LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KARUMATHIL HOUSE NAYATHODE PH 9539222339
Brief Description on Grievance:
PERMIT REG.
Receipt Number Received from Local Body:
Final Advice made by EKM3 Sub District
Updated by Sanjay Prabhu D, Internal Vigilance Officer
At Meeting No. 70
Updated on 2025-11-10 15:41:35
അങ്കമാലി നഗരസഭയിൽ നിന്നും തൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വീട് നിർമ്മാണത്തിന് പെർമിറ്റ് അനുവദിക്കുന്നില്ലായെന്നാണ് ശ്രീ. മെൽവിൻ ജോർജ്ജ്, കരുമത്തി വീട്ടിൽ, നായത്തോട് P.O എന്നയാളുടെ പരാതി. ഹർജിക്കാരന് വേണ്ടി പിതാവ് കെ.ഒ. ജോർജ്ജ് നേരിട്ട് ഹാജരായി. അങ്കമാലി നഗരസഭയ്ക്ക് വേണ്ടി മുൻസിപ്പൽ എഞ്ചിനിയർ ശോഭിനി ടി.വി. ഓൺലൈനിൽ ഹാജരായി. അങ്കമാലി വില്ലേജ് റീസർവ്വെ നമ്പർ 383/15-6 ൽ ഉൾപ്പെടുന്ന 2.27 ആർ സ്ഥലം 2017 ലെ ആധാര പ്രകാരവും, അതിനോട് ചേർന്നുള്ള റീസർവ്വെ നമ്പർ 383/15-5 ൽ ഉൾപ്പെടുന്ന 3.61 ആർ സ്ഥലം 2025 ലെ ആധാര പ്രകാരവും ( ആകെ 5.88 ആർ) പിതാവ് കെ.ഒ. ജോർജ്ജിൽ നിന്നും ശ്രീ. മെൽവിൻ ജോർജ്ജിന് സിദ്ധിച്ചിട്ടുള്ളതാണ്. 2017 ൽ സിദ്ധിച്ച വസ്തുവിൽ 498.42 ച.മീ. വിസ്തീർണ്ണമുള്ള A2 റസിഡൻഷ്യൽ കെട്ടിടം നിലവിലുണ്ട്. ടി വസ്തുവിനോട് ചേർന്നുള്ളതും 2025 ൽ തനിക്ക് സിദ്ധിച്ചിട്ടുള്ളതുമായ 3.61 ആർ വസ്തുവിൽ 276.47 (G +1) വീട് നിർമ്മിക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കുന്നതിനാണ് 19.08.2025 തിയ്യതിയിൽ അങ്കമാലി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഒന്നായി കിടക്കുന്ന പ്ലോട്ടിൽ നിലവിലുള്ള A2 റസിഡൻഷ്യൽ കെട്ടിടത്തിൻ്റെ പാർക്കിംഗ്, ഷീറ്റ് റൂഫിംഗ് എന്നിവ സംബന്ധിച്ച് ലഭിച്ച പരാതി പരിശോധിച്ചപ്പോൾ മുൻവശത്ത് ഷീറ്റ് റൂഫ്, മുൻവശത്തെ പാർക്കിംഗ് സ്ഥലത്തെ അനധികൃത നിർമ്മിതികൾ എന്നിവ മാറ്റിയിട്ടില്ലാത്തതായി കണ്ടെത്തിയെന്നും, അപാകതകൾ പരിഹരിക്കുന്നതിന് കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ആയത് പരിഹരിക്കുന്ന മുറയ്ക്ക് പെർമിറ്റ് അനുവദിക്കുന്നതാണെന്നും മുൻസിപ്പൽ എഞ്ചിനിയർ അറിയിച്ചു. അദാലത്ത് സമിതി ടി വിഷയം വിശദമായി പരിശോധിച്ചു. അദാലത്ത് സമിതി നേരിട്ട് നടത്തിയ സ്ഥലപരിശോധനയിൽ നിലവിലുള്ള കെട്ടിടത്തിൻ്റെ ഫ്രണ്ട് യാർഡിൽ അനുവാദം ഇല്ലാതെ ഷീറ്റ് റൂഫിംഗ് നടത്തിയതായി കാണുന്നു. കൂടാതെ KMBR(Amendment )Rules 2025, ചട്ടം 29 - Table 9, ചട്ടം 29(8) എന്നിവ പ്രകാരം ആവശ്യമായ Parking സ്ഥല പരിശോധനയിൽ ലഭ്യമല്ലാത്തതായി കാണുന്നു. ചട്ട പ്രകാരം പ്ലാനുകൾ ക്രമീകരിച്ച് പുതുക്കി സമർപ്പിക്കാവുന്നതാണ്. കൂടാതെ KMBR 2019 ചട്ടം 3 (1) പ്രകാരം സൈറ്റും നിലവിലുള്ള കെട്ടിടവും അധികൃതമാണെങ്കിൽ മാത്രമേ പുതിയ കെട്ടിടമോ അല്ലെങ്കിൽ കൂട്ടിച്ചേർക്കലോ വിപുലീകരണമോ അനുവദിക്കുകയുള്ളൂ എന്നതിനാൽ മേൽ അപാകതകൾ പരിഹരിച്ച് ചട്ടത്തിനനുസൃതമായി പുതുക്കിയ പ്ലാൻ സമർപ്പിക്കുന്ന മുറയ്ക്ക് മാത്രം പെർമിറ്റ് അനുവദിക്കുന്നതിന് ശുപാർശ ചെയ്ത് പരാതി തീർപ്പാക്കി.
Final Advice Verification made by EKM3 Sub District
Updated by Sanjay Prabhu D, Internal Vigilance Officer
At Meeting No. 71
Updated on 2025-12-19 14:38:44
No action required now.