LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചിന്നാലി വീട് അണ്ടത്തോട് പി ഒ തൃശൂര്
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 69
Updated on 2026-01-28 14:43:48
സെക്രട്ടറിയുടെ നോട്ടീസിന് ശ്രീമതി സുഹറ നൽകിയ മറുപടിയിൽ താൻ ഒരു മത്സ്യതൊഴിലാളി കുടുംബമാണെന്നും 1999 ലാണ് 1/282 നമ്പർ കെട്ടിടം അവർ വാങ്ങിയതെന്നും പറയുന്നു. അന്ന് പ്രസ്തുത വീടിന് ഓടിട്ട മേൽകൂരയും കല്ലുകൊണ്ടുളള ചുമരും മൊസൈക്ക് നിലവും ഉണ്ടായിരുന്നു എന്നും അക്കാലത്ത് 202 രൂപ വാർഷിക കെട്ടിടനികുതി അടച്ചിരുന്നു എന്നു പറയുന്നു. മാത്രമല്ല വീട് നിൽകുന്ന ഭൂമി റവന്യു രേഖകൾ പ്രകാരം അവരുടെ തന്നെ പേരിലാണെന്നും പറയുന്നു. ശക്തമായ കടൽ ക്ഷോപത്തിൽ വീട് വീഴാതിരിക്കാനാണ് വീട് ബലപ്പെടുത്തിയതെന്നും അന്നേ കാലത്ത് കടൽ ധാരാളം കരയിലേക്ക് കയറിയതു കൊണ്ടാണ് തീരത്തോട് ചേർന്നാണ് കെട്ടിടം എന്ന് തോന്നിക്കുന്നതെന്നും പറയുന്നു. സർക്കാർ പല ഭാഗത്തും കടൽ ഭിത്തികൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും അവരുടെ വീടിനടുത്തുളള ഭിത്തി നിർമ്മിക്കാത്തതു കൊണ്ടാണ് അവർക്ക് മതിൽ നിർമ്മിക്കേണ്ടി വന്നതെന്നും അവർ വാദിക്കുന്നു. തീരദേശപരിപാലന നിയമപ്രകാരം CRZ 171 B വിഭാഗത്തിൽ പെട്ട ഗ്രാമപഞ്ചായത്താണ് പുന്നയൂർകുളം. ഇത്തരം മേഖലകളിൽ കെട്ടിടം നിർമ്മിക്കുന്നതിനും പുതുക്കി പണിയുന്നതിനും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ട്. 18/1/2019 ൽ പുന്നയൂർകുളം ഗ്രാമപഞ്ചായത്തിലെ തങ്ങൾപടി വാർഡ് 1 ൽ കടൽതീരത്ത് അനധികൃത നിർമ്മാണ പ്രവർത്തനം നടക്കുന്നത് സംബന്ധിച്ച് സുഹൈൽ അബ്ദുളള സമർപ്പിച്ച അപേക്ഷ യോഗം ചർച്ച ചെയ്തു. ഇതിനായി പുന്നയൂർകുളം സെക്രട്ടറിയുടെ റിപ്പോർട്ടും സുഹൈൽ അബ്ദുളള എന്നവരുടെ പരാതിയും സെക്രട്ടറിക്ക് സ്രാങ്കിന്റെ കത്ത് സുഹറ എന്നവർ നൽകിയ മറുപടിയും പരിശോധിച്ചു. ടി രേഖകൾ പ്രകാരം വാർഡ് 1 ൽ തങ്ങൾപടിയിൽ 310 നമ്പർ വീടിന് ഉടമസ്ഥയായ സുഹറ എന്നവർ കടൽതീരത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് ഘടനാപരമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും മുൻപ് പ്രസ്തുത കെട്ടിടത്തിന്റെ നമ്പർ 1/282 ആയിരുന്നെന്നും അത് CRZ മേഖലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻഅസസ്സ്മെന്റ് രജിസ്റ്റർ പ്രകാരം 48 ച.മീ വിസ്തീർണ്ണമുളള കുറഞ്ഞതരം മേൽകൂരയോടു കൂടിയ കെട്ടിടമായിരുന്നു. എന്നാൽ പിന്നീട് സുഹറ എന്നവർ വീട് അധിക നിർമ്മാണത്തോടെ പുതുക്കി പണിയുകയും വീടിന്റെ മുൻവശത്ത് മതിൽ നിർമ്മിക്കുകയും ചെയ്തു. ഇതു സംബ്ധിച്ച് സെക്രട്ടറി, സുഹറ എന്നവർക്ക് നോട്ടീസ് നൽകിയിരുന്നു. Ministry of environment forest and climate change notification, കേരള തീരദേശ പരിപാലന അതോറിറ്റി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് 6/12/2024 ൽ പുറത്തിറക്കിയ 3149/A1/2024/KCZMA ഉത്തരവ് ഇതു സംബന്ധിച്ച് വ്യക്തമായ മാർഗ്ഗ രേഖകൾ ആണ്. ആയതിനാൽ ഈ പറയുന്ന 2 നിർദ്ദേശങ്ങളും പരിഗണിച്ചും കണക്കിലെടുത്തും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ച് ശുപാർശ ചെയ്യുന്നു.