LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
LAKSHMIPURAM,MUZHAPPALA,MUZHAPPALA(PO),670611
Brief Description on Grievance:
06/03/2025 ന് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിൽ 401058/BPRLO/GPO/2025/1217(i), ഫയൽ നമ്പർ ആയി (reg no:2521415(A4/1217/2025))വീടിന്റെ പെർമിറ്റ് ന് അപേക്ഷിച്ചിരുന്നു. എന്നാൽ ഏപ്രിൽ മാസം അവസാനത്തിലും ഒരു തീരുമാനവും ആവാത്തതിനാൽ സെക്രട്ടറി ക്ക് വീടിന്റെ പണി ആരംഭിക്കുന്നു എന്ന് ലെറ്റർ കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഗ്രൗണ്ട് ഫ്ലോർ പണി തീർന്നിരിക്കുന്നു ആയതിനാൽ ക്രമവത്കരിക്കാൻ നോട്ടീസ് കിട്ടിയിരിക്കുന്നു. തന്റേതല്ലാത്ത കാരണത്താൽ ക്രമവത്കരിക്കുന്നത് ബുദ്ധിമുട്ടാണ്. ആയതിനാൽ എന്റെ വീടിന്റെ പെർമിറ്റ് അനുവദിച്ചുതരണമെന്ന് അപേക്ഷിക്കുന്നു.19/09/2025 ന് റിട്ടേൺ വന്നത് പുനസമർപ്പിക്കുകയും ചെയ്തിട്ടുണ്ട്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 73
Updated on 2025-11-10 17:14:29
ഉപജില്ല അദാലത്ത് സമിതി പോർട്ടലിൽ ശ്രീ ഭാസ്കരൻ മരം മുറിയൻ ചാത്തോത്ത്,ലക്ഷ്മീപുരം,മുഴപ്പാല,670611 എന്നവർ, 06.03.2025 ന് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിൽ 401058/BPRLO/GPO/2025/1217(i)നമ്പറായി വീടിന്റെ പെർമിറ്റിന് അപേക്ഷിച്ചിരുന്നു. എന്നാൽ ഏപ്രിൽ മാസം അവസാനത്തിലും ഒരു തീരുമാനവും ആകാത്തതിനാൽ സെക്രട്ടറിക്ക് വീടിൻറെ പണി ആരംഭിക്കുന്നു എന്ന ലെറ്റർ കൊടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഗ്രൗണ്ട് ഫ്ലോർ പണി പൂർത്തീകരിച്ചതിനു ശേഷം ആയത് ക്രമവൽക്കരിക്കാനാണ് പഞ്ചായത്തിൽ നിന്നും നോട്ടീസ് നൽകിയത്. മുന്നേ തന്നെ പെർമിറ്റ് അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ചതിനാൽ ക്രമവത്കരണ അപേക്ഷ നൽകുന്നതിന് ബുദ്ധിമുട്ടാണ് ആയതിനാൽ തന്റെ വീടിന് പെർമിറ്റ് അനുവദിച്ചു തരണമെന്ന അപേക്ഷ അദാലത്ത് സമിതി പരിശോധിച്ചു. മേൽ അപേക്ഷയിൽ പരാതിക്കാരന്റെന പ്രതിനിധി, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ, ഓവർസിയർ എന്നിവരെ നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു. ഫയൽ പരിശോധിച്ചതിൽ നിന്നും പെർമിറ്റ് അപേക്ഷ 06.03.2025 ന് ഗ്രാമപഞ്ചായത്തിൽ ലഭിച്ചതായും ആയതിൽ 1.കിണർ ഓൺലൈൻ അപേക്ഷയിലും ഫീസിലും ഉൾപ്പെടുത്തിയിട്ടില്ല. 2.ആധാരം,സൈറ്റ് പ്ളാൻ എന്നിവയിലെ അതിരളവുകൾ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. 3.മഴവെള്ള സംഭരണിയിൽ നിന്നും അതിരിലേക്കുള്ള അകലം രേഖപ്പെടുത്തുക. എന്നീ ന്യൂനതകൾ കാണിച്ചുകൊണ്ട് സെക്രട്ടറി 29.03.2025 ന് അപേക്ഷകന് നോട്ടീസ് നൽകിയതായി കാണുന്നു. തുടർന്ന് 26.09.2025 ന് ഫയൽ അപാകത പരിഹരിച്ച് പുനസമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഓവർസിയർ സൈറ്റ് പരിശോധിച്ചതിൽ പ്രസ്തുത സ്ഥലം ചുറ്റുമതിൽ കെട്ടി ഗേറ്റ് ലോക്കിട്ട് പൂട്ടിയതിനാൽ അതിരളവ് പരിശോധിക്കുന്നതിന് സാധിച്ചിട്ടില്ല എന്നും വീട് ഗ്രൗണ്ട് ഫ്ലോർ സ്ട്രക്ചർ പൂർത്തിയായിട്ടുള്ളതിനാൽ റെഗുലറൈസേഷൻ പ്ളാൻ നൽകുന്നതിന് അറിയിപ്പ് നൽകാവുന്നതാണെന്ന ഓവർസിയര് റിപ്പോർട്ട് ചെയ്തതിന്റെല അടിസ്ഥാനത്തിൽ റെഗുലറൈസേഷൻ അപേക്ഷ സമർപ്പിക്കുന്നതിന് 10.10.2025 ന് സെക്രട്ടറി അപേക്ഷകന് കത്തയച്ചതായും കാണുന്നു. അപേക്ഷകന്റെ് പ്രതിനിധിയെ കേട്ടതിൽ നിന്നും 29.03.2025 ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ന്യൂനത അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ലഭ്യമായിട്ടില്ലെന്നും പെർമിറ്റ് അപേക്ഷ സമർപ്പിച്ച് ഒരു മാസം കഴിഞ്ഞ സമയത്ത് പെർമിറ്റ് ലഭ്യമാകാത്തതിനാൽ വീട് പണി ആരംഭിക്കുന്നതിനുള്ള അനുവാദം നൽകണമെന്ന കത്ത് സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നുവെന്നും എന്നാൽ ആയതിന് പഞ്ചായത്ത് കൈപ്പറ്റി രസീത് ലഭ്യമാക്കിയിട്ടില്ലെന്നും കൂടാതെ ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തിൽ സെപ്റ്റംബർ മാസം അന്വേഷിച്ചപ്പോഴാണ് ന്യൂനത അറിയിച്ചുകൊണ്ടുള്ള കത്തിന്റെട കോപ്പി തന്നതെന്നും അറിയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രതിനിധിയെ കേട്ടതിൽ നിന്നും 29.03.2025 ന് ന്യൂനത അറിയിച്ചുകൊണ്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ടെന്നും 26.09.2025 ന് പുനസമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തി ഗ്രൗണ്ട് ഫ്ലോർ സ്ട്രക്ചർ പൂർത്തീകരിച്ചതിനാൽ നിർമ്മാണം ക്രമവൽക്കരിക്കുന്നതിന് വേണ്ടി അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് കത്ത് നൽകിയിട്ടുണ്ടെന്നും അറിയിച്ചു. മേൽ വസ്തുതകൾ അപേക്ഷകന്റെ പ്രതിനിധിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഭാഗത്തിന് ക്രമവൽക്കരണ അപേക്ഷ സമർപ്പിക്കാമെന്ന് അപേക്ഷകന്റെ പ്രതിനിധി അദാലത്ത് സമിതി മുൻപാകെ അറിയിച്ചു. തീരുമാനം മേൽ വസ്തുതകളിൽ നിന്നും നിർമ്മാണം പൂർത്തീകരിച്ച ഗ്രൗണ്ട് ഫ്ലോറിന് നിയമാനുസൃതമായുള്ള ക്രമവത്കരണ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു.ക്രമവത്കരണ അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് അടിയന്തിരമായി പെർമിറ്റ് അനുവദിക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിക്കൊണ്ടും തീരുമാനിച്ചു. ടി വിവരം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 74
Updated on 2025-11-14 14:22:55
IMPLEMENTED