LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചന്ദ്രാലയം ,മൂന്നാളം , അടൂര്‍
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PTA3 Sub District
Updated by Jayaraj B, IVO
At Meeting No. 73
Updated on 2026-01-22 11:27:34
അടൂർ താലൂക്കിൽ മൂന്നാളം മുറിയിൽ ചന്ദ്രാലയം വീട്ടിൽ ശ്രീമതി രമാഭായി എസ് അടൂർ നഗരസഭയിൽ നിർമ്മിച്ചിട്ടുളള കെട്ടിടത്തിന് നമ്പരിട്ടു ലഭിച്ചിട്ടില്ലെന്ന് കാണിച്ച് ബഹു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകിയ പരാതി യിൽ 23/12/25 ന് സമിതി കൂടുകയും 29/12/2025 ന് സ്ഥലപരിശോധന നടത്തുകയും ചെയ്തു. സ്ഥല പരിശോധനയിൽ പെരിങ്ങനാട് വില്ലേജിൽ സർവ്വേ നമ്പർ .49/26.2 ൽ 0.40 ആറിൽപ്പെട്ട സ്ഥലത്ത് 14 ച.മീ വിസ്തീർണത്തിൽ ഗ്രൗണ്ട് ഫ്ലോറുൾപ്പെടെ മൂന്ന് നിലകളുളള വാണിജ്യാവശ്യ കെട്ടിട നിർമ്മാണത്തിനായാണ് പെർമിറ്റെടുത്തിട്ടുളളതായി കാണുന്നത്. പൂർത്തീകരിക്കപ്പെട്ട കെട്ടിടത്തിന് 16.8 ച.മീ വിസ്തീർണമുളളതായി കാണുന്നു. കെട്ടിടത്തിന്റെ റോഡിനോട് ചേർന്ന മുൻവശത്ത് മൂന്ന് മീറ്റർ സെറ്റ് ബാക്ക് ലഭ്യമാകുന്നതിലേക്ക് മുകൾ നിലകളിലെ പ്രൊജക്ഷൻസ് വെതർ ഷെയ്ഡായി പരിഗണിക്കപ്പെടേണ്ടതുണ്ട്. അപ്രകാരം പരിഗണിക്കുന്നതിലേക്ക് മുകൾ നിലകളിലെ മുൻവശത്തെ ഓപ്പണിംഗ് ഒഴിവാക്കേണ്ടതാണ്. കെട്ടിടത്തിന്റെ സമീപത്തുളള പെട്രോൾ പമ്പിനോട് ചേർന്ന വശത്ത് ഏറ്റവും കുറവ് 30 സെ.മീ വരെ മാത്രമാണ് സെറ്റ്ബാക്ക് ലഭ്യമായിട്ടുളളത്. കെട്ടിടത്തിന് 7 മീറ്ററിൽ കൂടുതൽ ഉയരമുളളതിനാൽ ( നിലവിൽ 9.30മീറ്റർ)അയൽ വസ്തു ഉടമയുടെ സമ്മതപ്രകാരം ക്രമവൽക്കരിക്കാൻ കഴിയുന്നതല്ല. ഇപ്രകാരമുളള ആനുകൂല്യം ലഭിക്കുന്നതിലേക്ക് ഏറ്റവും മുകളിലെ നിലയെ സ്റ്റെയർ കേസ് മുറിമാത്രമായി പരിവർത്തനം ചെയ്യുകയും അയൽ വസ്തു ഉടമയുടെ സമ്മത പത്രം ഹാജരാക്കേണ്ടതുമാണ്. കെട്ടിടത്തിനുളളിലൂടെ നൽകിയിട്ടുളള സ്റ്റെയർകേസിന്റെ വീതി, ഉയരം എന്നിവ KMBR 2019 ചട്ടം 35 (2),(3),(4) എന്നിവയിൽ വ്യവസ്ഥ ചെയ്യുന്ന അളവിലല്ലാത്തതും അപകടകരമായ അളവിലുളളതുമാണെന്ന് കാണുന്നു. ആയത് KMBR ചട്ടങ്ങൾക്കനുസൃതമായി നിർമ്മിക്കേണ്ടതാണ്. ഇപ്രകാരമുളള ന്യൂനതകൾ പരിഹരിച്ച് ക്രമവൽക്കരണത്തിനുളള നിയമാനുസൃത പ്ലാൻ സെക്രട്ടറിക്ക് സമർപ്പിക്കുന്നതിന് അപേക്ഷകയ്ക്ക് നിർദ്ദേശം നൽകുന്നു. പ്ലാൻ സമർപ്പിക്കുന്ന മുറയ്ക്ക് നിയമാനുസൃതം കെട്ടിടത്തിന് നമ്പർ അനുവദിച്ച് ഒക്കുപ്പൻസി നൽകുന്നതിന് സെക്രട്ടറിക്കും നിർദ്ദേശം നൽകി തീർപ്പാക്കുന്നു.