LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Johnsy Cheriyan Saji Cottage, Kodumon, Pathanamthitta - 691555"
Brief Description on Grievance:
Building Number-Reg
Receipt Number Received from Local Body:
Final Advice made by PTA3 Sub District
Updated by Jayaraj B, IVO
At Meeting No. 68
Updated on 2025-10-22 11:25:30
21/10/25 ന് ചേർന്ന ഉപജില്ലാ അദാലത്ത് സമിതി ശ്രീ ജോൺ സി ചെറിയാന്റെ അപേക്ഷ പരിഗണിച്ചു. കൊടുമൺ ഗ്രാമപഞ്ചായത്തിലെ സഞ്ചയ സോഫ്റ്റ് വെയർ പരിശോധിച്ചതിൽ പരാമർശിത കെട്ടിടത്തിന് 13/151, 13/152 എന്നീ രണ്ടു നമ്പരുകൾ നൽകിയിട്ടുളളതായി കാണുന്നു. കെട്ടിടത്തിന്റെ പഴക്കം സംബന്ധിച്ച് പരിശോധിച്ചതിൽ 33 വർഷവും 38 വർഷവും പഴക്കം രേഖപ്പെടുത്തിയിട്ടുളളതുമാണ്. 1993-94 കാലയളവിലെ അസസ്മെന്റ് രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുളള കെട്ടിടമാണ് ഇതെന്ന് അനുമാനിക്കാം. എന്നാൽ ടി രജിസ്റ്ററുകൾ ലഭ്യമായിട്ടില്ല. തുടർന്ന് ടി കാലയളവിലെ കെട്ടിട നികുതിനിർണയ വിവരങ്ങൾ പകർത്തിയെഴുതിയിട്ടുളള 2004 ലെ ഡിമാന്റ് രജിസ്റ്റർ പരിശോധിച്ചതിൽ ടി കെട്ടിടത്തിന് പഴയ നാലാം വാർഡിലെ 108,109,110, എന്നിങ്ങനെ മൂന്ന് നമ്പരുകൾ നൽകിയിട്ടുളളതായി ബോധ്യപ്പെട്ടു. ആയതിന് യഥാക്രമം 113.40 രൂപ , 162 രൂപ , 80 രൂപ എന്നിങ്ങനെ വാർഷിക നികുതി ചുമത്തിയിട്ടുളളതുമാണ്. എന്നാൽ 2013 ൽ പുതിയ നികുതി നിർണയ രജിസ്റ്റർ തയ്യാറാക്കിയപ്പോൾ രണ്ട് മുറികൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുളളതായി കാണുന്നത് , ആയതിനാണ് ടിയാൻ നികുതി അടച്ചു വരുന്നതും. 2013 ലെ പുതിയ നികുതി നിർണയ രജിസ്റ്റർ തയ്യാറാക്കിയപ്പോൾ മുൻപുണ്ടായിരുന്ന ഒരു നമ്പർ വിട്ടുപോയിട്ടുളളതാവാമെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. കൂടാതെ ടി കെട്ടിടത്തിൽ പുതിയ നിർമ്മാണങ്ങളൊന്നും നടന്നതായി കാണാൻ കഴിഞ്ഞിട്ടില്ലെന്നാണ് അദാലത്തിൽ ഹാജരായ കൊടുമൺ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചിട്ടുളളത്. മൂന്ന് നമ്പരുണ്ടായിരുന്ന പഴയ കെട്ടിടമാണ് എന്ന അപേക്ഷകന്റെ അവകാശ വാദത്തെ ശരിവയ്ക്കുന്നവയാണ് ഇവ. ടി വസ്തുതകൾ പരിശോധിച്ചതിൽ 2013 ലെ നികുതി നിർണയ രജിസ്റ്ററിൽ ഉൾപ്പെടാതെ പോയ കടമുറി വ്യക്തമാക്കി നിയമാനുസൃത നികുതി കുടിശ്ശിക ഈടാക്കി നമ്പർ നൽകുന്നതിന് നിർദ്ദേശിക്കുന്നു.