LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nochatt (HO) Karthikkappalli (PO) Villiyappally (Via) Vadakara, kozhikode Pincode: 673542
Brief Description on Grievance:
ഏറാമല ഗ്രാമപഞ്ചായത്തിലെ 13-മാം വാർഡിൽ നൊച്ചാട്ട് (മുയിപ്ര) എന്ന സ്ഥലത്താണ് ഞങ്ങൾ താമസിക്കുന്നത് . ഞങ്ങൾക്ക് ഇതുവരെ ബിൽഡിംഗ് പെർമിറ്റ് ലഭിച്ചിട്ടില്ല.റോഡ് വരുന്ന സമയത്ത്,സ്ഥലവും റോഡുമായി അളവിൽ വ്യത്യാസം വന്നതിനാലാണ് പെർമിറ്റ് ലഭിക്കാത്തത് എന്ന് പഞ്ചായത്തിൽ നിന്നും അറിഞ്ഞു.അത് പരിഹരിച്ചാൽ പെർമിറ്റ് നൽകാം എന്നും പഞ്ചായത്തിൽ നിന്നും പറഞ്ഞു.തറവാട് വീട് വാസയോഗവുമല്ലാത്തതിനാൽ ഞങ്ങൾ വീട് പണി പൂർത്തിയാക്കി. 5 വർഷത്തോളമായി ഞങ്ങൾ പഞ്ചായത്തിൽ കയറി ഇറങ്ങുന്നു . ഇതുപോലെ ഒരു അദാലത്തിൽ ഞങ്ങൾ അപേക്ഷിച്ചെങ്കിലും അദാലത്ത് എന്നാണെന്ന് പഞ്ചായത്തിൽ നിന്നും അറിയാത്തതുകൊണ്ട് ഞങ്ങൾക്ക് ആ അവസരവും നഷ്ടപ്പെട്ടു.ദയവുചെയ്ത് ഈ അപേക്ഷ സ്വീകരിച്ച് ഇതിൽ ഒരു നടപടി ഉണ്ടാവണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. എന്ന് , ശുജില പ്രമോദ് "ശിവദം(നൊച്ചാട്ട്ഹൗസ്) മുയിപ്ര,കാർത്തികപ്പള്ളി(PO) വില്ല്യാപ്പള്ളി(Via)
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 52
Updated on 2026-01-14 10:23:05
പരാതി 06/01/2026 -ലെ യോഗത്തില്‍ പരിഗണിച്ചു. പരാതിക്കാരി ഹാജരായിട്ടില്ല. ഗ്രാമപഞ്ചായത്തിന് വേണ്ടി സ്വാതി.ടി, ഓവര്‍സീയര്‍, രാജേഷ്.കെ, സീനീയര്‍ ക്ലര്‍ക്ക് എന്നവര്‍ ഹാജരായി പരാതിക്കാരിയുടെ ഭര്‍ത്താവ് ശ്രീ.പ്രമോദ് നൊച്ചാട്ട്, കാര്‍ത്തികപ്പള്ളി എന്നയാള്‍ തന്റെ ഉടമസ്ഥതയിൽ ഏറാമല വില്ലേജിൽ റീ.സ. നമ്പര്‍ 18/102 -ല്‍ ഉള്‍പ്പെട്ട 1.77 ആര് സ്ഥലത്ത് 92.29 ച.മീ ബിൽഡപ്പ് ഏരിയയിൽ ഒരു വാസഗ്രഹം നിർമ്മിക്കുന്നതിനുള്ള പെർമിറ്റിനായുള്ള അപേക്ഷ സമർപ്പിച്ചതായും ആയതിലുള്ള അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 04/08/23 തീയതി പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകിയതായും A4/3542/2020 നമ്പർ ഫയൽ പരിശോധിച്ചതിൽ ബോധ്യപ്പെട്ടു പെർമിറ്റ് അനുവദിക്കാതിരിക്കാൻ രണ്ട് ന്യൂനതകളാണ് സെക്രട്ടറി പരാതിക്കാരനെ അറിയിച്ചിരുന്നത് 1)കെ.പി.ബി.ആര് 2019 ചട്ടം 23 പ്രകാരം റോഡില്‍ നിന്നും മതിയായ അകലം പാലിച്ചിട്ടില്ല 2) മഴവെള്ള സംഭരണി നിർമ്മാണം പൂർത്തിയായിട്ടില്ല. ഫയലിലെ രേഖകളും സൈറ്റ് പരിശോധന റിപ്പോർട്ടും വിശദമായി പരിശോധിച്ചതിൽ മേല്‍ രണ്ട് അപാകതകളും നിയമപരമായി നിലനിൽക്കുന്നില്ല എന്ന് സമ്മതിക്ക് ബോധ്യപ്പെട്ടു. ചട്ടം 23(1) പ്രകാരം വിജ്ഞാനം ചെയ്യപ്പെടാത്തതും 6 മീറ്ററിൽ കുറവ് വീതിയുള്ളതുമായ റോഡിൽ നിന്നും 2 മീറ്റര്‍ സെറ്റ് ബാക്ക് മാത്രം മതിയാവുന്നതാണ്. ആയതു ലഭ്യമാണെന്ന് ഓവർസിയർ ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫയൽ പരിശോധിച്ചതിൽ അപേക്ഷകന്റെ പ്ലോട്ടിനോട് ചേർന്ന് പോകുന്ന കാർത്തികപ്പള്ളി റോഡിന്റെ വീതി മൂന്ന് മീറ്റർ ആണ് എന്ന് കാണുന്നു. ആയത് വിജ്ഞാപനം ചെയ്യപ്പെട്ട റോഡ് ആണ് എന്നതിനുള്ള യാതൊരു രേഖകളും പഞ്ചായത്ത് ഹാജരാക്കിയിട്ടില്ല. അതേപോലെ ചട്ടം 76 (2) (1) പ്രകാരം 5 സെന്റിൽ കവിയാത്ത പ്ലോട്ടില്‍ നിർമ്മിക്കുന്നതും 300 ച.മീ ബില്‍ട്ടപ്പ് ഏരിയയിൽ അധികരിക്കാത്തതുമായ ഏക വാസഗൃഹങ്ങൾക്ക് മഴവെള്ള സംഭരണി സംവിധാനം ആവശ്യമില്ലാത്തതാണെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. മേൽ ചട്ടങ്ങൾ പരിശോധിക്കാതെയും ദുര്‍വ്യാഖ്യാനം ചെയ്തും അപേക്ഷകന് പെർമിറ്റ് നിഷേധിച്ച ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച വന്നതായി സമിതി വിലയിരുത്തുന്നു. ആയതിനാൽ അഞ്ചു ദിവസത്തിനകം അപേക്ഷകന് കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിനും, അപേക്ഷകൻ അപേക്ഷ സമർപ്പിച്ച തീയതിയിൽ പ്രാബല്യമുണ്ടായിരുന്ന നിരക്കിൽ മാത്രം പെർമിറ്റ് ഫീസ് ഈടാക്കുന്നതിനും നിർദ്ദേശം നൽകി. അദാലത്ത് തീരുമാനം പരാതിക്കാരനെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 75
Updated on 2026-01-14 10:24:06

Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 75
Updated on 2026-01-27 11:17:14
അദാലത്ത് തീരുമാനം പരാതിക്കാരിയെ അറിയിച്ച സാഹചര്യത്തിൽ പരാതി തീർപ്പാക്കി തീരുമാനിച്ചു.