LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കഞ്ചിക്കോട് പാലക്കാട്
Brief Description on Grievance:
പരിയാരം പഞ്ചായത്ത് ലെ ചിതപ്പിലെ പൊയിൽ എന്ന സ്ഥലത് ഫുട് പാത്തിൽ ആണ് വാഹനങ്ങൾ നിർത്തി ഇടുന്നത്. പ്രതേകിച്ചു ഇവിടെ ഉള്ള two വീലർ വർക്ക് ഷോപ്പിൽ ഉള്ള വാഹനം. ഇത് കാൽനട യാത്ര കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ നാട്ടുകാർ പരാതി നൽകി ഏങ്കിലും നടപടി ഉണ്ടായില്ല എന്നാണ് അറിയുന്നത്. ഇവിടെ യുള്ള ഫുട് പാത്തിൽ വാഹന പാർക്കിംഗ് നിരോധനം ചെയിതു ള്ള ബോർഡ് സ്ഥാപിക്കാൻ തളിപ്പറമ്പ് ജോയിന്റ് ആർ ടി ഓ പഞ്ചായത്ത് സെക്രട്ടറി ക്ക് കത്തു നൽകിയതായി അദ്ദേഹം ബഹു മനുഷ്യാ വകാശ കമ്മീഷൻ മുമ്പാകെ നൽകിയ റിപ്പോർട് ൽ സൂചിപ്പിക്കുന്നുമുണ്ട്. എന്നിട്ടും പഞ്ചായത്ത് സെക്രട്ടറി ഈ വിഷയത്തിൽ അത്തരം ബോർഡ് സ്ഥാപിച്ചു ഫുട് പാത്തിൽ ഉള്ള വാഹനപാർക്കിംഗ് ഒഴിവാക്കാൻ നടപടി എടുത്തില്ല. ആയതിനാൽ അദാലത് ഈ വിഷയം ഗൗരവം ആയി കണ്ടു നിശ്ചിത ദിവസത്തിനുള്ളിൽ ഇങ്ങനെ യുള്ള ബോർഡ് സ്ഥാപിച്ചു നിരോധനം ഏർപ്പെടുത്താൻ ഉത്തരവ് നൽകാൻ അപേക്ഷ മനോഹർ ഇരിങ്ങൽ Encl ജോയിന്റ് ആർ ടി ഒ ലേറ്റർ
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 69
Updated on 2025-11-09 20:01:50
പരിശോധിച്ച് തീരുമാനിക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 70
Updated on 2025-11-10 15:17:59
പരാതിയിൽ പറയുന്ന ചിതപ്പിലെപൊയിൽ എന്ന സ്ഥലത്ത് ഫൂട്പാത്തിൽ ടൂവീലർ വർക്ക്ഷോപ്പിൽ നിന്നുള്ള വാഹനങ്ങൾ നിർത്തി ഇടുന്നു എന്നും ഇത് സംബന്ധിച്ച് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല എന്നും കൂടാതെ ഇവിടെയുള്ള ഫൂട്പാത്തിൽ വാഹന പാർക്കിംഗ് നിരോധനം ചെയ്തുള്ള ബോർഡ് സ്ഥാപിക്കാൻ തളിപ്പറമ്പ് ജോയിന്റ് RTO പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയതായും ആയതിനാൽ ബോർഡ് സ്ഥാപിച്ച് നിരോധനം ഏർപ്പെടുത്തുന്നതിന് ഉത്തരവ് നൽകണമെന്നുമാണ് ശ്രീ.മനോഹരൻ ഇരിങ്ങൽ , കഞ്ചിക്കോട് , പാലക്കാട് എന്നവരുടെ പരാതി. പഞ്ചായത്തിനെ പ്രധിനിധീകരിച്ച് ശ്രീ.വിനോദ് ടി എന്നവർ പങ്കെടുത്തു. തീരുമാനം 1. ടൂവീലർ വർക്ക് ഷോപ്പിൽ നിന്നുള്ള വാഹനങ്ങൾ ഫൂട് പാത്തിൽ നിർത്തിയിടുന്ന വിഷയം പരിശോധന നടത്തി. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള പാർക്കിംഗ് ഒഴിവാക്കുന്നതിന് സ്ഥാപനഉടമകൾക്ക് നോട്ടീസ് നൽകേണ്ടതും തുടർനടപടി സ്വീകരിക്കേണ്ടതുമാണ്. 2. പരാതിയിൽ പറയുന്ന റോഡ് പഞ്ചായത്തിന്റെ ആധീനതയിൽ ഉള്ളതല്ല. PWD/KRFB യുടെ അധീനധയിൽ ഉള്ളതാണ്. ആയതിനാൽ പ്രസ്തുത റോഡിൽ പഞ്ചായത്തിന് ബോർഡുകൾ സ്ഥാപിക്കാൻ സാധിക്കാത്തതാണ്. ട്രാഫിക്ക് സംബന്ധമായ കാര്യങ്ങളിലും സുരക്ഷ സംബന്ധമായ കാര്യങ്ങളിലും ക്രമീകരണം ഏർപ്പെടുത്തുന്നത് ട്രാഫിക്ക് ക്രമീകരണ സമിതിയാണ്. പാർക്കിംഗ് നിരോധന ബോർഡുകൾ സ്ഥീപിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ 16-09-2025 ന് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി ചേർന്നതായും അയത് സംബന്ധിച്ച് തീരുമാനങ്ങൾ ഏടുത്തിരുന്നതായും തീരുമാനം നടപ്പിലാക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്റ്റേഷൻ ഹൌസ് ഓഫീസർ , പരിയാരം , ജോയിന്റ് ആർടിഒ തളിപ്പറമ്പ് , അസി.എഞ്ചിനീയർ , PWD , തളിപ്പറമ്പ് എന്നിവർക്ക് യോഗ തീരുമാനത്തിന്റെ പകർപ്പ് ആയച്ചുകൊടുത്തിട്ടുള്ളതായും ഗ്രാമപഞ്ചായത്തിന് വേണ്ടി ഹാജരായ ഹെഡ് ക്ലാർക്ക് അറിയിക്കുകയുണ്ടായി. മേൽ വിഷയം ഈ അദാലത്ത് സമിതിയുടെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലാത്തതിനാൽ ഇത് സംബന്ധിച്ച് പ്രത്യേക നിർദ്ദേശം പുറപ്പെടുവിക്കുവാൻ സാധിക്കാത്തതാണ്.