LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Vilasini Karayil House, Karivannur, Moorkkanadu.PO, Thrissur - 680711 Min. Higher Education "
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 72
Updated on 2025-11-19 13:28:48
Resolution No.1 dt. 30-10-2025 വീടിന്റെ സെറ്റ്ബാക്കിൽ കുറവുണ്ടെന്നാരോപിച്ച് പണി പൂർത്തീകരിച്ച വീടിന് ഇരിങ്ങാലക്കുട നഗരസഭ കെട്ടിടനമ്പർ നിഷേധിക്കുന്നത് സംബന്ധിച്ചാണ് പരാതി. ഫയലും പ്ലാനും പരിശോധിക്കുന്നതിനും കെട്ടിടനിർമ്മാണ ചട്ടങ്ങൾ പാലിക്കുന്ന വിഷയം സ്ഥലപരിശോധന നടത്തുന്നതിനും തീരുമാനിച്ചു.
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 73
Updated on 2026-02-23 15:47:31
Resolution No.1 dt. 17-12-2025 അദാലത്ത് കമ്മിറ്റി അംഗങ്ങൾ 05-12-2025 തീയതി സ്ഥലപരിശോധന നടത്തി. അപേക്ഷകയായ ശ്രീമതി.വിലാസിനി ഹാജരുണ്ടായിരുന്നു. ടിയാളെ നേരിൽ കേട്ടു. മുനിസിപ്പൽ എൻജിനീയറെ സ്ഥലപരിശോധനക്ക് ഹാജരാകാൻ അറിയിച്ചിരുന്നു. 11-12-2025 തീയതി നടക്കുന്ന തദ്ദേശസ്ഥാപന ഇലക്ഷൻ ജോലിത്തിരക്കായതിനാൽ മുനിസിപ്പൽ എൻജിനീയർ ഹാജരായില്ല. എന്നാൽ ചുമതലപ്പെടുത്തിയത് പ്രകാരം ബന്ധപ്പെട്ട വാർഡ് ചുമതലയുള്ള ഓവർസിയർ പരിശോധനക്ക് ഹാജരുണ്ടായിരുന്നു. വീടിനോട് ചേർന്ന് കിടക്കുന്ന പടിഞ്ഞാറ് ഭാഗത്തെ മണ്ണ് വഴിയിൽ (നടവഴി) നിന്നും KMBR ചട്ട പ്രകാരം ആവശ്യമായ ദൂരപരിധി പാലിച്ചിട്ടില്ലാത്തതിനാലാണ് ഒക്യൂപ്പെൻസി/ കെട്ടിടനമ്പർ നൽകാൻ കഴിയാത്തതെന്ന് ഓവർസിയർ അറിയിച്ചു. നടവഴിയുടെ നിലവിലെ കിടപ്പ് പ്രകാരം പരിശോധനയിൽ വീടിന് ചട്ട പ്രകാരമുള്ള ദൂരപരിധി പാലിക്കുന്നില്ലെന്ന് കണ്ടു. അപേക്ഷകയുടെ വസ്തു രേഖകൾ പ്രകാരം 2.3 മീറ്റർ വീതിയാണ് വഴിക്ക് കാണിച്ചിട്ടുള്ളത്. എന്നാൽ ടി നടവഴിയുടെ ശരിയായ വീതി, നീളം, അതിർത്തി എന്നിവ സ്ഥലപരിശോധനയിൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നില്ല. വഴിയുടെ ഒരറ്റം അപേക്ഷകയുടെ സ്ഥലത്തിന്റെ മുൻ ഉടമയുടെ പേരിലുള്ള ശേഷിക്കുന്ന സ്ഥലത്തേക്ക് ചേരുന്നതും മറുവശം കരുവന്നൂർ-മൂർക്കനാട് പാടശേഖരത്തിലേക്ക് ചെന്നെത്തുന്നതുമാണ്. എന്നാൽ 2.3 മീറ്റർ വീതിയിലെ വഴി പാടശേഖരം വരെ കാണാൻ സാധിച്ചില്ല. അപേക്ഷകയായ ശ്രീമതി. വിലാസിനിയുടെ വീടിന് എതിർവശത്തായി 3 വീടുകൾ കാണപ്പെട്ടു. അതിൽ ഒരു വീടിന് 1/523.A എന്ന നമ്പർ വീടിന് മുൻവശത്ത് എഴുതിയതായി കാണപ്പെട്ടു. അപേക്ഷകക്ക് 2018 ലെ പ്രളയവും കാലവർഷക്കെടുതികളും നേരിട്ടവരെ പുനരധിവസിപ്പിക്കുന്നതിലൂടെ ദുരന്തനിവാരണ വകുപ്പിന്റെ സ.ഉ. (കൈ) നമ്പർ 7/19/DMD dt. 7-3-2019 ഉത്തരവ് പ്രകാരം ഭൂമി വാങ്ങുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള ഗുണഭാക്താവാണ്. ആയതിനാൽ അപേക്ഷകയുടെ സ്ഥലത്തിന്റെ മുൻ ഉടമ, അപേക്ഷക എന്നിവരെ നേരിൽ കേട്ടും സ്ഥലപരിശോധന നടത്തിയും രേഖകൾ പരിശോധിച്ചും വഴിയുടെ വീതി, നീളം, അതിർത്തി എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനും സർക്കാർ പദ്ധതി ഗുണഭോക്താവെന്ന നിലയിൽ അപേക്ഷകക്ക് പരിശോധന കണ്ടെത്തലുകൾ പ്രകാരം കെട്ടിടനിർമ്മാണ ചട്ടത്തിൽ ഇളവ് അനുവദിക്കാനാകുമോ എന്ന് കണ്ടെത്തി ജോയിന്റ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുന്നതിനും ഇതിന്റെ പകർപ്പ് അപേക്ഷകക്ക് കൂടി നൽകുന്നതിനും നഗരസഭ സെക്രട്ടറി, മുനിസിപ്പൽ എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.