേർക്കുന്നതിന് സെക്രട്ടറിക്ക് സൌകര്യം ഇല്ലെന്നും സൂപ്രണ്ട് അറിയിച്ചു. ആയതിനാൽ പരാതിക്കാരി ലഭ്യമാക്കിയ രേഖകളും പഞ്ചായത്തിലെ റജിസ്റ്ററുകളും രേഖകളും കെട്ടിടത്തിന്റെ നിലവിലെ സ്ഥിതിയും പരിശോധിച്ച് ബോദ്ധ്യപ്പെട്ട് സെക്രട്ടറിക്ക് വിട്ട് പോയ മേൽ കെട്ടിടത്തിന്റെ വിവരങ്ങൾ പഞ്ചായത്ത് അസസ്മെൻറ് രജിസ്റ്ററിൽ ചേർക്കാവുന്നതാണെന്ന് അദാലത്ത് സമിതി വിലയിരുത്തി. നിലവിൽ കെ സ്മാർട്ട് സോഫ്റ്റ് വെയറിൽ വിട്ടുപോയ കെട്ടിടങ്ങളുടെ വിവരങ്ങൾ ചേർക്കാൻ സംവിധാനം ഇല്ലാത്തതിനാൽ ആയത് ചേർക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ കെ സ്മാർട്ടിൽ ഏർപ്പെടുത്തുന്നതിന് വിശദമായ റിപ്പോർട്ട് തയ്യാറാക്കി ഇൻഫർമേഷൻ കേരള മിഷൻ അധികൃതർക്കും ബഹു. പ്രിൻസപ്പൽ ഡയറക്ടർക്കും ഉചിതമാർഗ്ഗേന അപേക്ഷ സമർപ്പിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. ആയതിന്റെ പകർപ്പ് പരാതിക്കാരന് നൽകുന്നതിനും നിർദ്ദേശിച്ചു.