LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vadakkeputhanpura Varappetty p.o Kothamangalam Ernakulam 9495502900
Brief Description on Grievance:
An application for building permit(3rd floor) over existing hotel building was submitted on 13/05/2024 and returned several times(12 times) with few reasons intensionally. The technical side of dept is keeping mom and not willing to provide any solution or resolve the issue. Hence my application may be considered in District Adalat to provide the building permit at the earliest.
Receipt Number Received from Local Body:
Interim Advice made by EKM5 Sub District
Updated by ശ്രീ. അനില്കുമാര്.എന്., Internal Vigilance Officer
At Meeting No. 72
Updated on 2025-12-02 15:21:12
to next hearing
Escalated made by EKM5 Sub District
Updated by ശ്രീ. അനില്കുമാര്.എന്., Internal Vigilance Officer
At Meeting No. 73
Updated on 2025-12-15 10:50:44
അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള 2462.35 ച.മീ. വിസ്തീർണ്ണമുള്ളതും A2, F ഒക്യുപ്പൻസികളിലായി നിർമ്മിച്ച കെട്ടിടത്തിന് 3-ാം നില നിർമ്മിക്കുന്നതിന് 3743409-2025 ഫയൽ നമ്പറായി പെരുമ്പാവൂർ നഗരസഭയിൽ നൽകിയ പെർമിറ്റ് അപേക്ഷയിൽ വിവിധ കാരണങ്ങളാൽ അനുവാദം നൽകിയില്ല എന്നാണ് പരാതി. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദ്ദേശപ്രകാരം ടീം രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പെർമിറ്റ് അപേക്ഷയിൽ താഴെ പറയുന്ന അപാകതകളാണ് നഗരസഭയിൽ നിന്ന് 06.10.2025- ൽ അപേക്ഷകനെ അറിയിച്ചിട്ടുള്ളത്. 1) ചട്ടം 29(4) പ്രകാരം പാർക്കിംഗിലേക്കുള്ള റാമ്പിന് 3.50 മീറ്റർ വീതിയുണ്ടായിരിക്കുകയും വളവുകളിൽ വീതി 4 മീറ്റർ ഉണ്ടായിരിക്കേണ്ടതുമാണ്. 2) റൂൾ 26(10) പ്രകാരം റാമ്പിന് പ്ലോട്ട് ബൌണ്ടറിയിൽ നിന്നുള്ള അകലം 0.60 cm ഉണ്ടായിരിക്കേണ്ടതാണ്. ഡെപ്യൂട്ടി ടൌൺപ്ലാനർ ഉൾപ്പെടുന്ന ടീം നടത്തിയ പരിശോധന റിപ്പോർട്ടിൽ താഴെ പറയുന്ന കാര്യങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫയല്- VKJ ഇന്റര്നാഷണല് 23-12-2017തീയതിയിലെ BA No.165/17-18പ്രകാരം കുന്നത്ത്നാട് താലൂക്ക്, പെരുമ്പാവൂർ വില്ലേജിൽ ബ്ലോക്ക് നം. 79 ൽ സർവ്വെ നം. 68, 68/2, 80, 100, 101, 102, 103, 104, 105, ൽ ഉൾപ്പെടുന്ന 1419 ച.മീ. സ്ഥലത്ത് 2462.35 ച.മീ. ബിൽറ്റ് അപ്പ് വിസ്തീർണ്ണമുള്ള (ഗ്രൂപ്പ് -A2,ഗ്രൂപ്പ് -F),കെട്ടിടത്തിന് V.K. ജനാർദ്ദനൻ നായർ, ശാന്ത ജനാർദ്ദനൻ എന്നിവർക്ക് കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം,1999 പ്രകാരം അനുമതി നൽകിയിട്ടുള്ളതാണ്. നില ഗ്രൂപ്പ് -A2ബിൽറ്റ് അപ്പ് ഗ്രൂപ്പ് -Fബിൽറ്റ് അപ്പ് Basement floor 612.11 Ground floor 353.77 258.34 First floor 418.43 156.51 Second floor 612.11 Stair 51.08 Total 2047.50 414.84 2462.35 ച.മീ. 30-03-2020 തീയതിയിലെ PW2/14836/2017 നം. ഫയലിൽ പ്രസ്തുത കെട്ടിടത്തിന് താഴെ പറയും പ്രകാരം ഒക്യുപൻസി നൽകിയിട്ടുള്ളതുമാണ്. നില ഗ്രൂപ്പ് -A2ബിൽറ്റ് അപ്പ് ഗ്രൂപ്പ് -Fബിൽറ്റ് അപ്പ് Basement floor 612.11 Ground floor 353.77 258.34 First floor 418.43 156.51 Second floor 612.11 Stair 51.08 Total 2047.50 414.84 2462.35 ച.മീ. നിർമ്മാണ അനുമതിയിലും, ഒക്യുപൻസി അനുവദിച്ചു നൽകിയതിലും ചട്ട ലംഘനങ്ങൾ ഇല്ല എന്ന് പരിശോധനയിൽ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അസസ്മെന്റെ് രജിസ്റ്റർ പ്രകാരം കെട്ടിടത്തിന്റെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. കെട്ടിട നം. നില ബിൽറ്റ് അപ്പ് ആകെ വിസ്തീർണ്ണം 20/711 A Basement floor 306.055 918.175 ച.മീ. Ground floor 612.12 20/711 B Basement floor 306.055 880.995 ച.മീ. First floor 574.94 20/711 B Second floor 612.11 663.19 ച.മീ. Stair 51.08 Total 2462.36 ച.മീ. 20-09-2025 തീയതിയിൽ പുനഃസമർപ്പിച്ചിട്ടുള്ള പ്ലാനുകൾ പ്രകാരം സ്ഥല പരിശോധന നടത്തിയതിൽ 3.38 മീ x 2.20 മീ. അളവുകളിൽ എല്ലാ നിലകളേയും ബന്ധിപ്പിക്കുന്ന തരത്തിൽ ലിഫ്റ്റും,2.97 മീ x 4.80 മീ.അളവുകളിൽ ഗ്ലാസ് മേൽക്കുരയുളള കന്നോപ്പിയും,തേർഡ് ഫ്ലോറിൽ26.54 ച.മീ. ഭാഗങ്ങളും അനധികൃതമായി നിർമ്മിച്ചിട്ടുണ്ട്. ലിഫ്റ്റിന്റെ (ക്ലാഡിങ് ഉൾപ്പെടുന്ന) കുറച്ച് ഭാഗം പൊളിച്ചു മാറ്റി ശേഷമുള്ള അനധികൃത നിർമ്മാണങ്ങൾ ക്രമവത്ക്കരിക്കുന്നതിനും, തേർഡ് ഫ്ലോറിൽനിലവിലുള്ള സ്റ്റെയർ റൂം ഉപയോഗിച്ചുക്കൊണ്ട് 299.44 ച.മീ.,73.68ച.മീ. ബിൽറ്റ് അപ്പ് വിസ്തീർണ്ണത്തിൽയഥാക്രമംA1, A2ഗണത്തിലുള്ള കെട്ടിടം നിർമ്മിക്കുവാനും ടി ഫ്ലോറിൽഅനധികൃതമായി നിർമ്മിച്ചിട്ടുള്ള 26.54 ച.മീ. ഭാഗങ്ങൾ ക്രമവത്ക്കരിക്കുന്നതിനുമാണ് അപേക്ഷ പുനഃസമർപ്പിച്ചിട്ടുള്ളത്. പുനഃസമർപ്പിച്ചിട്ടുള്ള പ്ലാനുകളിൽ Existing Built-up area (A1), (A2) ഉൾപ്പെടെ 54.15 ച.മീ. വിസ്തീർണ്ണം എന്ന് രേഖപ്പെടുത്തിയതിൽ തെറ്റുണ്ട്. നിലവിലെ A.R., ഒക്യുപ്പൻസി രേഖകൾ പ്രകാരം ടി വിസ്തീർണ്ണം 51.08 ച.മീ. മാത്രമാണ്. പുനഃസമർപ്പിച്ചിട്ടുള്ള പ്ലാനുകളിലെ പാർക്കിങ് കണക്കുകളിൽ A2, Fഗണത്തിൽ ഫ്ലോർ വിസ്തീർണ്ണം യഥാക്രമം 765.74 ച.മീ., 1150.34 ച.മീ.ഉൾപ്പെടെ ആകെ 1916.08 ച.മീ.എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആയത് ഒക്യുപൻസി രേഖകളുമായി പൊരുത്തപ്പെടുന്നില്ല. ഒക്യുപൻസി രേഖകളുമായി പൊരുത്താവുന്നഫ്ലോർ വിസ്തീർണ്ണങ്ങൾ ചുവടെ ചേർക്കുന്നു. നില F A2 A1 Basement floor 49.03 Ground floor 255.53 349.93 First floor 148.32 396.55 Second floor 601.50 Third floor 115.21 323.38 Total 403.85 1512.22 323.38 1916.07 323.38 2239.45 അയത് പ്രകാരം പാർക്കിങ് കണക്കാക്കുമ്പോൾ 24 കാർ പാർക്കിങും 90 ച.മീ., ഇരുചക്ര പാർക്കിങും ആവശ്യമായി വരുന്നു, എന്നാൽ 22കാർ പാർക്കിങും 84.29 ഇരുചക്ര പാർക്കിങും മാത്രമാണ് നൽകിയിട്ടുള്ളത്. നിലവിലുള്ള കെട്ടിടത്തിന് അകത്ത് 12 പാർക്കിങുകളാണ് നൽകിയിരുന്നത്, ആയത് 15 ആയി വർദ്ധിപ്പിച്ചതിനാൽ കെട്ടിട നിർമ്മാണ ചട്ടം, 2019ബാധകമാണ്, ആയതിനാൽ പ്രസ്തുത ചട്ടം 29(4) പ്രകാരമുള്ള വാഹന വഴി (റാമ്പുകളിൽ 3.5 മീ., വളവുകളിൽ 4.00 മീ.)ആവശ്യമാണ്. ആയത് പ്ലോട്ടിൽ ലഭ്യമല്ല. ചട്ടം 26(10) പ്രകാരം വാഹന പ്രവേശനത്തിനുള്ള റാമ്പ് തുറന്ന സ്ഥലങ്ങളിൽ അനുവദനീയമാണ്, എന്നാൽ ഇത്തരം റാമ്പുകളിലേക്ക് അതിരുകളിൽ നിന്ന് 0.50 മീ ദൂരം ഉടമസ്ഥനും ലൈസൻസിയും ഉറപ്പുവരുത്തേണ്ടതാണ്. പുനഃസമർപ്പിച്ച അപേക്ഷയി / പ്ലാനുകളി ൽ നിലവിലുള്ള വിസ്തീർണ്ണം രേഖപ്പെട്ത്തിയിട്ടുള്ളതിലുള്ള തെറ്റും, പാർക്കിങ് കണക്കുകളിലുള്ള തെറ്റുും, അത് കാരണം കുറവ് വന്ന പാർക്കിങ് സംബന്ധിച്ച ന്യൂനതകൾ ഒഴികെയുള്ളവ നഗരസഭ സെക്രട്ടറി, അപേക്ഷകനെ അറിയിച്ചിട്ടുള്ളതാണ്. മുനിസിപ്പാലിറ്റിയിൽ നിന്ന് അറിയിച്ചിട്ടുള്ള അപാകതകൾക്ക് അപേക്ഷകൻ നൽകുന്ന വിശദീകരണം താഴെ പറയും പ്രകാരമാണ്. “ സമർപ്പിച്ചിട്ടുള്ള പ്ലാനിൽ രേഖപ്പെടുത്തിയ റോഡ് എന്നുള്ളത് ക്ലറിക്കൽ മിസ്റ്റേക്ക് ആണ്. നിലവിലുള്ള കെട്ടിടത്തിന്റെ ബേയ്സ്മെന്റിലെയ്ക്ക് പ്രവേശിക്കുന്നതിനുള്ള ടാറിട്ട റോഡ് മാത്രമാണ് സ്ഥലത്ത് ഉള്ളത്.ടി ബിൽഡിംഗിനു വേണ്ട സെറ്റ്ബാക്ക് ആവശ്യത്തിൽ കൂടുതൽ സൈറ്റിൽ ലഭ്യമാണ്.” ഹിയറിംഗിൽ പങ്കെടുത്ത അപേക്ഷകൻ മേൽ കാര്യങ്ങൾ അറിയിച്ചു. പ്രസ്തുത അപേക്ഷ ജില്ലാ തലത്തിൽ രൂപീകരിച്ചിട്ടുള്ള ജില്ലാ അദാലത്ത് പരിഗണിക്കണമെന്ന് അപേക്ഷകൻ ആവശ്യപ്പെട്ടു. ആയതനുസരിച്ച് ജില്ലാ സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യുന്നു.
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 53
Updated on 2026-02-14 11:35:17
പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ VKJ INTERNATIONAL HOTEL എന്ന സ്ഥാപനത്തിലെ പുതിയ നിർമ്മാണം ക്രമവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട്, V.K Janardhanan Nairസമർപ്പിച്ച - (ഡോക്കറ്റ് നമ്പർ - BPEKM50197000026 ) അപേക്ഷ. പെരുമ്പാവൂർ നഗരസഭയിലെ VKJ INTERNATIONAL HOTEL എന്ന സ്ഥാപനത്തിന്റെ മുകളിൽ ഒരു നിലകൂടി കൂട്ടിച്ചേർത്ത് നിർമ്മാണം നടത്തുന്നതിന് പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിൽ നിരവധി തവണ അപേക്ഷ നൽകിയിട്ടും ക്രമവത്കരിച്ച് നൽകുന്നില്ലെന്നതായിരുന്നു പരാതി. 2019 ലെ KMBR പ്രകാരമാണ് നിർമ്മാണം നടത്തിയിട്ടുള്ളതെന്നും കഴിഞ്ഞ 2 വർഷമായി അനുമതി ലഭിക്കുന്നതിനായി ശ്രമിക്കുന്നുവെന്നും അസിസ്റ്റന്റ് എഞ്ചിനീയർ സൈറ്റ് ഇൻസ്പെക്ഷൻ നടത്തിയിരുന്നെന്നും ന്യൂനതയായി ചൂണ്ടികാട്ടിയ കെട്ടിടത്തിന്റെ ഭാഗം പൊളിച്ചു മാറ്റിയിരുന്നെന്നും വീണ്ടും പുതിയ കാരണങ്ങൾ കാണിച്ച് അപേക്ഷ നിരസിക്കുകയാണെന്നും ടി നിർമ്മാണം ക്രമവത്കരിച്ച് കിട്ടണമെന്നും അപേക്ഷകൻ സമിതിയോട് അഭ്യർത്ഥിച്ചു. ടി ഹോട്ടലിന് Re- classification നടത്തുന്നതിനായി കൂടുതൽ സൌകര്യങ്ങൾ കെട്ടിടത്തിൽ ആവശ്യമാണെന്നും അല്ലെങ്കിൽ തനിക്ക് അനുവദിച്ച FL 3 Bar licence നെ ബാധിക്കുമെന്നും 50 ൽ അധികം ജീവനക്കാരുടെ ഉപജീവനമാർഗമാണെന്നും അപേക്ഷകൻ അറിയിച്ചു. ബഹു. പ്രിൻസിപ്പൽ ഡയറ്കടറുടെ നിർദ്ദേശ പ്രകാരം ഇന്റേണൽ വിജിലൻസ് ഓഫീസർ പെരുമ്പാവൂർ നഗരസഭയിൽ 12.11.2025 ൽ നടത്തിയ ആകസ്മിക പരിശോധന റിപ്പോർട്ട് സമിതിയ്ക്ക് കൈമാറിയിരുന്നു. ആയത് പ്രകാരം VKJ INTERNATIONAL HOTEL ന് 23/12/2017 തീയതിയിലെ BA No 165/17/18 പ്രകാരം കുന്നത്ത്നാട് താലൂക്ക്, പെരുമ്പാവൂർ വില്ലേജിൽ ബ്ലോക്ക് നം. 79 ൽ സർവ്വെ നം. 68, 68/2, 80, 100, 101, 102, 103 , 104, 105 ൽ ഉൾപ്പെടുന്ന 1419 ച. മീ സ്ഥലത്ത് 2462.35 ച. മീ ബിൽറ്റ് അപ്പ് വിസ്തീർണമുള്ള കെട്ടിടത്തിന് ജനാർദ്ദനൻ നായർ, ശാന്ത ജനാർദ്ദനൻ എന്നിവർക്ക് "കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം 1999’ പ്രകാരം അനുമതി നൽകിയിട്ടുള്ളതാണെന്നും പിന്നീട് കെട്ടിടത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ആയത് ക്രമവത്കരിച്ച് കിട്ടുന്നതിനായി അപേക്ഷ നൽകിയിരുന്നതായും എന്നാൽ കെട്ടിടത്തിൽ ചട്ട ലംഘനങ്ങൾ ഉണ്ടായിരുന്നതിനാൽ ഫയൽ തിരികെ അയച്ചിട്ടുള്ളതാണെന്നും, പരാതിക്കാർ കെട്ടിടത്തിലെ അനധികൃത നിർമ്മാണ ഭാഗം പൊളിച്ച് നീക്കിയ ശേഷം വീണ്ടും അപേക്ഷ നൽകിരുന്നതായും എന്നാൽ പുന:സമർപ്പിച്ച അപേക്ഷയിൽ നിലവിലുള്ള വിസ്തീർണം രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടും പാർക്കിങ് കണക്കുകളുമായി ബന്ധപ്പെട്ടും അപാകത ഉണ്ടെന്ന് കാണിച്ച് ടി അപേക്ഷ, നഗരസഭ നിരസിച്ചതായും ഇന്റേണൽ വിജിലൻസ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ നഗരസഭയിൽ നിന്നും സെക്രട്ടറിയും മുനിസിപ്പൽ എഞ്ചിനീയറും യോഗത്തിൽ ഹാജരായിരുന്നു. ടി കെട്ടിടത്തിലേയ്ക്ക് ഉള്ള റാംമ്പിന് വീതി കുറവാണെന്നും 3.5 മീറ്റർ പരിധി പാലിക്കുന്നില്ലെന്നും കൂടാതെ കെട്ടിടത്തിൽ 2 ലിഫ്റ്റ് ഉണ്ടെന്നും കെട്ടിടത്തിലെ അകത്തുള്ള ലിഫ്റ്റ് നിർമ്മാണ ചട്ടങ്ങൾ അനുസരിച്ചാണ് നിർമ്മിച്ചിട്ടുള്ളതെന്നും എന്നാൽ കെട്ടിടത്തിന് പുറത്ത് നിന്നുള്ള ലിഫ്റ്റിന് SIZE കൂടുതലാണെന്നും Cladding portion പൊളിച്ചു മാറ്റേണ്ടി വരുമെന്നും നഗരസഭയിൽ നിന്നും അറിയിച്ചു. എന്നാൽ ടി കെട്ടിടം 2019 ലെ KMBR പ്രകാരം തന്നെയാണ് നിർമ്മിച്ചിട്ടുള്ളതെന്നും അന്ന് അവിടെ റാമ്പ് ഉണ്ടായിരുന്നില്ലെന്നും നിലവിലെ റാമ്പിന്റെ ഒരു ഭാഗത്ത് മാത്രമേ 10 സെന്റീ മീറ്ററിന്റെ വീതി കുറവുള്ളുവെന്നും 10 സെന്റീ മീറ്ററിന്റെ കാര്യത്തിൽ ഇളവ് അനുവധിച്ചു തരണമെന്നും അല്ലെങ്കിൽ ഒക്യൂപൻസി ലഭിക്കുന്നതിന് മുൻപ് RCC WALL CUT ചെയ്തു കൊണ്ട്, അപാകത പരിഹരിക്കാമെന്നും, കെട്ടിടത്തിന്റെ പുറത്ത് നിന്നും വരുന്ന ലിഫ്റ്റ് കസ്റ്റമേഴ്സിന് വേണ്ടി നിർമ്മിച്ചതല്ലെന്നും, HOTEL ലേയ്ക്കുള്ള ആവശ്യസാധനങ്ങൾ എത്തിക്കുന്നതിനാണ് സ്ഥാപിച്ചിരിക്കുന്നതെന്നും 2 വർഷമായി നഗരസഭയുടെ നിർദ്ദേശമനുസരിച്ച് കെട്ടിടത്തിന്റ പല ഭാഗങ്ങളും പൊളിച്ചു നീക്കിയെന്നും ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നതിനായി കെട്ടിടത്തിന്റെ മുകൾ നിലയിലെ നിർമ്മാണം ക്രമവൽക്കരിച്ച് നൽകണമെന്നും ശ്രീ. മനു ജെ നായർ സമിതിയോട് അപേക്ഷിച്ചു. ടി കെട്ടിടത്തിന്റെ പുതിയ നിർമ്മാണം ക്രമവത്കരിക്കുന്നതിനായി പുന: സമർപ്പിച്ചിരിക്കുന്ന പ്ലാനുകളിലെ പാർക്കിങ് കണക്കുകൾ പ്രകാരം നിലവിൽ 22 കാർ പാർക്കിങും 84.29 ഇരുചക്ര പാർക്കിങും മാത്രമാണ് നൽകിയിട്ടുള്ളതെന്നും, ചട്ടം 29(4) പ്രകാരം റാമ്പുകളിൽ 3.5 മീറ്റർ ആവശ്യമാണെന്നും ഇന്റേണൽ വിജിലൻസ് ഓഫീസർ അറിയിച്ചു. തീരുമാനം :- 3.50 മീറ്റർ വീതി ലഭ്യമല്ലാത്ത ഡ്രൈവ് വേയുടെ ഭാഗങ്ങളിൽ ആയത് ലഭ്യമാക്കുന്നതിന് ആവശ്യമായ ഭേദഗതി പ്ലാനിൽ വരുത്തി സമർപ്പിക്കേണ്ടതാണ്. ആയതിന്റെ അടിസ്ഥാനത്തിൽ 3rd ഫ്ലോർ നിർമ്മാണത്തിനായി സമർപ്പിച്ചിട്ടുളള പെർമിറ്റ് അപേക്ഷ തീർപ്പാക്കേണ്ടതാണ്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം അകത്തുള്ള ലിഫ്റ്റ് KMBR ചട്ടം പ്രകാരം ഉള്ളതാണെന്നും കൂടുതലായി പുറത്ത് വച്ചിരിക്കുന്ന ലിഫ്റ്റിന്റെ DIMENSION നോക്കേണ്ടതില്ലെന്നും കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ 2026 ലെ ഭേഭഗതിയിൽ FRONT YARD ന്റെ Definition ൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ആയത് പ്രകാരം സർവീസ് ലിഫ്റ്റിന്റെ ഭാഗവും കെട്ടിടത്തിന്റെ front yard ആയി കണക്കാക്കി average setback നോക്കുമ്പോൾ ആവശ്യമായ distance ലഭ്യമായാൽ നിയമാനുസരണം VKJ INTERNATIONAL HOTEL ലെ മേൽ നിർമ്മാണ പ്രവർത്തികൾ ക്രമവത്കരിച്ച് നൽകാമെന്നും നഗരസഭയോട് സമിതി നിർദ്ദേശിച്ചു. കെട്ടിടത്തിന്റെ ഒക്യൂപൻസി ലഭിക്കുന്നതിനായി കംപ്ലീഷൻ പ്ലാൻ സമർപ്പിക്കുന്ന സമയത്ത് drive way യുടെ വീതിയിലെ അപാകത പരിഹരിക്കണമെന്ന് അപേക്ഷകനു നിർദ്ദേശം നൽകി.