LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Valappilakayil house. Veliyancode malappuram district Kerala -679579
Brief Description on Grievance:
സർ എന്റെ പേരിലുള്ള സ്ഥലത്ത് 718 നമ്പർ 2002 ഇലെ ആധാരം പ്രകാരം രജിസ്റ്റർ ചെയ്ത ഭൂമിയിൽ പഴയ വാർഡ് 5 പുതിയ വാർഡ് 15 314 A, B, C എന്ന ബിൽഡിംഗ് ലൈസൻസ് ഉൾപ്പെടെ നടത്തി വരിക ആയിരുന്നു... Sanjaya /ksmart ഇലേക്ക് മാറുമ്പോൾ പഞ്ചായത്ത് അതിക്രതരുടെ അനാസ്ത മൂലം ഓൺലൈൻ ഇൽ അപ്ഡേറ്റ് ചെയ്യാത്ത കാരണം നിലവിൽ ഇപ്പോൾ നമ്പർ ഇടാനോ ലൈസൻസ് തരആനോ പഞ്ചായത്ത് തയ്യാർ ആവുന്നില്ല.. ഇതു crz നിയമം വരുന്നതിനു മുൻപ് ഉള്ള ബിൽഡിംഗ് ആയിരിക്കെ crz approval നു അപേക്ഷിക്കുകയും പഴയ ബിൽഡിംഗ് നു crz നു ബാധകം അല്ല എന്ന് മറുപടി തരികയും ചെയ്തു. വേണ്ട നടപടി സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു... ഈ നമ്പർ എങ്ങനെ നഷ്ടപ്പെട്ടു എന്ന് അറിയാനും ആഗ്രഹം ഉണ്ട്
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 72
Updated on 2025-11-14 14:38:44
Muhammedali, Valappilakayil house. Veliyancode malappuram district Kerala -679579 എന്നയാളുടെ പേരിലാണ് പരാതി. പരാതിയിൽ പറയുന്നത് താഴെ ചേർത്ത പ്രകാരമാണ്. തന്റെ പേരിലുള്ള സ്ഥലത്ത് 718 നമ്പർ 2002 ഇലെ ആധാരം പ്രകാരം രജിസ്റ്റർ ചെയ്ത ഭൂമിയിൽ പഴയ വാർഡ് 5 പുതിയ വാർഡ് 15 314 A, B, C എന്ന ബിൽഡിംഗ് ലൈസൻസ് ഉൾപ്പെടെ നടത്തി വരിക ആയിരുന്നു. Sanjaya /ksmart ഇലേക്ക് മാറുമ്പോൾ പഞ്ചായത്ത് അതിക്രതരുടെ അനാസ്ത മൂലം ഓൺലൈൻ ഇൽ അപ്ഡേറ്റ് ചെയ്യാത്ത കാരണം നിലവിൽ ഇപ്പോൾ നമ്പർ ഇടാനോ ലൈസൻസ് തരആനോ പഞ്ചായത്ത് തയ്യാർ ആവുന്നില്ല.. ഇതു crz നിയമം വരുന്നതിനു മുൻപ് ഉള്ള ബിൽഡിംഗ് ആയിരിക്കെ crz approval നു അപേക്ഷിക്കുകയും പഴയ ബിൽഡിംഗ് നു crz നു ബാധകം അല്ല എന്ന് മറുപടി തരികയും ചെയ്തു. വേണ്ട നടപടി സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു... ഈ നമ്പർ എങ്ങനെ നഷ്ടപ്പെട്ടു എന്ന് അറിയാനും ആഗ്രഹം ഉണ്ട്. എന്നിങ്ങനെയാണ് പരാതി. പരാതിയോടൊപ്പം നൽകിയ ഫോൺ നമ്പർ 9036545272 ൽ ബന്ധപ്പെട്ടപ്പോൾ അബ്ദുള്ള ഹാജി, മണ്ണംപാടത്ത് എന്നയാളുടെ ബന്ധുവായ ബിലാൽ എന്നാളാണ് ഫോൺ എടുത്തത്. മുഹമ്മദലിയിൽ നിന്നും തങ്ങൾ മേൽ പറഞ്ഞ കെട്ടിടം 12 ലക്ഷം രൂപക്ക് വാങ്ങിയിരുന്നു. എന്നും ആധാരം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും 16-11-2016ന് വസ്തു വിപ്പന കരാർ പത്രം എഴുതിയാണ് സ്ഥലം വാങ്ങിയതെന്നും അറിയിച്ചു. മുഹമ്മദാലിക്ക് വളരെ പ്രായമായതിനാലാണ് താൻ അപേക്ഷ നൽകിയതെന്നും അറിയിച്ചു. 27-3-2013ന് 5/314 B, 314C എന്നീ പീടികമുറി കെട്ടിടങ്ങൾക്ക് പഞ്ചായത്തിൽ 2008-09 മുതൽ 2012-13 വരെയുള്ള കുടിശ്ശിക അടക്കമുള്ള നികുതി അടച്ച രസീതിയും 5/314B നമ്പർ കെട്ടിടത്തിൽ ഹംസ S/o മാമു എന്നയാൾക്ക് പഞ്ചായത്തിൽനിന്നും 17-10-13ന് അനുവദിച്ച ലൈസൻസും സമർപ്പിച്ചിട്ടുണ്ട്. 23-3-2002ന് രജിസ്റ്റർ ചെയ്ത ആധാരം പകർപ്പും അയച്ച് നൽകിട്ടുണ്ട്. ആധാരത്തിൽ 5/314A, B, C പീടിക മുറികളുടെ വിവരം ചേർത്തിട്ടുണ്ട്. അന്വേഷണത്തിൽ ടി കെട്ടിടം ക്രമ വൽക്കരിക്കുന്നതിനായി ഒരു അപേക്ഷ 2025 മെയ് മാസത്തിൽ കെട്ടിട ഉടമ വെളിയങ്കോട് പഞ്ചായത്തിൽ സമർപ്പിച്ചിരുന്നതായും CRZ നിയമം ബാധകമായ സ്ഥലത്താണ് കെട്ടിടം ഉള്ളത് എന്നതിനാൽ CRZ അതോറിറ്റിയുടെ അനുമതിക്കായി ആയത് സെക്രട്ടറി അയച്ച് നൽകിയതായും വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചതിനാൽ അനുമതി നൽകാൻ കഴിയില്ലെന്ന് കാണിച്ച് KCRZ അതോറിറ്റി, തിരുവനന്തപുരം 1-8-25ന് സെക്രട്ടറിക്ക് കത്ത് നൽകിയതായും കത്തിന്റെ പകർപ്പ് പരാതിക്കാരന് നൽകിയതായും സെക്രട്ടറി അറിയിച്ചു. 2002ലെ ആധാരത്തിൽ കെട്ടിട നമ്പർ പരാമർശിക്കുകയും 27-3-2013ൽ പഞ്ചായത്തിൽ ടി 5/314B, C കടമുറികളുടെ കെട്ടിട നികുതി അടവാക്കിയതായും കാണപ്പെട്ട സാഹചര്യത്തിൽ പഞ്ചായത്തിലെ അസ്സസ്സമെന്റ് രജിസ്റ്റർ കമ്പ്യൂട്ടറൈസ് ചെയ്ത സമയത്തി ടി നമ്പറുകൾ വിട്ടുപോയതാണൊ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അദാലത്ത് സമിതിക്ക് വിലയിരുത്തി. 27-3-13ന് ശേഷം കെട്ടിടത്തിന് നികുതി അടവാക്കുകയൊ ലൈസൻസ് പുതുക്കുകയൊ ചെയ്തിട്ടില്ല. കെട്ടിടം പുതുക്കി പണിയുകയൊ പൊളിച്ച് കളയുകയൊ ചെയ്തതിനാലാകണം അങ്ങനെ ചെയ്യാത്തതെന്നും അനുമനിക്കുന്നു. പീന്നീട് കെട്ടിട ക്രമവൽക്കരണത്തിന് അപേക്ഷ നൽകാനുള്ള സാഹചര്യം അതാവാനും സാധ്യതയുണ്ട് എന്നാൽ അത്തരം വാദങ്ങൾ പരാതിക്കാരൻ അംഗീകരിക്കുന്നില്ല. ആയതിനാൽ ശ്രീ, മുഹമ്മദലിയോട് നേരിട്ട് പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനും അപേക്ഷയോടൊപ്പം മുൻ വർഷങ്ങളിൽ അടച്ച നികുതികളുടെ രസീതികളും കെട്ടിടം പൊളിച്ച് മാറ്റിയിട്ടില്ല എന്നതിന് തെളിവായിട്ടുള്ള മറ്റു രേഖകൾ സഹിതം അപേക്ഷയോടൊപ്പം സെക്രട്ടറിക്ക് സമർപ്പിക്കുന്നതിന് ഇടക്കാല നിർദ്ദേശം നൽകി തീരുമാനിച്ചു. ശ്രീ. അബ്ദുള്ള ഹാജിയുടെ കൈവശമുള്ള വസ്തു വിൽപ്പന കരാർ പത്രം പഞ്ചായത്തിനെ സംബന്ധിച്ച് ഒരു സാധുവായ രേഖ അല്ലാത്തതിനാൽ ഈ വിഷയത്തിൽ അബ്ദുള്ള ഹാജിയുടെയൊ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയൊ പരാതികൾ സ്വീകാര്യമല്ലെന്നും അദാലത്ത് സമിതി വിലയിരുത്തി.
Attachment - Sub District Interim Advice: