LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALLIVALAPPIL HOUSE NHATTUVAYAL TALIPARAMBA PO KANNUR 670141
Brief Description on Grievance:
എനിക്ക് വീടുപണി നടത്തുന്നതിന് തൊട്ടടുത്ത കെ വി ഇലക്ട്രിക്ക് ലൈനിൽ നിന്നും 230 മീറ്റർ മാറി വീട് നിർമാണത്തിന് പരിയാരം പഞ്ചായത്തിൽ നിന്നും 283912023 . പെര്മിറ്റ്റ് നമ്പറായി (25/02/2021 പരിമിതി അനുവദിച്ചിരുന്നു . അത് പ്രകാരം വീട് പണി പൂർത്തീകരിച്ചു വീട് നുബാറിനു പഞ്ചായത്തിൽ അപേക്ഷിച്ചപ്പോൾ കെ സ് ഇ ബി നിന്നുള്ള ണ് എൻ ഓ സി അപേക്ഷിച്ചിരുന്നു . ഞാൻ നിരവധി തവണ അക്സെപ് കെ സ് ഇ ബി യിൽ കയറിയിറങ്ങുകയും കെട്ടിടത്തിന് എൻ ഓ സി നല്കാൻ സാധിക്കുകയില്ലെന്നു അവർ പറയുകയും ചെയ്തു . പഞ്ചായത്തിൽ നിന്ന് ലഭിച്ച പെര്മിറ് പ്രകാരമാണ് ഞാൻ വീട് വെച്ചത് . കെട്ടിട നമ്പർ ലഭിക്കാത്തതുകൊണ്ടു ഞാനും കുടുംബവും വളരെയധികം ബുദ്ദിമുട്ട്ണ്. ആയതിനാൽ അങ് ഇടപെട്ടു എനിക്ക് വീട്ടു നമ്പർ ലഭ്യമാക്കിതരണമെന്നു വിനീതമായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 70
Updated on 2025-11-10 15:14:46
പരിയാരം ഗ്രാമപഞ്ചായത്തിൽ നിന്നും വീട് പണിയുന്നതിനായി 283912023 നമ്പറായി പെർമിറ്റ് അനുവദിച്ചിരുന്നു എന്നും എന്നാൽ വീട് പണി പൂർത്തികരിച്ച് നമ്പർ അനുവദിക്കുന്നതിന് പഞ്ചായത്തിന് അപേക്ഷ നൽകിയപ്പോൾ KSEB യുടെ NOC ആവിശ്യമാണെന്ന് അറിയിച്ചുവെന്നും NOC ലഭ്യമാവുന്നില്ലെന്നും ആയതിനാൽ വീട്ട് നമ്പർ ലഭ്യമാക്കി തരണം എന്നുമാണ് ശ്രീമതി. കുഞ്ഞാമിന പി വി , പള്ളിവളപ്പിൽ ഹൌസ് , ഞാറ്റുവയൽ , തളിപ്പറമ്പ പി.ഒ , കണ്ണൂർ എന്നവരുടെ അപേക്ഷ. അപേക്ഷകയെ പ്രധിനിധീകരിച്ച് മകൻ ശ്രീ.ശിഹാബുദ്ധീൻ പി വി എന്നവരും പഞ്ചായത്തിനെ പ്രധിനിധീകരിച്ച് ഹെഡ് ക്ലാർക്ക് ശ്രീ.വിനോദ് ടി എന്നവരും അദാലത്തിൽ പങ്കെടുത്തു. തീരുമാനം അപേക്ഷക പെർമിറ്റ് പ്രകാരം വീട് നിർമ്മാണം പൂർത്തീകരിച്ച് കെട്ടിട നമ്പറിന് വേണ്ടി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ സൈറ്റ് പരിശോധന നടത്തിയതിൽ നിർമ്മാണം നടത്തിയിരിക്കുന്നത് 220 KV ഇലക്ട്രിക്ക് ലൈനിൽ നിന്നും 2.30 മീറ്റർ മാത്രം അകലത്തിലാണെന്നും ആയതിനാൽ KSEB യിൽ നിന്നും NOC ലഭ്യമാക്കേണ്ടതാണെന്നും പഞ്ചായത്ത് അപേക്ഷകയെ അറിയിച്ചിരുന്നു. KPBR 2019 റൂൾ 22 (5) പ്രകാരം 220 KV ഇലക്ട്രിക്ക് ലൈനിൽ നിന്നും കെട്ടിടത്തിലേക്കുള്ള അകലം 2.30 മീ പര്യാപ്തമല്ല. പ്രസ്തുത സാഹചര്യത്തിൽ കെട്ടിട നമ്പർ അനുവദിക്കുന്നതിലേക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറിൽ നിന്നോ അദ്ദേഹം അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥനിൽ നിന്നോ NOC ഹാജരാക്കേണ്ടുന്ന സാഹചര്യം ഉള്ളതായി അദാലത്ത് സമിതി വിലയിരുത്തി. ആയതിനാൽ NOC ലഭ്യമാകുന്നതിന് അപേക്ഷിക്കുന്നതിന് പരാതിക്കാരിക്കും ആയത് ലഭ്യമാവുന്ന മുറക്ക് എത്രയും പെട്ടെന്ന് കെട്ടിടനമ്പർ അനുവദിച്ച് കൊടുക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകി തീരുമാനിച്ചു.