LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHERUKUNNEL PUTHENPURACKAL (H), MUTTAMBALAM P.O, KOTTAYAM
Brief Description on Grievance:
കോട്ടയം ഉപജില്ലാ അദാലത്ത് മുൻപാകെ സുമിത് തോമസ് മാമൻ, ചേരുകുന്നേൽ പുത്തൻപുരക്കൽ, മുട്ടമ്പലം P O, കോട്ടയം സമർപ്പിക്കുന്ന പെറ്റീഷൻ. സർ, വിഷയം: നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന് Occupancy Certificate ലഭിക്കുന്നത് സംബന്ധിച്ച് സൂചന:1. പെർമിറ്റ് നമ്പർ PW3/BA/119/18-19 of Kottayam Municipality. 2. കോട്ടയം നഗരസഭയിൽ തീർപ്പാക്കുവാനുള്ള അപേക്ഷ [Application Nos 3565486/2025, 4643570/2025] കോട്ടയം നഗരസഭയിൽ, മുട്ടമ്പലം വില്ലേജിൽ, സർവ്വേ നമ്പർ 85 ൽ ഉൾപ്പെട്ട 27.02 Are വിസ്തീർണ്ണമുള്ള പ്ലോട്ടിൽ Cellar Floor, Ground Floor, First Floor, Second Floor എന്നീ നിലകളോട് കൂടിയ കെട്ടിടം നിർമ്മിക്കുന്നതിന് PW3/BA/119/18-19 നമ്പർ പ്രകാരം അനുമതി നൽകിയിരുന്നു. നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൻറെ Cellar Floor, Ground Floor എന്നീ നിലകൾക്ക് പൂർണ്ണമായും, First Floor, Second Floor എന്നീ നിലയ്ക്ക് ഭാഗീകമായും Occupancy Certificate ലഭിക്കുകയുണ്ടായി. കെട്ടിടത്തിൻറെ ശേഷിക്കുന്ന ഭാഗത്തിന് Occupancy Certificate ലഭിക്കുന്നതിന് ഇപ്പോൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിൻറെ ഒന്നാം നിലയിൽ നിന്നും Front Open Space ലേക്കുള്ള വരാന്തയുടെ തള്ളൽ (Projection of Passage), steel staircase എന്നിവസംബന്ധിച്ച് നഗരസഭയിൽ നിന്നും ഏതാനും നിർദ്ദേശങ്ങൾ നൽകിയിരുന്നു. കഞ്ഞിക്കുഴി-കൊല്ലാട് റോഡിൻറെ വശത്താണ് എന്റെ പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. പ്രസ്തുത റോഡ്മാസ്റ്റർ പ്ലാൻ പ്രകാരം18.00 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലവും, തുടർന്ന് ആവശ്യമായ 3.00 മീറ്റർ Building line ഉം നൽകിയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. നിർദിഷ്ട Road widening line ൽ നിന്നും കുറഞ്ഞത് 3.55മീറ്റർ set back കെട്ടിടത്തിന് ലഭ്യമാണ്. കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗത്തു 3.55മീറ്ററിലധികവും set back ലഭ്യമാണ്. 1.10 മീറ്റർ വീതിയുള്ള വരാന്തയുടെ 1.50 മീറ്റർ നീളത്തിലുള്ള ഭാഗം, കെട്ടിടത്തിന് നൽകേണ്ട building line / set back ലേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് നിർമ്മിച്ചത്. അതുപോലെ ഈ ഭാഗത്തു ഒരു steel staircase ഉം നിർമ്മിക്കുകയുണ്ടായി. നഗരസഭയിൽ നിന്നുള്ള നിർദേശാനുസരണം, പ്രസ്തുത staircase പൊളിച്ചൂ മാറ്റുകയും, set back ലേക്ക് തള്ളി നിൽക്കുന്ന വരാന്ത ഭിത്തി കെട്ടി അടവാക്കി sun shade മാത്രമാക്കുകയും ചെയ്തു [ഈ ഭാഗത്തേക്ക് വരാന്തയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ആളുകൾക്ക് പ്രവേശിക്കുവാൻ കഴിയുകയില്ല]. ഇതുമായി ബന്ധപ്പെട്ട KMBR-2019, ചട്ടം 26(10) താഴെ കൊടുത്തിരിക്കുന്നു. (10) Every mandatory open space/yard provided as per these rules, either interior or exterior, shall be kept free from any erection thereon such as Generators, AC plant room, recreational space, and the like, and shall be open to the sky, and only cornice, roof or weather shade not more than the width specified in TABLE 5 below, shall overhang or project over the said mandatory open-space/yard. However, ramps on grade, steps on grade- both without roof may be permitted on these mandatory open yards. TABLE 5 PROJECTIONS PERMISSIBLE Sl.No. Mandatory open space/yard as per these rules Width of projection permissible (1) (2) (3) 1 below 0.60 metres No projection 2 0.60metres or more but below 1 metre 0.30 metres 3 1metre or more but below 1.50 metres 0.60 metres 4 1.5metres and above 0.75 metres Provided that when the open space /yard actually provided is more than the minimum prescribed as per these rules, the width of cornice, roof or weather shade shall be permitted corresponding to the increase in the open space/yard provided, subject to a maximum of 1.20metres. 3.55 മീറ്റർ set back ലേക്ക് 1.10 മീറ്റർ വീതിയിലുള്ള sun shade മാത്രമാണ് നിലവിലുള്ളത്. മേൽപ്പറഞ്ഞ ചട്ടം പ്രകാരം 3.55 – 3.00 + 0.75 = 1.30 m, Subject to a maximum 1.20m വീതിയിൽ sun shade അനുവദനീയമാണ്. കെട്ടിടത്തിന് Occupancy Certificate ലഭിക്കുന്നതിനായി നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു [Application No 3565486/2025 Dated 12.8.2025]. തുടർന്ന് 9.10.2025 ൽ ബന്ധപ്പെട്ട ചട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് നഗരസഭയിൽ വീണ്ടും കത്ത് നൽകിയിരുന്നു [4643570/2025]. എന്നാൽ പ്രസ്തുത അപേക്ഷയിൽ നഗരസഭയിൽ നിന്നും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം ബന്ധപ്പെട്ട കെട്ടിട നിർമ്മാണ ചട്ടങ്ങളെല്ലാം പാലിക്കുന്നുണ്ട്. മേൽപ്പറഞ്ഞ 1.10 m x 1.50 m വിസ്തീർണ്ണമുള്ള ഭാഗം sun ഷെഡ് shade എന്ന നിലയിൽ മാത്രമേ ഉപോയോഗിക്കുകയുള്ളു എന്നും, വരാന്തയുടെ ഭാഗമാക്കുകയില്ല എന്നും ഉറപ്പു നൽകുന്നു. ആവശ്യമുള്ള പക്ഷം ഈ കാര്യത്തിൽ ഒരു സത്യാവാങ്മൂലം സമർപ്പിച്ചുകൊള്ളാം എന്നും അറിയിച്ചുകൊള്ളട്ടെ. കെട്ടിടത്തിൻറെ ശേഷിക്കുന്ന ഭാഗത്തിന് Occupancy Certificate നൽകുന്നതിന് നഗരസഭാ സെക്രട്ടറിക്ക് ആവശ്യമായ നിർദ്ദേശം നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ഈ വിഷയത്തിൽ എന്നെ നേരിട്ട് കേൾക്കണമെന്നും അപേക്ഷിക്കുന്നു. വിശ്വസ്തതയോടെ കോട്ടയം 11.12.2025 സുമിത് തോമസ് മാമൻ
Receipt Number Received from Local Body: