LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAYYALA HOUSE MAMBRA WEST KORATTY KALLURTHEKKUMURUY 680308
Brief Description on Grievance:
എനിക്ക് കല്ലൂർ തെക്കുംമുറി വില്ലേജിൽ 80/ 2 സർല്ലവയിൽ 8.12 ആർ വഹകൾ അന്നമനട രജിസ്റ്റർ 3019 / 2012 നമ്പർ ആധാര പ്രകാരം കൈവശം ഉള്ളതാണ് . മേൽ പറഞ്ഞ ഭൂമിയിൽ നിയമാനകസൃെും ഞാൻ രണിെിട്ടകള്ള 3 5 0 0 sq ft തകട്ടിടത്തിൽ എൻ്്തറ ഉരജീവനമാർഗമായി നിരവിധി ബാങ്കകകളിൽ നിന്നും വായ് പ എടുത്ത് K L M S M E - 1 8 3 7 0 / 2 0 2 5എന്ന തരജിസ്ല്ലപ്ടഷൻ നമ്പല്ലറാട് കൂടിയ മലബാർ ഇന്റർനാഷണൽ എന്ന ചെറുകിട വ്യ വസായ യൂണിറ്റ് നടത്തി വരകന്നക 3 5 ഓളും സ്പ്െീകൾ ഈ യൂണിറ്റിൽ ജോലി ചെയ്യുന്നു .തുടർന്ന് സുംരക്ഷണ വേലി നിർമിക്കകന്നെിനായി ഞാൻ രഞ്ചായത്തിൽ അല്ലരക്ഷ നൽകി (BPCN-00252795- 2025).എന്നാൽ ഈ വസ് ത ക ൊലൂക് സർല്ലവയതറ തകാണ്ട് അളപ്പിക്കണും എന്ന രരാമർശല്ലത്താതട എന്തറ്റ അല്ലരക്ഷ രഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർ മടക്കിയിരിക്കകകയാണ് .
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 71
Updated on 2025-11-19 13:17:51
Resolution No.1 dt. 21-10-2025 അപേക്ഷകന് 35 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന ചെറുകിട വ്യവസായ യൂണിറ്റുണ്ടെന്നും സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും സുരക്ഷക്ക് സംരക്ഷണ വേലി അനിവാര്യമാണെന്നും അനുമതിക്കായി പഞ്ചായത്തിൽ നൽകിയ അപേക്ഷ താലൂക്ക് സർവ്വെയറെ കൊണ്ട് അളപ്പിക്കണമെന്ന് പറഞ്ഞ് പഞ്ചായത്ത് മടക്കിയെന്നും സർവ്വെയർ നടപടിക്ക് കാലതാമസം വരുന്നതിനാൽ താത്കാലിക സംരക്ഷണവേലി നിർമ്മിക്കാനുള്ള അനുവാദം നൽകണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അദാലത്ത് കമ്മിറ്റി സ്ഥലപരിശോധന നടത്താനും അപേക്ഷകനെ ഹിയറിംഗ് നടത്താനും തീരുമാനിച്ചു.
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 72
Updated on 2026-03-03 16:57:38
Resolution No.1 dt.28-11-2025 21-10-2025 ലെ അദാലത്ത് കമ്മിറ്റി തീരമുാനപ്രകാരം അദാലത്ത് കമ്മിറ്റി അംഗങ്ങൾ 12-11-2025 തീയതി അന്നമനട ഗ്രാമപഞ്ചായത്തിൽ ചെന്നു. ബന്ധപ്പെട്ട അപേക്ഷ, ഫയൽ പരിശോധിച്ചു. അപേക്ഷകനായ ശ്രീ. കെ.ആർ. പൌലോസ് സ്ഥലത്ത് നേരിട്ട് ഹാജരായി. ടിയാന് പറയാനുള്ളത് കേട്ടു. പരിശോധന സമയത്ത് വ്യവസായ യൂണിറ്റ് തുറന്നു പ്രവർത്തിക്കുന്നില്ല. കാരണം ചോദിച്ചപ്പോൾ ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ചെറുകിടവ്യവസായ യൂണിറ്റാണെന്നും ചുറ്റുമതിൽ നിർമ്മാണത്തിന് പഞ്ചായത്ത് പെർമിറ്റ് നൽകാത്തതിനാൽ മതിൽ ഇല്ലാതെ സ്ഥലം തുറന്നുകിടക്കുന്നതു മൂലം കന്നുകാലികളുടെയും നായ്ക്കളുടെയും ശല്യമുണ്ടെന്നും ആയത് വ്യവസായ യൂണിറ്റ് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മറുപടി പറഞ്ഞു. ടിയാൻ ആരംഭിച്ച വ്യവസായ യൂണിറ്റ് മതിൽ പെർമിറ്റ് ഇല്ലാത്തത് മൂലം അടഞ്ഞുകിടക്കുന്നത് നിർഭാഗ്യകരമാണ്. അനവധി ആളുകളുടെ തൊഴിലും നഷ്ടപ്പെടുന്നു. റോഡ് പഞ്ചായത്തിന്റേതായതിനാൽ ആയത് ആസ്തി രജിസ്റ്റർ പരിശോധിച്ച് അതിർത്തി മനസ്സിലാക്കി മതിൽ നിർമ്മാണ പെർമിറ്റ് നൽകാൻ പഞ്ചായത്ത് നടപടി ചെയ്യേണ്ടതാണ്. എന്നാൽ ടി റോഡ് വിവരം ആസ്തി രജിസ്റ്ററിൽ ലഭ്യമാകുന്നില്ലെങ്കിൽ ആയതിന്റെ കാരണം സഹിതം പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, സെക്രട്ടറി എന്നിവർ പഞ്ചായത്ത് കമ്മിറ്റി മുമ്പാകെ അജണ്ട വെച്ച് ബോധ്യപ്പെടുത്തേണ്ടതാണ്. ആയത് കാലതാമസം കൂടാതെ ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു. എന്നാൽ താലൂക്ക് സർവ്വെ സ്കെച്ച് ആവശ്യമാണെന്ന് സെക്രട്ടറിക്ക് അഭിപ്രായമുള്ള പക്ഷം ആയത് അപേക്ഷകനായ ശ്രീ. പൌലോസിനെ നേരിൽ ബോധ്യപ്പെടുത്തിയ ശേഷം താലൂക്ക് സർവ്വെയറിൽ നിന്ന് ആയത് വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള കത്ത് പഞ്ചായത്ത് സെക്രട്ടറി താലൂക്ക് സർവ്വെയർ/തഹസിൽദാർക്ക് നൽകേണ്ടതാണ്. ചെറുകിട വ്യവസായ യൂണിറ്റ് പ്രവർത്തനം എത്രയും വേഗം ആരംഭിക്കുന്നതിന് വേണ്ട പ്രകാരം നടപടികൾ ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു.
Attachment - Sub District Final Advice: