LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അശ്വതി ഹൌസ് ,ജയപ്രഭ നഗര്‍ ,കണ്ണൂര്‍ -1
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച് .
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 75
Updated on 2026-01-01 16:25:24
അജണ്ട(1) ശ്രീ. പി.കെ.ജനാർദ്ദനൻ നായർ എന്നവർ നാറാത്ത് ഗ്രാമ പഞ്ചായത്തിന് എതിരെ നല്കിയ പരാതി. പരാതിയുടെ ഉള്ളടക്കം നാറാത്ത് ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ ഉൾപ്പെട്ട റീ.സ. 54/31,37 നമ്പറിൽ സ്ഥിതിചെയ്യുന്ന കുടുംബ ക്ഷേത്രവുമായി ബന്ധപ്പെട്ട് സാധനങ്ങൾ സൂക്ഷിക്കുന്നതിനായി നിർമ്മിച്ച സ്റ്റോർമുറിക്ക് കെട്ടിട നമ്പർ അനുവദിച്ച് കിട്ടുന്നില്ല എന്നതാണ് പരാതി. പരാതിക്കാരനായ ശ്രീ ജനാർദ്ദനൻ നായർ എന്നവരെ നേരിട്ട് കേട്ടതിൽ നാറാത്ത് പഞ്ചായത്തിൽ കുടുംബ ക്ഷേത്രവുമായി ബന്ധപ്പെട്ട് ക്ഷേത്ര സാധനങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു മുറി പണിയുന്നതിന് നമ്പർ ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചതിൽ പല കാരണങ്ങൾ ഉന്നയിച്ചു ഇതുവരെ കെട്ടിട നമ്പർ അനുവദിച്ചിട്ടില്ല .നമ്പർ ലഭിക്കാത്തതുകൊണ്ട് ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി വാട്ടർ കണക്ഷൻ ലഭിക്കുന്നതിന് അപേക്ഷിക്കാൻ സാധിക്കുന്നില്ലെന്നും പരാതിക്കാരൻ പറഞ്ഞു. നാറാത്ത് ഗ്രാമ പഞ്ചായത്തിലെ രേഖകൾ പരിശോധിച്ചതിൽ പരാതിക്കാരൻ 17-11-2023 തീയതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതായും പ്രസ്തുത അപേക്ഷയിൽ സ്ഥലപരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഏഴ് അപാകതകൾ കണ്ടെത്തി ആയത് പരിഹരിക്കുന്നതിന് 25-09-2015 തീയതിയിൽ അവസാനമായി അപേക്ഷകനെ അറിയിച്ചിട്ടുള്ളതുമാണ്. പരിശോധന നടത്തിയതിൽ നിർമ്മാണം നടത്തിയ കെട്ടിടവും സ്ഥലത്തിന്റെ അതിരും തമ്മിൽ ആവശ്യമായ അകലം പാലിക്കുന്നില്ലെന്ന് കാണുന്നു. 2019 ലെ കെ. പി. ബി. .ആര്. ചട്ടം 23(2) പ്രകാരം നിലവിലുള്ള 3 മീറ്റർ വീതിയും 75 മീറ്റർ അധികം നീളവും ഉള്ള അൺനോട്ടിഫൈഡ് റോഡിൽ നിന്ന് 2.മീറ്റർ തുറന്ന സ്ഥലം ആവശ്യമായ പ്രസ്തുത ഭാഗത്ത് 1.35 മീറ്റർ മാത്രമാണ് ലഭ്യമാകുന്നത് എന്ന് കാണുന്നു. പ്ലോട്ടിൽ നിലവിലുള്ള കെട്ടിടത്തിന്റെ വിവരങ്ങൾ പ്ലാനിൽ രേഖപ്പെടുത്തിയിട്ടില്ല ചട്ടം 33 പ്രകാരം പ്ലാൻ സമർപ്പിച്ചിരിക്കുന്ന കൊമേഷ്യൽ കെട്ടിടത്തിന് ആവശ്യമായ ഉയരം ലഭ്യമല്ല എന്ന് കാണുന്നു തീരുമാനം മേൽ പരാമർശിച്ചിരിക്കുന്ന അപാകതകൾ പരിഹരിച്ച് അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 76
Updated on 2026-01-22 15:58:57
അപാകതകൾ പരിഹരിച്ച് അപേക്ഷ സമർപ്പിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ചു തീരുമാനിച്ചു.