LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാട്ടൂല്‍ സെന്ടര്ല്, മാട്ടൂല്‍ (പി.ഒ) , മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത്,കണ്ണൂര്‍ -670302
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച് .
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 76
Updated on 2026-01-01 16:19:30
അജണ്ട(2) മാട്ടൂൽ ഗ്രാമ പഞ്ചായത്തിനെതിരെ ശ്രീമതി. ജസിന്ത നൽകിയ പരാതി പരാതിയുടെ ഉള്ളടക്കം മാട്ടൂൽ ഗ്രാമ പഞ്ചായത്തിൽ 26- 12- 2019 ലെ പെർമിറ്റ് നമ്പർ A2 (BA) 35 49 59 / 2019 പ്രകാരം മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ നിന്നും കെട്ടിടത്തിന്റെ പെർമിറ്റ് അനുവദിച്ച് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പണി പൂർത്തീകരിച്ച വാസഗൃഹത്തിന് ഒക്യുപൻസി ലഭിക്കുന്നതിനായി കംപ്ലീഷൻ അപേക്ഷ സമർപ്പിച്ചപ്പോൾ കെട്ടിട നിർമ്മാണം നടന്നിട്ടുള്ളത് സി ആർ സെഡ് പരിധിയിൽപെട്ടതാണെന്ന് കാരണത്താൽ കെട്ടിട നമ്പർ അനുവദിച്ചു തരുന്നില്ല എന്നതാണ് പരാതി. ഉന്നയിച്ച പരാതിയുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിലെ ഫയലുകൾ പരിശോധിച്ചതിൽ മാട്ടൂൽ വില്ലേജിലെ സർവ്വേ നം- 236/2009 ഉൾപ്പെട്ട 202 മീറ്റർ സ്ക്വയർ പ്ലോട്ടിൽ 167.67 മീറ്റർ സ്ക്വയർ നിർമ്മിത വിസ്തൃതിയുള്ള വാസഗൃഹം നിർമ്മിക്കുന്നതിന് 26.12.2019 തീയതിയിൽ കെട്ടിട നിർമ്മാണ അനുമതി നൽകിയിട്ടുള്ളതാണ്. തുടർന്ന് 8-11-2023 തീയതിയിൽ ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പൂർത്തീകരണ പ്ലാനും കംപ്ലീഷൻ സർട്ടിഫിക്കറ്റും സഹിതം അപേക്ഷ സമർപ്പിച്ചിട്ടുള്ളതും ഫീൽഡ് തല അന്വേഷണം നടത്തിയതിൽ കടലിന്റെ വേലിയേറ്റ രേഖയിൽ നിന്നും 213 മീറ്റർ മാറിയാണ് കെട്ടിട നിർമ്മാണം നടക്കുന്നത് എന്നുള്ളത് കൊണ്ടും തീരദേശ പരിപാലന അതോറിറ്റിയിൽ നിന്നുള്ള അനുമതി ലഭ്യമാക്കാതെയാണ് കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിച്ചിട്ടുള്ളത് എന്നതിനാൽ KCZMA യുടെ അംഗീകാരം ലഭ്യമാക്കുന്നതിന് അപേക്ഷിക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ളതും ആയത് പ്രകാരം കേരള തീരദേശ പരിപാലന ജില്ലാതല കമ്മിറ്റി കണ്ണൂരിന് അപേക്ഷിച്ചിട്ടുള്ളതുമാണെന്ന് കണ്ടു. എന്നാൽ പ്രസ്തുത അപേക്ഷയിൽ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന വിവരം ഫയലിൽ ലഭ്യമല്ല അദാലത്തിൻറെ ഭാഗമായി കേരള തീരദേശ പരിപാലന ജില്ലാതല കമ്മിറ്റി കണ്ണൂരുമായി ബന്ധപ്പെട്ട് മേൽപ്പറഞ്ഞ അപേക്ഷയിൽ അനുമതി ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിച്ചതിൽ 15 -01 2025 തീയതിയിലെ LSGD/KNR/1146/2024 DLG-2 നമ്പറായി CRZ ക്ലിയറൻസ് അനുവദിച്ച് ഉത്തരവായിട്ടുള്ളതാണെന്ന് കണ്ടു. തീരുമാനം പരാതിക്കാരുടെ കെട്ടിടത്തിന് 15 -01 2025 തീയതിയിലെ LSGD/KNR/1146/2024 DLG-2 നമ്പറായി CRZ ക്ലിയറൻസ് നമ്പർ പ്രകാരം തീരദേശ പരിപാലന ജില്ലാ കമ്മിറ്റി കണ്ണൂർ അനുവദിച്ച് ഉത്തരവായി ഉള്ളതാണ് മേൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരുടെ കെട്ടിടം പരിശോധിച്ചു ഒക്കുപൻസി അനുവദിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice: