LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
HARI VILASAM KOMALAPURAM SOUTH ARYAD
Brief Description on Grievance:
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിൽ തെക്കനാര്യാട് ഹരി വിലാസത്തിൽ ഗോപാലകൃഷ്ണൻ മകൻ ഹർഷകുമാർ ജി ബോധിപ്പിക്കുന്ന അപേക്ഷ ആര്യാട് ഗ്രാമപഞ്ചായത്ത്, കോമളപുരം വില്ലേജിൽ ബ്ലോക്ക് 7 303/8- 38 സ്ക്വയർ മീറ്റർ പുരയിടം, 303/8- 2 ആർ 2 സ്ക്വയർ മീറ്റർ പുരയിടവും ചേർത്ത് 2 ആർ 40 സ്ക്വയർ മീറ്റർ പുരയിടത്തിൽ 182.97 സ്ക്വയർ മീറ്റർ വാസഗൃഹം നിർമ്മിക്കുകയും, ടി വാസഗൃഹത്തിന് നമ്പർ ലഭിക്കുന്ന ആവശ്യത്തിലേക്ക് ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു. ആധാര പ്രകാരം 2 ആർ 40 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള വസ്തുവിന് വില്ലേജിൽ കരമടക്കുകയും കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതുമാണ്. എന്നാൽ അതിരളവുകൾ പ്രകാരം സ്ഥലം കൂടുതൽ കാണിക്കുന്നതിനാൽ നമ്പർ അനുവദിക്കാൻ സാധിക്കില്ല എന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചിരിക്കുന്നത് ആധാരപ്രകാരം കൈവശമുള്ള 6 സെന്റ് വസ്തുവിൽ നിയമാനുസൃതമുള്ള സെറ്റ് ബാക്കുകളോടുകൂടിയാണ് വാസഗൃഹം നിർമ്മിച്ചിട്ടുള്ളത്. അധികമായി ഉൾപ്പെട്ടിരുന്ന സ്ഥലം വിരിവ് ഉൾപ്പെട്ടു വന്നതാണെന്നും ആയത് അടുത്ത ഡിജിറ്റൽ റിസർവ്വേ നടക്കുന്ന സമയത്ത് പേരിൽ കൂട്ടി കരമടക്കാവുന്നതാണെന്നും വില്ലേജിൽ നിന്നും അറിയാൻ കഴിഞ്ഞു. എന്നാൽ ആധാരത്തിലുള്ള അളവുകൾ പ്രകാരമുള്ള വിസ്തീർണവും കരം ഒടുക്കിയ രസീതിൻ പ്രകാരമുള്ള വിസ്തീർണ്ണവും തമ്മിലുള്ള വ്യതിയാനം വ്യക്തമാക്കുന്ന റവന്യൂ രേഖ ഹാജരാക്കണം എന്ന് കാണിച്ച് ഗ്രാമപഞ്ചായത്ത് അധികൃതർ അപേക്ഷ മടക്കുകയാണ് ഉണ്ടായത്. നിയമാനുശൃതമായ സെറ്റ് ബാക്കുകളോടു കൂടി യാതൊരു വയലേഷനും കൂടാതെ നിർമ്മിച്ചിട്ടുള്ള എന്റെ വാസഗൃഹത്തിന് നമ്പർ അനുവദിച്ചു നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Interim Advice made by ALP1 Sub District
Updated by JYOTHILEKSHMI S, INTERNAL VIGILANCE OFFICER
At Meeting No. 68
Updated on 2025-10-13 11:40:11
ആധാരപ്രകാരം 6 സെൻ്റ് ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നില്ല എന്ന അപേക്ഷയിൽ അദാലത്ത് സമിതി 13.10.2025 ൽ കൂടി. സ്ഥലപരിശോധനയിൽ 7 സെൻ്റ് സ്ഥലമുണ്ടെന്നും അധിക ഭൂമിയുടെ എലിക നിർണ്ണയിച്ചാൽ മാത്രമേ ചട്ടപ്രകാരമുള്ള നിർമ്മിതിയാണോയെന്ന് ഉറപ്പിക്കുവാൻ സാധിക്കുകയുള്ളുവെന്ന് ആര്യാട് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഭൂമിയുടെ എലിക രേഖപ്പെടുത്തിയ എഫ്.എം സ്കെച്ച് അപേക്ഷകൻ പഞ്ചായത്തിൽ സമർപ്പിക്കേണ്ടതും ആയതിൽ കാലതാമസം കൂടാതെ നടപടി സ്വീകരിക്കണമെന്നും അദാലത്ത് സമിതി പഞ്ചായത്തിന് നിർദ്ദേശം നൽകി. യോഗം 11.30 എ.എം ന് അവസാനിച്ചു