LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Noushad V Vatttakkundungal House, Parappanpoyil.PO, Thamarassery, Kozhikode - 673573"
Brief Description on Grievance:
Building number
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 72
Updated on 2025-12-31 11:21:12
ബിൽഡിംങ് പെർമിറ്റ് അനുവദിച്ച് നിർമ്മിച്ച കെട്ടിടത്തിന് കെട്ടിട നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ. നൌഷാദ് .വി എന്നയാളുടെ അപേക്ഷ പരിശോധിച്ചു. 10/01/2023 തീയതിയിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഫയൽ നമ്പർ 400985/BABC06/GPO/2023/352 നമ്പർ പ്രകാരം നിർമ്മിച്ച ഗ്രൌണ്ട് ഫ്ലോർ കെട്ടിടത്തിന്റെ മുകളിൽ 2 നില കൂടി നിർമ്മിച്ച് പണി പൂർത്തിയായെങ്കിലും നമ്പർ അനുവദിക്കുന്നില്ല എന്നും റാംമ്പോ/ലിഫ്റ്റോ ബിൽഡിംങിന് നിർബന്ധമാണെന്നും കൂടാതെ നിരവധി അപാകതകൾ ഉണ്ടെന്ന് കാണിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും നോട്ടീസ് ലഭിച്ചിണ്ടെന്നും പരാതിയിൽ പറയുന്നു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിശദമായ റിപ്പോർട്ട് അദാലത്ത് സമിതി മുമ്പാകെ സമർപ്പിക്കുകയുണ്ടായി. ശ്രീ. നൌഷാദ് വട്ടക്കുണ്ടുങ്ങൽ എന്നയാളാണ് ഒക്യുപെൻസിക്ക് അപേക്ഷ സമർപ്പിച്ചതെന്നും എന്നാൽ നികുതി രശീതിയിലും കൈവശ സർട്ടിഫിക്കറ്റിലും ആമിന മുതൽ പേർ എന്നാണ് കാണിച്ചിരിക്കുന്നത്. നിലവിൽ പെർമിറ്റ് അനുവദിച്ചത് 2.10.2019 ന് ഉസൈൻ ഹാജി എന്നവരുടെ പേരിലാണ്. എന്നാൽ ഉസൈൻ ഹാജിയുടെ മരണ സർട്ടിഫിക്കറ്റോ ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റോ ഹാജരാക്കിയിട്ടില്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അസിസ്റ്റന്റ് എഞ്ചിനീയർ സൈറ്റ് പരിശോധിച്ചതിൽ കണ്ടെത്തിയ അപാകതകൾ പരിഹരിക്കാത്തതിനാലാണ് കെട്ടിട നമ്പർ അനുവദിക്കാത്തതെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. സൈറ്റ് പ്ലാനിലെ അളവുകൾ തമ്മിൽ വ്യത്യാസം കാണുന്നതിനാലും സൈറ്റിൽ നിലവിൽ വാഹനങ്ങൾ പാർക്കിംങ് സാധിക്കില്ല എന്നും സെക്രട്ടറി സൂചിപ്പിച്ച സാഹചര്യത്തിൽ സൈറ്റ് നേരിൽ പരിശോധിക്കുന്നതിനും അടുത്ത അദാലത്തിൽ വിഷയം പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Attachment - Sub District Interim Advice: