LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Malayante Valappil Chaniyam Kadavu Po Thiruvallur 673541
Brief Description on Grievance:
Permit fees already paid permit print not available
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 52
Updated on 2025-12-10 15:42:27
പരാതി 2/12/2025 തീയതിയിലെ യോഗത്തിൽ പരിഗണിച്ചു. തന്റെ ഉടമസ്ഥതയിലുള്ള വാർഡ് പത്തിലെ റിസർവേ നമ്പർ 287/43,287/44,287/28 എന്നീ സ്ഥലത്ത് പഞ്ചായത്തിന്റെ റോഡിനോട് ചേർന്നുകൊണ്ട് 17 മീറ്റർ നീളത്തിലും 2.75 മീറ്റർ ഉയരത്തിലും മതിൽ നിർമ്മാണത്തിന് 8/9/2025 നൽകിയ അപേക്ഷയിൽ പെർമിറ്റ് ഫീസ് ഈടാക്കിയിട്ട് പോലും നിയമപ്രകാരമല്ലാത്ത കാരണങ്ങൾ പറഞ്ഞ് പെർമിറ്റ് നിഷേധിക്കുന്നു എന്നാണ് പരാതി. മതില് നിർമ്മാണം സംബന്ധിച്ച് അപേക്ഷകൻ പഞ്ചായത്തിൽ നൽകിയ 4351061/2025 നമ്പർ ഫയൽവിശദമായി പരിശോധിച്ചു.18/9/2025 ന് ഓഫീസിൽ സമർപ്പിക്കപ്പെട്ട പ്ലാനിൽ 8/10/2025തീയതി ഓവർസിയർ പ്രബീഷ്.കെ.എം റിപ്പോർട്ട് സമർപ്പിച്ചതായി കാണുന്നു.ആയതുപ്രകാരം റിപ്പോർട്ട് ചെയ്ത അപാകതകൾ താഴെ ചേർക്കുന്നു. 1.പ്ലോട്ട് ബി ആയി കാണിച്ച സ്ഥലത്തിന്റെ അതിരളവുകളോടു കൂടി സ്കെച്ച് ആധാരത്തിൽ ലഭ്യമല്ലാത്തതിനാൽ ആയത് ഹാജരാക്കേണ്ടതാണ്. 2.നിർമ്മാണം നടത്തിയ പ്രകാരം ഓരോ വശത്തെയും കോമ്പൗണ്ട് വാള് സെക്ഷൻ പ്ലാൻ പ്രത്യേകം, പ്രത്യേകം ഹാജരാക്കിയില്ല. 3.നിർമ്മാണം നടത്തിയ കോമ്പൌണ്ട് വാള് സ്റ്റെബിലിറ്റിസർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. മേല്‍ അപാകതകള്‍ കക്ഷിയെ അറിയിച്ചതനുസരിച്ച് അപാകത പരിഹരിക്കുകയും തുടർന്ന് 11/11/2025 വീണ്ടും ഓവർസിയര്‍ സ്ഥല പരിശോധന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതായി കാണുന്നു.ആയതു പ്രകാരം ഓവര്‍സിയര്‍ റിപ്പോർട്ട് ചെയ്ത അപാകതകൾ താഴെ ചേർക്കുന്നു. 1.പ്ലോട്ട് 2 ആയി കാണിച്ച സ്ഥലത്തിന്റെ അതിരളവു പ്രകാരമുള്ള സർവ്വേ സ്കെച്ച് ഹാജരാക്കിയില്ല. 2.ടിയാന്റെ സ്ഥലത്തിൻറെ മറ്റൊരു വശത്തുകൂടി പോകുന്നഇറിഗേഷൻ കനാലിന്റെ നീളം, വീതി ഇറിഗേഷൻ കൈവശമുള്ള സ്ഥലത്തിൻറെ അതിരളവുകൾ സർവ്വേ സ്കെച്ചിലും ടിയാന്റെ സ്ഥലത്തും മാർക്ക് ചെയ്തില്ല . 3.ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ NOC ലഭ്യമാക്കിയില്ല. മേല്‍ അപാകതകള്‍ കക്ഷിയെ അറിയിച്ചതായോ കക്ഷി മറുപടി സമർപ്പിച്ചതായോ ഒന്നും തന്നെ കെ.സ്മാര്ട്ട്ള നോട്ട് ഫയലില്‍ ലഭ്യമല്ല. എന്നാൽ 18/11/2025 തീയതി പെര്മിതറ്റ് ഫീസിനത്തില്‍ 285 രൂപ ഡിമാൻഡ് ജനറേറ്റ് ചെയ്തതായും,അന്നു തന്നെ രശീതി നമ്പര്‍ R-G 110404-25003529 നമ്പറായി 285രൂപ പെര്മി്റ്റ് ഫീസിനത്തില്‍ അപേക്ഷകരില്‍ നിന്നും ഈടാക്കിയതായും കാണുന്നു.കെ.സ്മാര്‍ട്ട് നോട്ട് ഫയലില്‍ അപാകതകള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് അപേക്ഷകന് അറിയിപ്പ് നൽകിയതായി കാണുന്നില്ലായെങ്കിലും 18/11/2025 തീയതി വെച്ച് ഓവർസിയർ രണ്ടാമത് റിപ്പോർട്ട് ചെയ്ത അപാകതകൾ പരിഹരിക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരന് നൽകിയ കത്തിന്റെപകർപ്പ് പരാതിക്കാരൻ അദാലത്ത് സമിതി മുമ്പാകെ ഹാജരാക്കുകയും ഉണ്ടായി. പെർമിറ്റ്ഫീസ് ഈടാക്കിയ അന്നേദിവസം തന്നെയാണ് നോട്ടീസും അയച്ചിരിക്കുന്നത്. മേല്‍ ഫയല്‍ വിശദമായി പരിശോധിച്ചതില്‍ കേവലം 17 മീറ്റർമാത്രം പഞ്ചായത്ത് റോഡ് ABUTചെയ്തുകൊണ്ട് മതിൽ നിർമ്മിക്കാൻ നൽകിയ അപേക്ഷയിൽ പ്രഥമദൃഷ്ട്യാ യാതൊരു ചട്ടലംഘനങ്ങളും ഇല്ല എന്നിരിക്കെ ചട്ടലംഘനങ്ങൾ കൃത്യമായി ചൂണ്ടികാണിക്കാതെയും അനാവശ്യമായി രേഖകൾ ആവശ്യപ്പെട്ടുകൊണ്ടും അപേക്ഷകന് നോട്ടീസ് നൽകുകയും,പെർമിറ്റ് ഫീസ് ഈടാക്കിയിട്ട് പോലും പെര്മിപറ്റ് നല്‍കാതിരിക്കുകയും ചെയ്ത സെക്രട്ടറിയുടെ നടപടിയിൽ ഗുരുതര അപാകതകൾ ഉള്ളതായി കാണുന്നു.ഹിയറിംഗില്‍ പഞ്ചായത്തിന് വേണ്ടി ഹാജരായ അസിസ്റ്റൻറ് സെക്രട്ടറിയും ,ഓവര്സിപയറും വിശദീകരിച്ചത് പ്രകാരം 3.30 മീറ്റർ വീതിയുള്ള പഞ്ചായത്ത് റോഡിലെ മതിൽ നിർമ്മാണം വരുന്ന ഭാഗത്ത് കയ്യേറ്റം നടന്നിട്ടുണ്ടോ ഇല്ലയോ എന്നുള്ള പരിശോധന മാത്രമേ ആവശ്യമുള്ളൂ എന്നിരിക്കെയും അപ്രകാരമുള്ള വീതി പ്ലാനിൽ കാണിക്കുകയും,പ്ലാനില്‍ കാണിച്ച വീതി സൈറ്റിൽ ലഭ്യമാണെന്ന് ഓവർസിയർ വിശദീകരിക്കുകയും ചെയ്തിരിക്കെയും തികച്ചും നിയമ വിരുദ്ധമായ കാരണങ്ങളാൽ ആണ് അപേക്ഷകന് പെർമിറ്റ് നിഷേധിച്ചത് എന്ന് സമിതി വിലയിരുത്തി.പ്ലോട്ടിന്റെ മറ്റൊരു വശത്തുകൂടി കടന്നുപോകുന്ന ഇറിഗേഷൻ കനാലിന്റെ അതിരളവുകൾ കാണിക്കുന്ന സർവ്വേ സ്കെച്ച്,എൻ.ഒ.സി എന്നിവ ഹാജരാക്കാൻ അപേക്ഷകരോട് ആവശ്യപ്പെട്ടതും ആ ഭാഗത്ത് കോമ്പൌണ്ട് വാള് നിർമ്മിക്കാൻ അനുമതി തേടിയിട്ടില്ലാത്ത സാഹചര്യത്തിൽ അപ്രസക്തമാണെന്ന് കാണുന്നു.മേല്‍ സ്ഥലത്ത് കയ്യേറ്റം നടത്തിയിട്ടുണ്ടെങ്കില്‍ ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ട്സെക്രട്ടറിക്ക് പ്രത്യേകം നടപടികൾ സ്വീകരിക്കാവുന്നതാണ്.മേല്‍ സാഹചര്യത്തില്‍ പഞ്ചായത്തു റോഡുമായി ABUT ചെയ്യുന്ന ഭാഗത്ത് മതില് നിര്മ്മാ ണത്തിന് പെര്‍മിറ്റ് നിഷേധിക്കാവുന്ന ചട്ട ലംഘനങ്ങളോ സാഹചര്യങ്ങളോ ഇല്ലെന്ന് സമിതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി പെർമിറ്റ് അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.പരാതിക്കാരന് വേണ്ടി നൗഫൽ എം.വി എന്നവരും പഞ്ചായത്തിനു വേണ്ടി അസിസ്റ്റൻറ് സെക്രട്ടറി സജീവൻ ഇ.കെ എന്നവരും ഓവർസിയര്‍ പ്രബീഷ്.കെ.എം എന്നവരും ഹാജരായി.