LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Safiya Manzil, Mannur, PO-Porora, kannur, 670702, Kerala
Brief Description on Grievance:
സര്, ഞാന്‍ വീട് നിര്‍മ്മാണത്തിനുവേണ്ടി മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കുകയും വീട് നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന വസ്തുവിന്റെ കിഴക്കു ഭാഗം നിലവിലുള്ള 1.20 മീറ്റര്‍ വീതിയുള്ള കൈത്തോടിന്റെ ഭിത്തി കെട്ടി ഉയര്‍ത്തണമെന്ന് നിബന്ധന വെക്കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ മുമ്പ് ഉണ്ടായിരുന്ന കെട്ടിന്റെ തുടര്‍ച്ചയായി കൈത്തോട്കെട്ടി ഭിത്തിയുടെ പണി പൂര്‍ത്തിയാക്കുകയും, എനിക്ക് വീട് നിര്മാമണത്തിന് പെര്‍മിറ്റ് അനുവദിക്കുകയും ചെയ്തു. (പെര്‍മിറ്റില്‍ തോടിന്റെ വീതി 1.20 മീറ്റര്‍ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്.) മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ 562/22-23 നമ്പര്‍ പെര്‍മിറ്റ് പ്രകാരം ഞാന്‍ വീട് നിര്‍മ്മാണം ആരംഭിച്ചതായും ബോധിപ്പിക്കുന്നു. എന്റെ വസ്തുവിന്റെ കിഴക്ക് ഭാഗം അതിര്‍ത്തി കൈത്തോടിന്റെ എതിര് വശം വസ്തു ഉടമസ്ഥരായ 2 വ്യക്തികളായ ഭാസ്ക്കരന്‍, ജയേഷ് എന്നിവരുടെ അടിസ്ഥാന രഹിതമായ പരാതിയിന്മേല് മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും ഭിത്തി കെട്ടിയത് അനധികൃതമാണെന്നും, കെട്ട് പൊളിച്ചു മാറ്റണമെന്നും നോട്ടീസ് ലഭിക്കുകയും ഇതില്‍ പിന്നീട് നോട്ടീസിന് മറുപടി നല്കി രശീതി വാങ്ങിക്കുകയും ചെയ്തു. തുടര്‍ന്ന് 29.08.2024 ന് ഇരുകക്ഷികളും ഹാജരാവാന്‍ ആവശ്യപ്പെട്ടുകൊണ്ട് 31.08.2024ന് എനിക്ക് നോട്ടീസ് തരികയുണ്ടായി. ഹാജരാവാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള തീയ്യതിക്ക് ശേഷമാണ് നോട്ടീസ് അയച്ചതും എനിക്ക് കിട്ടിയതും എന്ന വസ്തുത പ്രത്യേകമായി ശ്രദ്ധയില്‍പ്പെടുത്തുന്നു. മേല്‍ നമ്പര്‍ പെര്‍മിറ്റ് പ്രകാരം പണി പൂര്‍ത്തിയാക്കിയ വീടിന് നമ്പര്‍ അനുവദിക്കുന്നതിന് വേണ്ടി 30.06.2025ന് വെബ്സൈറ്റ് മുഖേനെ അപേക്ഷ നല്കാന് ശ്രമിക്കുകയും ഇത് സാധിക്കാത്തതിനാല്‍ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ ഞാന്‍ നേരിട്ട് ചെന്ന് വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതില്‍ പിന്നീട് ഒരാഴ്ച പിന്നിട്ടപ്പോള്‍ താങ്കളുടെ വീട് നിര്‍മ്മാണ പെര്‍മിറ്റ് റദ്ദ് ചെയ്തിരിക്കയാണെന്ന മറുപടി രേഖാമൂലം ലഭിച്ചത്. (04.07.2025) പെര്‍മിറ്റ് റദ്ദ് ചെയ്യാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത് ഭാസ്ക്കരന്‍ എന്നയാളുടെ പരാതിയിന്മേല് ഈ ഓഫീസില്‍ നിന്നും 16.08.2024നും, 11.09.2024നും താങ്കള്‍ക്കയച്ച നോട്ടീസിന് മറുപടി ലഭിച്ചിട്ടില്ല എന്ന കാരണമാണ്. 16.08.2024ന് അയച്ച നോട്ടീസ് മുന്‍ സൂചിപ്പിച്ചിട്ടുള്ള സമയ പരിധികഴിഞ്ഞ് കിട്ടിയ മദ്ധ്യസ്ഥത്തിനുള്ള നോട്ടീസായിരുന്നു. 11.09.2024ന് മട്ടന്നൂര്‍ മിനിസിപ്പാലിറ്റിയില് നിന്നും അയച്ചതായി പറയുന്ന ഒരു നോട്ടീസ് എനിക്ക് കിട്ടിയതേ ഇല്ല എന്നതും ബോധിപ്പിക്കുന്നു. പെര്‍മിറ്റ് റദ്ദാക്കിയതായി കാണിച്ച നോട്ടീസിന് ഞാന്‍ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട് എന്ന വസ്തുതയും ബോധിപ്പിക്കുന്നു.(05.08.2025) പെര്‍മിറ്റിന് ആസ്പദമായ മുഴുവന്‍ വ്യവസ്ഥകളും മാനദണ്ടങ്ങളും പാലിച്ചുകൊണ്ട് 40,00,000/-(നാല്‍പ്പത് ലക്ഷം) ഉറുപ്പികയോളം മുടക്കി ഞാന്‍ നിര്‍മ്മിച്ച വീടിന് കെട്ടിട നമ്പര്‍ അനുവദിച്ച് കിട്ടാത്തതിനാല്‍ ഞാന്‍ മാനസികമായി വളരെയേറെ പ്രയാസങ്ങളും, പ്രതിസന്ധികളും നേരിടുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ നീതി നിഷേധം ആത്മഹത്യാപരമാണ്. പെര്മിറ്റ്റദ്ദാക്കുന്നതിന് മുന്നോടിയായി അധികാരസ്ഥാപനങ്ങള്‍ പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും ഉണ്ടായിട്ടില്ല എന്ന ഖേദകരമായ വസ്തുതയും ബോധിപ്പിക്കുന്നു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി റദ്ദാക്കിയിട്ടുള്ള എന്റെ വീടിന്റെ പെര്‍മിറ്റ് പുനസ്ഥാപിക്കാനും മുഴുവന്‍ വ്യവസ്ഥകളും മാനദണ്ടങ്ങളും പാലിച്ചു കൊണ്ട് നിര്‍മ്മിച്ച എന്റെ വീടിന്എത്രയും വേഗം നമ്പര്‍ അനുവദിച്ചുകിട്ടാനും ആവശ്യമായ സത്വര നടപടികള്‍ ഉണ്ടാവണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. മേല്‍ വസ്തുതകള്‍ സംബന്ധിച്ച മുഴുവന്‍ രേഖകളുടെ കോപ്പി ഇതോടൊപ്പം ഹാജരാക്കുന്നു. എന്ന് Ismayil pk
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 71
Updated on 2025-09-18 12:15:44
വിശദമായ പരിശോധന ആവശ്യമായതിനാൽ അടുത്ത അദാ ലത്തിലേക്ക് മാറ്റിവെച്ചു..