LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MAIMOONA MANZIL KOYYAM KOYYAM P O KANNUR. 670142
Brief Description on Grievance:
ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ കൊയ്യത്ത് താമസിക്കുന്ന ഞാൻ വീട് പണി പൂർത്തിയാക്കി വീട്ടു നമ്പറിന് വേണ്ടി അപേക്ഷ നൽകിയിരുന്നു.എന്നാൽ വീടുള്ള സ്ഥലം പുഴയിലെ വേലിയേറ്റ രേഖയിൽ നിന്നും 100 മീറ്ററിനുള്ളിൽ (83മീറ്റർ ) ദൂരത്തിലായതിനാൽ തീരദേശ നിയന്ത്രണ നിയമപ്രകാരം CRZ ൽ ഉൾപ്പെട്ടതിനാൽ എന്റെ അപേക്ഷ നിരസിക്കുകയാണ് ഉണ്ടായത്. എന്നാൽ CRZ ദൂര പരിധി 50 മീറ്ററായി കുറച്ചതായി പുതിയ നിയമം വന്നതായി അറിയാൻ കഴിഞ്ഞു.ആയതിനാൽ എന്റെ വീട്ടുനമ്പറിനുള്ള അപേക്ഷ ഫയൽ അനുഭാവ പൂർവ്വം പുന:പരിശോധിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 71
Updated on 2025-11-18 15:58:54
ചെങ്ങളായി ഗ്രാമപഞ്ചായത്ത് കൊയ്യത്ത് പണി പൂർത്തിയാക്കി വീട്ടു നമ്പറിന് അപേക്ഷ നൽകിയിരുന്നുവെങ്കിലും വീടുള്ള സ്ഥലം പുഴയിലെ വേലിയേറ്റ രേഖയിൽ നിന്നും 100 മീറ്ററിനുള്ളിൽ(83 മീറ്റർ) ദൂരത്തിൽ ആയതിനാലും തീരദേശ നിയന്ത്രണ നിയമപ്രകാരം CRZ ൽ ഉൾപ്പെട്ടതിനാലും അപേക്ഷ നിരസിച്ചു എന്നും CRZ ദൂരപരിധി 50 മീറ്റർ ആയി കുറച്ചതിനാൽ വീട്ടുനമ്പറിനുള്ള അപേക്ഷ അനുഭാവപൂർവ്വം പുനഃപരിശോധിക്കണമെന്നുമാണ് ശ്രീ നൗഫൽ എൻ. പി, മൈമൂന മൻസിൽ,കൊയ്യം പി ഒ, കണ്ണൂർ എന്നവരുടെ പരാതി പരാതിക്കാരൻ വീട് നിർമ്മാണം പൂർത്തീകരിച്ച് കെട്ടിടം ക്രമവൽക്കരിക്കുന്നതിനായി 16.04.2024 ന് ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കെട്ടിട നിർമ്മാണത്തിന് മുൻപായി പഞ്ചായത്തിൽ നിന്നും മുൻകൂട്ടി അനുമതി നേടിയിരുന്നില്ല. തുടർന്ന് വീട് നിർമ്മിച്ച സ്ഥലം CRZ പരിധിയിൽ ഉൾപ്പെട്ടതായി സംശയിക്കുന്നതായും ആയതിനാൽ പ്രസ്തുത പ്ലോട്ട് അടയാളപ്പെടുത്തിയ FMB സ്കെച്ച് ഹാജരാക്കേണ്ടതാണെന്നും ഓവർസിയർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് ആയത് ഹാജരാക്കുന്നതിന് കത്ത് നൽകിയിരുന്നു. അപേക്ഷകൻ FMB കോപ്പി ഹാജരാക്കിയിരുന്നുവെങ്കിലും FMB സ്കെച്ചിൽ പ്ളോട്ട് രേഖപ്പെടുത്തിയതായി കാണാത്തതിനാൽ ആയത് കാണിച്ച് നോട്ടീസ് നൽകിയിരുന്നുവെങ്കിലും പ്ലോട്ട് മാർക്ക് ചെയ്ത FMB കോപ്പി ഹാജരാക്കിയിട്ടില്ല. ആയതിനാൽ അപേക്ഷ പ്രകാരം കെട്ടിട നിർമ്മാണം ക്രമവൽക്കരിച്ചിരുന്നില്ല. തുടർന്ന് അപേക്ഷകൻ സിറ്റിസൺ അസിസ്റ്റൻറ് സ്ഥിരം അദാലത്തിൽ പരാതി സമർപ്പിക്കുകയും അദാലത്ത് സമിതി പരിശോധിച്ചതിൽ നിർമ്മാണം വേലിയേറ്റ രേഖയിൽ നിന്നും 83 മീറ്റർ ദൂരത്തിൽ ആയാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാലും നോ ഡെവലപ്മെൻറ് സോണിൽ ഉൾപ്പെട്ടിരുന്നതിനാലും 09.05.2025ലെ ഉപജില്ല അദാലത്ത് ഉപസമിതി തീരുമാന പ്രകാരം പരാതി നിരസിച്ചിരുന്നു. വിഷയം ഉപജില്ല അദാലത്ത് സമിതി ചർച്ച ചെയ്തു .നിർമ്മാണം വേലിയേറ്റ രേഖയിൽ നിന്നും 83 മീറ്റർ അകലത്തിലാണ് നിലവിലുള്ളത്. നിർമ്മാണം വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിന് പുറത്തായതിനാൽ 16.10.2024 മുതൽ പ്രാബല്യത്തിൽ വന്ന CRZ നോട്ടിഫിക്കേഷൻ 2019 പ്രകാരമുള്ള കോസ്റ്റൽ സോണ് മാനേജ്മെൻറ് പ്ലാൻ പ്രകാരം നിലവിൽ പ്ലോട്ട് നോ ഡെവലപ്മെന്റ് സോണിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ നിർമ്മാണം 16.10.2024 നു മുൻപ് തന്നെ സ്ട്രക്ചറൽ ലെവൽ വരെ പൂർത്തീകരിച്ചതിനാൽ പ്രസ്തുത നിർമ്മാണം 2019 നോട്ടിഫിക്കേഷൻ പ്രകാരമുള്ള നിബന്ധനകൾ പാലിച്ചുകൊണ്ട് ക്രമവൽക്കരിക്കാമോ എന്നത് സംബന്ധിച്ച് കേരള കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റി അധികൃതരോട് വ്യക്തത തേടുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി തീരുമാനിച്ചു.