LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANIMANDIRAM HOUSE MURAVANTHURUTH VADAKKEKKARA P. O. ERNAKULAM-683522
Brief Description on Grievance:
I have received occupancy certificate from North Paravur municipality with building number 284/D. I have an open stair case, which is now wrongly assessed as closed stair case and imposed tax on it. So, I request to make the assessment fair and exclude the open stair case from tax.
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by Sanjay Prabhu, Internal Vigilance Officer
At Meeting No. 71
Updated on 2025-12-05 10:34:43
പരാതി സമർപ്പിച്ച ശ്രീമതി ബിബി അരുൺ, നോർത്ത് പറവൂർ മുൻസിപ്പൽ എഞ്ചിനിയർ ശ്രീമതി മിനി എന്നിവർ ഓൺലൈനിൽ ഹാജരായി. ശ്രീമതി ബിബി അരുൺ നിർമ്മിച്ചിട്ടുള്ള 284.34 ച.മീ. വിസ്തീർണ്ണമുള്ള വീടിന് നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയിൽ നിന്നും 18.9.2024 തിയ്യതിയിൽ ഓക്യുപ്പൻസി സർട്ടിഫിക്കറ്റ് (GF-164.65 ച.മീ. FF-112.89 ച.മീ., stair case area- 6.80 ച.മീ. ആകെ 284.34 ച.മീ.) അനുവദിച്ചിട്ടുള്ളതാണ്. എന്നാൽ stair Case, open stair case ആണെന്നും ആയത് തെറ്റായി closed stair case ആയി കണക്കാക്കി നികുതി നിർണ്ണയിച്ചുവെന്നും ആയതിനാൽ തെറ്റായി ഉൾപ്പെടുത്തിയ 6.80 ച.മീ. വിസ്തീർണ്ണത്തിൽ കുറവ് ചെയ്ത് റിവൈസ്ഡ് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്നും നികുതി ഇളവ് അനുവദിക്കണമെന്നും ശ്രീമതി ബിബി അരുൺ ആവശ്യപ്പെട്ടു. stair case area ഉൾപ്പെടുത്തിയത് മൂലം പരിധി കവിയുന്നതിനാൽ തനിക്ക് Luxury Tax അടയ്ക്കേണ്ടതായി വരുന്നുവെന്നും ശ്രീമതി ബിബി അരുൺ അറിയിച്ചു. 18/284-ഡി നമ്പർ റസിഡൻഷ്യൽ കെട്ടിടത്തിൻ്റെ stair case area ടാക്സബിൾ ആയതിനാൽ നികുതിയിൽ നിന്നും ഒഴിവാക്കാൻ കഴിയില്ലെന്ന് നോർത്ത് പറവൂർ മുൻസിപ്പൽ സെക്രട്ടറി 11.11.2025 തിയ്യതിയിൽ 3377587/25 നമ്പറായി കെട്ടിട ഉടമയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അദാലത്ത് സമിതി നേരിട്ട് സ്ഥലം പരിശോധിച്ചു. അപേക്ഷയിൽ സൂചിപ്പിച്ചിരിക്കുന്ന സ്റ്റൈയർകേസ് ഫസ്റ്റ് ഫ്ലോറിൽ നിന്നും ടെറസിലേക്ക് മാത്രം പ്രവേശിക്കുന്നതിനാണ്. ടി സ്റ്റെയർ കേസിന് റൂഫ്നൽകിയിട്ടില്ലയെങ്കിലും വശം അടച്ചുകെട്ടിയിട്ടുണ്ട്. ബിൽറ്റപ്പ് ഏരിയയിൽ ഉൾപെടുത്തിയാണ് പെർമിറ്റും കംപ്ലീഷനും ലഭ്യമാക്കിയിട്ടുള്ളത്. അദാലത്ത് സമിതി വിഷയം വിശദമായി പരിശോധിച്ചു. 18.09.2024 തിയ്യതിയിൽ നോർത്ത് പറവൂർ മുൻസിപ്പൽ സെകട്ടറി നൽകിയ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് റിവൈസ് ചെയ്ത് നൽകണമെന്നും, നികുതിയിൽ കുറവ് വരുത്തണമെന്നുമുള്ള ഹർജിക്കാരിയുടെ ആവശ്യം അദാലത്ത് സമിതിയുടെ അധികാര പരിധിയിൽ ഉൾപ്പെടാത്തതിനാൽ ആയത് രേഖപ്പെടുത്തി പരാതി തീർപ്പാക്കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by EKM2 Sub District
Updated by Sanjay Prabhu, Internal Vigilance Officer
At Meeting No. 72
Updated on 2025-12-19 14:44:21
No action required