LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHERUVATHUR HOUSE, PARAKKANDY, KANNUR - 670001
Brief Description on Grievance:
കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലെ 52-താളിക്കാവ് വാര്‍ഡില്‍ സര്‍വ്വെ നമ്പരുകള്‍ 101/118-1-3, 115/1-7, 118/2-2, 115/1-6, 118/3, 115/1-5 എന്നിവയില്‍ ഉള്‍പ്പെട്ട 28.36 സെന്റ് സ്ഥലത്ത് 193 ച. മീററര്‍ വിസ്തൃതിയുള്ള കൊമ്മേഴ്സ്യല്‍ ബില്‍ഡിംഗും 284.35 ച. മീററര്‍ വിസ്തൃതിയുള്ള റസിഡന്‍ഷ്യല്‍ ബില്‍ഡിംഗും നിര്‍മ്മിക്കുന്നതിനായി 31.7.2025ാം തീയതി കെസ്മാര്‍ട്ടിലൂടെ BPCN-003021052025 നമ്പറായി അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. ഈ അപേക്ഷ എഴുതുന്ന 10.10.2025ാം തീയതി വരെ പ്രസ്തുത അപേക്ഷ പ്രകാരം അനുമതി ലഭിക്കുകയോ അപേക്ഷ നിരസിച്ചതായി അറിയിപ്പ് നല്‍കുകയോ ചെയ്തിട്ടില്ല. 31.7.2025ാം തീയതി നല്കിയ അപേക്ഷ 14 ദിവസങ്ങള്‍ക്ക് ശേഷം 14.8.2025ാം ചില റിമാര്ക്കുകളോടെ 3ാം ഗ്രേഡ് ഓവര്‍സിയര്‍ പ്രവീഷ്.ബി എന്നവര്‍ തിരിച്ചയക്കുകയുണ്ടായി. ആയത് ശരിയാക്കി 23.8.2025ാം തീയതി വീണ്ടും അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ നേരത്തെ പറയാത്ത മററ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആയത് 29.8.2025ന് വീണ്ടും തിരിച്ചയക്കുകയാണ് ചെയ്തത്. ചൂണ്ടികാട്ടിയ അപാകതകള്‍ ശരിയാക്കി വീണ്ടും 31.8.2025ാം തീയതി വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയുണ്ടായെങ്കിലും 8.10.2025ാം തീയതി അസിസ്റ്റന്റ് എഞ്ചിനീയര്‍ അമ്പിളി.പി.വി എന്നവര്‍ മററ് ചില കാരണങ്ങള്‍ ചൂണ്ടികാട്ടി അപേക്ഷ തിരിച്ചയക്കുകയും ആയത് പ്രകാരമുള്ള ക്രമീകരണങ്ങള്‍ വരുത്തി അന്ന് തന്നെ (8.10.2025ന്) വീണ്ടും അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഒരു തവണ ഫയല്‍ തിരിച്ചയക്കുമ്പോള്‍ മുഴുവന്‍ ഒബ്ജക്ഷനും പറയാതെ മന:പൂര്‍വ്വം വീണ്ടും വീണ്ടും ഫയല്‍ തിരിച്ചയച്ച് ഞങ്ങളെ മന:പൂര്‍വ്വം ബുദ്ധിമുട്ടിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഈ ഫയല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് 3 തവണ തിരിച്ചയക്കുകയുണ്ടായി. ഇത് ബഹു. സര്‍ക്കാറും, ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും കാലാകാലങ്ങളില്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അങ്ങയെ അറിയിക്കുന്നു. കൊമ്മേഴ്സ്യല്‍ ബില്‍ഡിംഗ് ഞങ്ങളുടെ പുതിയ സംരംഭം ആരംഭിക്കുന്നതിനായാണ് നിര്‍മ്മിക്കുന്നത്. അപേക്ഷ നല്കി 30 ദിവസത്തിനകം അനുമതി ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ കെട്ടിട നിര്‍മ്മാണം കരാറുകാരനെ ഏല്‍പ്പിക്കുകയും തൊഴിലാളികള്‍ സൈററിലെത്തുകയും ചെയ്തുവെങ്കിലും പണി ആരംഭിക്കുവാന്‍ സാധിച്ചിട്ടില്ല. ഇത് ഞങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയിരിക്കയാണ്. അപേക്ഷ നല്കി 30 ദിവസത്തിനകം അനുമതി നല്‍കണമെന്ന് (ചട്ടം 11 പ്രകാരം അപേക്ഷ നിരാകരിച്ചില്ലെങ്കില്) കേരള മുനിസിപ്പാലിററി കെട്ടിട നിര്‍മ്മാണ ചട്ടം 12 നിഷ്ക്കര്‍ഷിക്കുന്നുണ്ട്. ചട്ടം 14 പ്രകാരം 30 ദിവസത്തിനകം തീരുമാനമെടുക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ പെര്‍മിററ് ലഭിച്ചതായി കണക്കാക്കി ചട്ടലംഘനമില്ലാതെ കെട്ടിട നിര്‍മ്മാണം ആരംഭിക്കാമെന്ന് പറയുന്നുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ കെട്ടിട നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ ഓവര്‍സിയറായ പ്രവീഷ് 23.8.2025ാം തീയതി ഫോണ്‍ ചെയ്ത് നിര്‍മ്മാണം നിര്‍ത്തിവെക്കണം എന്ന് ആവശ്യപ്പെടുകയുണ്ടായി. രേഖാമൂലം ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആയത് നല്കുകയുണ്ടായിട്ടില്ല എന്നും അങ്ങയെ അറിയിച്ചുകൊള്ളുന്നു. മേല്‍ വസ്തുതകള്‍ പരിശോധിച്ച് എത്രയും വേഗം ഞങ്ങളുടെ അപേക്ഷ പ്രകാരമുള്ള കെട്ടിടാനുമതി നല്‍കുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷനോട് നിര്‍ദ്ദേശിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body: