LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kemols bhavan chelannur 673616
Brief Description on Grievance:
01/02/2025 ന് സമർപ്പിച്ച ബിൽഡിംഗ് പെർമിറ്റ് അപേക്ഷയിന്മേൽ (ഫയൽ നമ്പർ 400975/BPRL/General/2025/624) അപേക്ഷയിന്മേൽ പെർമിറ്റ് ലഭിക്കുന്നതിൽ വലിയ കാല താമസം നേരിട്ട് കൊണ്ടിരിക്കുകയാണ് ഇപ്പോൾ നിലവിലുള്ള അപേക്ഷക് മുമ്പായി ഇതേ ബിൽഡിംഗ് പെർമിറ്റിനായി 18/05/2024 ന് (ഫയൽ നമ്പർ 400975/BPMC01/General/2024/3287 ) അപേക്ഷ സമർപ്പിച്ചതാണ്, തരം മാറ്റിയ ഭൂമി ആയതിനാൽ revanue ഫീസ് അടക്കാൻ ആവിശ്യപെടുകയും 574400 രൂപ അടക്കുകയും തുടർന്ന് സമീപിച്ചപ്പോൾ ആ അപേക്ഷ ക്യാൻസൽ ചെയ്യുകയാണുണ്ടായത്,തുടന്ന് സമർപ്പിച്ച അപേക്ഷയാണ് ഇപ്പോൾ നിലവിലുള്ളത് ഒരു പ്രവാസിയായ എനിക്ക് നാട്ടിൽ കാര്യങ്ങൾ ചെയ്യുവാനായി പ്രായമേറിയ രോഗിയായ അമ്മയാണു ള്ളത്, ഒന്നര വർഷത്തിലേറെയായി നിരന്തരമായി ഓഫീസിൽ കയറി ഇറങ്ങേണ്ട അവസ്ഥയാണ്. ഈ അദാലത്തിലൂടെ പരിഹാരം നൽകി എനിക്ക് ബിൽഡിംഗ് പെർമിഷൻ അനുവദിച്ചു നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 68
Updated on 2026-01-06 12:49:32
ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ കെട്ടിടനിർമ്മാണ പെർമ്മിറ്റ് അപേക്ഷയിൽ നടപടി സ്വീകരിക്കുന്നതിൽ കാലതാമസം നേരിടുന്നു എന്ന പരാതി അദാലത്ത് സമിതി പരിശോധിച്ചു. സെക്രട്ടറിക്കു വേണ്ടി അസ്സിസ്റ്റൻ്റ് എഞ്ചിനിയർ,സെക്ഷൻ ക്ലർക്ക് എന്നവർ ഹാജരായി നിലവിലെ 29/10/2025 ലെ GO(P) NO.54/25/LSGD. SRO NO 1241/25 നമ്പർ KPBR ഭേദഗതി മാനദണ്ഡങ്ങൾ പ്രകാരം അപേക്ഷ സമർപ്പിക്കുവാനും, വില്ലേജ് ഓഫീസ് സ്കെച്ചിൽ അളവുകൾ പൂർണ്ണമായി കാണിക്കുന്നതിനും റോഡ് വൈഡനിംഗ് സ്റ്റോൺ -ൽ നിന്നുള്ള കെട്ടിടത്തിലേക്കുള്ള അകലം കൃത്യമായി രേഖപ്പെടുത്തുന്നതിനും അപേക്ഷകയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന വിവരം അസിസ്റ്റൻ്റ് എഞ്ചിനിയർ അറിയിച്ചു. മേൽ നിർദ്ദേശപ്രകാരം പ്ലാൻ സമർപ്പിക്കുന്ന മുറക്ക് നിയമപരമായ നടപടി സ്വീകരിച്ച് സമയബന്ധിതമായി പെർമ്മിറ്റ് അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് അദാലത്ത് സമിതി തീരുമാനിച്ചു