LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/o എം.സി.കരുണന്, കമലാലയം,ധര്‍മ്മടം(പി.ഒ)
Brief Description on Grievance:
ധർമ്മടം ഗ്രാമപഞ്ചായത്തിലെ ധർമ്മടം അംശം ദേശം റിസ 13/181.2 ൽ ഉൾപെട്ട അപേക്ഷകയായ ശ്രീമതി കമല കെ വി എന്നവരുടെ പേരിലുള്ള 19 സെന്റ് ഭൂമി മൊയ്തുപാലനിർമ്മാണത്തിനായി 2012 ൽ ഏറ്റടുത്തതാണെന്നും ബാക്കിയുള്ള 6 1/2 സെന്റിൽ വീടുവെച്ചപ്പോൾ ആയതിനു പഞ്ചായത്തു അധികൃതർ നടപ്പാതയിൽ നിന്ന് 3 മീറ്റർ ദൂരപരിധിയില്ലാത്തതിനാൽ നമ്പർ അനുവദിക്കുന്നില്ലെന്നും കാണിച്ചു CMO പോർട്ടലിൽ നൽകിയ അപേക്ഷ പരിശോധിച്ച് ലാൻ്റ് അക്വിസിഷനിൽ ഉൾപ്പെട്ട് വീട് നഷ്ടപ്പെട്ടവർക്ക് ബാക്കിയുളള സ്ഥലത്ത് വീട് നിർമ്മിക്കുമ്പോൾ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ (Set back ൽ) ഇളവു നല്കാവുന്നതാണോയെന്ന് പരിശോധിച്ച് വീട്ടു നമ്പർ നല്‍കുന്നതിന് ആവശ്യമായ തുടർ നടപടി സ്വീകരിക്കുന്നതിന് ബഹു.ജില്ല കളക്ടര്‍ നിര്ദേ്ശിച്ചിട്ടുണ്ട്.
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 67
Updated on 2025-09-19 07:54:39
DOCKET NO BPKNR41145000033 തീരുമാന നമ്പര്‍ 100/09-2025 (DHARMADAM GP) ശ്രീമതി കമല കെവി W/O LATE എം സി കരുണൻ കമലാലയം ധർമ്മടം എന്നവർ CMO പോർട്ടലിൽ സമർപ്പിച്ച അപേക്ഷയിൽ ധർമ്മടം അംശം ദേശം റീസ 13 /181.2 ല്‍ പെട്ട 19 സെൻറ് ഭൂമി മൊയ്തുപാല നിർമ്മാണത്തിനായി 2012 ഏറ്റെടുത്തതാണെന്നും ബാക്കിയുള്ള ആറര സെന്റി ൽ വീട് വെച്ചപ്പോൾ ആയതിന് പഞ്ചായത്ത് അധികൃതർ നടപ്പാതയിൽ നിന്നും മൂന്ന് മീറ്റർ ദൂരപരിധി ഇല്ലാത്തതിനാൽ നമ്പർ അനുവദിക്കുന്നില്ല എന്ന പരാതിയിൽ ലാൻഡ് അക്വിസിഷനിൽ ഉൾപ്പെട്ട് വീട് നഷ്ടപ്പെട്ടവർക്ക് ബാക്കിയുള്ള സ്ഥലത്ത് വീട് നിർമ്മിക്കുമ്പോൾ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ (SET BACK) ഇളവ് നൽകാവുന്നതാണോ എന്ന് പരിശോധിച്ചു വീട്ടുനമ്പർ നൽകുന്നതിന് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് വിവരം അറിയിക്കണം എന്ന് ബഹു.ജില്ലാ കലക്ടർ, ജോയിൻറ് ഡയറക്ടർ എൽ എസ് ജി.ഡി കണ്ണൂരിന് നൽകിയ അപേക്ഷ അദാലത്ത് പോർട്ടലിൽ ലഭ്യമാക്കിയത് സമിതി പരിശോധിച്ചു മേൽ പരാതിയുമായി ബന്ധപ്പെട്ട് അപേക്ഷകയുടെ പ്രതിനിധി ,ധർമ്മടം ഗ്രാമപഞ്ചായത്ത് ഓവർസിയർ , ക്ലാർക്ക് എന്നിവരെ നേരിൽ കേട്ടു. അപേക്ഷകയുടെ പ്രതിനിധിയെ കേട്ടതിൽ നിന്നും ടി വീട് നിർമ്മിക്കുന്നതിന് പെർമിറ്റിനു വേണ്ടി അപേക്ഷിച്ചിരുന്നു എന്നും വീട് നിർമാണത്തിനുശേഷം വീട്ടുനമ്പറിനായി പൂർത്തീകരണ സാക്ഷ്യപത്രം സമർപ്പിച്ചിരുന്നു എന്നും അറിയിച്ചു എന്നാൽ ആയത് സംബന്ധിച്ച് രേഖകളൊന്നും അപേക്ഷകയുടെ പ്രതിനിധി ഹാജരാക്കിയിട്ടില്ല. കൂടാതെ മേൽ പരാതിയിൽ സമർപ്പിച്ച മൂന്നു മീറ്റർ സെറ്റ് ബാക്ക് ആവശ്യമാണ് എന്ന ന്യൂനത അറിയിച്ചുകൊണ്ടുള്ള സെക്രട്ടറിയുടെ നോട്ടീസോ ഹാജരാക്കിയിട്ടില്ല.ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രതിനിധിയെ കേട്ടതിൽ നിന്നും മേൽ വിഷയം സംബന്ധിച്ച ഫയൽ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും കൂടുതൽ പരിശോധന നടത്തി ഫയൽ കണ്ടെത്തുകയാണെങ്കിൽ അദാലത്ത് സമിതി മുൻപാകെ ഹാജരാക്കാമെന്നും അറിയിച്ചിട്ടുണ്ട്.ടി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം ഇപ്പോൾ പരിശോധിച്ചതിൽ റോഡിൽ നിന്നും 1.65 മീറ്റർ മാത്രമാണ് ലഭ്യമാകുന്നത് എന്ന് ഓവർസിയർ അറിയിച്ചു. മേൽ വിഷയവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി,ഫയൽ കണ്ടെത്തി ഹാജരാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു.ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ച രേഖകൾ ഉണ്ടെങ്കിൽ ആയത് ഹാജരാക്കുന്നതിന് അപേക്ഷകയോടും ആവശ്യപ്പെട്ടുകൊണ്ട് ടി പരാതി അടുത്ത അദാലത്ത് യോഗത്തിലേക്ക് മാറ്റിവെച്ച് തീരുമാനിച്ചു.
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 68
Updated on 2025-09-29 18:44:00
DOCKET NO BPKNR41145000033 തീരുമാനം നമ്പര്‍ 102/09-2025 DT 23/09/2025 (DHARMADAM GP) ശ്രീമതി കമല കെവി W/O LATE എം സി കരുണൻ, കമലാലയം, ധർമ്മടം എന്നവർ CMO പോർട്ടലിൽ സമർപ്പിച്ച അപേക്ഷയിൽ ധർമ്മടം അംശം ദേശം റീസ 13 /181.2 ല്‍ പെട്ട 19 സെൻറ് ഭൂമി മൊയ്തുപാല നിർമ്മാണത്തിനായി 2012 ഏറ്റെടുത്തതാണെന്നും ബാക്കിയുള്ള ആറര സെന്റി്ൽ വീട് വെച്ചപ്പോൾ ആയതിന് പഞ്ചായത്ത് അധികൃതർ നടപ്പാതയിൽ നിന്നും മൂന്ന് മീറ്റർ ദൂരപരിധി ഇല്ലാത്തതിനാൽ നമ്പർ അനുവദിക്കുന്നില്ല എന്ന പരാതിയിൽ ലാൻഡ് അക്വിസിഷനിൽ ഉൾപ്പെട്ട് വീട് നഷ്ടപ്പെട്ടവർക്ക് ബാക്കിയുള്ള സ്ഥലത്ത് വീട് നിർമ്മിക്കുമ്പോൾ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ (SET BACK) ഇളവ് നൽകാവുന്നതാണോ എന്ന് പരിശോധിച്ചു വീട്ടുനമ്പർ നൽകുന്നതിന് ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് വിവരം അറിയിക്കണം എന്ന് ബഹു.ജില്ലാ കലക്ടർ, ജോയിൻറ് ഡയറക്ടർ എൽ എസ് ജി.ഡി കണ്ണൂരിന് നൽകിയ കത്ത് അദാലത്ത് പോർട്ടലിൽ ലഭ്യമാക്കിയത് സമിതി പരിശോധിച്ചു മേൽ പരാതിയുമായി ബന്ധപ്പെട്ട് അപേക്ഷകയുടെ പ്രതിനിധി ,ധർമ്മടം ഗ്രാമപഞ്ചായത്ത് ഓവർസിയർ , ക്ലാർക്ക് എന്നിവരെ നേരിൽ കേട്ടു. അപേക്ഷകയുടെ പ്രതിനിധിയെ കേട്ടതിൽ നിന്നും ടി വീട് നിർമ്മിക്കുന്നതിന് പെർമിറ്റിനു വേണ്ടി അപേക്ഷിച്ചിരുന്നു എന്നും വീട് നിർമാണത്തിനുശേഷം വീട്ടുനമ്പറിനായി പൂർത്തീകരണ സാക്ഷ്യപത്രം സമർപ്പിച്ചിരുന്നു എന്നും അറിയിച്ചു എന്നാൽ ആയത് സംബന്ധിച്ച് രേഖകളൊന്നും അപേക്ഷകയുടെ പ്രതിനിധി ഹാജരാക്കിയിട്ടില്ല. കൂടാതെ മേൽ പരാതിയിൽ സമർപ്പിച്ച മൂന്നു മീറ്റർ സെറ്റ് ബാക്ക് ആവശ്യമാണ് എന്ന ന്യൂനത അറിയിച്ചുകൊണ്ടുള്ള സെക്രട്ടറിയുടെ നോട്ടീസോ ഹാജരാക്കിയിട്ടില്ല ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രതിനിധിയെ കേട്ടതിൽ നിന്നും മേൽ വിഷയം സംബന്ധിച്ച ഫയൽ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും കൂടുതൽ പരിശോധന നടത്തി ഫയൽ കണ്ടെത്തുകയാണെങ്കിൽ അദാലത്ത് സമിതി മുൻപാകെ ഹാജരാക്കാമെന്നും അറിയിച്ചിട്ടുണ്ട്.ടി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം ഇപ്പോൾ പരിശോധിച്ചതിൽ റോഡിൽ നിന്നും 1.65 മീറ്റർ മാത്രമാണ് ലഭ്യമാകുന്നത് എന്ന് ഓവർസിയർ അറിയിച്ചു. മേൽ വിഷയവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി,ഫയൽ കണ്ടെത്തി ഹാജരാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചും, ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ച രേഖകൾ ഉണ്ടെങ്കിൽ ആയത് ഹാജരാക്കുന്നതിന് അപേക്ഷകയോടും ആവശ്യപ്പെട്ടുകൊണ്ടും ടി പരാതി അടുത്ത അദാലത്ത് യോഗത്തിലേക്ക് മാറ്റിവെച്ച് കൊണ്ട് 15/09/2025 ന് അദാലത്ത് സമിതി തീരുമാനമെടുത്തിരുന്നു .ആയതിന്റെ അടിസ്ഥാനത്തില്‍ ഫയൽ ലഭ്യമാക്കിയതിനെ തുടര്‍ന്ന് 20/09/2025 ന് മേല്‍ വിഷയം സംബന്ധിച്ച് ധര്‍മ്മടം ഗ്രാമപഞ്ചായത്തില്‍ വെച്ച് A3 4379/16 നമ്പര്‍ ഫയൽ പരിശോധിക്കുകയും തുടര്‍ന്ന് സ്ഥലം നേരിട്ട് പരിശോധിക്കുകയും ചെയ്തു . ഫയൽ പരിശോധിച്ചതിൽ 14 ആം വാര്‍ഡില്‍ റി.സ 13/13 ല്‍ 6.5 സെന്റ് സ്ഥലത്ത് 2 നിലകളിലായി മൊത്തം 184.37 ച.മീ വിസ്തീർണ്ണം വരുന്ന വീട് നിർമ്മിച്ചത് ക്രമവൽക്കരിക്കുന്നതിനായി 09/06/2016ന് എം സി കരുണ൯ ,കമലാലയം,ധര്‍മ്മടം എന്നവ൪ അപേക്ഷ സമർപ്പിച്ചതായി കാണുന്നു. ആയതിന്റെ സൈറ്റ് പ്ലാനിൽ, തലശ്ശേരി കണ്ണൂർ റോഡിൽ, പുതിയ മൊയ്തു പാലത്തിനോട് ചേർന്നുള്ള ( മൊയ്തു പാലം റോഡ്) ഭാഗത്ത് ആയതിനോട് ചേർന്നുള്ള ലെയി൯ ആയി കാണിച്ചതിൽ നിന്നും രണ്ട് മീറ്റർ അകലത്തിലാണ് മേൽ നിർമ്മാണം നടത്തിയിട്ടുള്ളതെന്ന് കാണിച്ചാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതായി കാണുന്നത് . ഫയൽ നോട്ട് പരിശോധിച്ചതിൽ ആയതിൽ ഗ്രാമപഞ്ചായത്തിൽ നിന്നും മറ്റ് നടപടികളൊന്നും സ്വീകരിച്ചതായി കാണുന്നില്ല. അപേക്ഷകൻ മേൽ വിഷയം സംബന്ധിച്ച് ബഹു ജില്ലാ കലക്ടർക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ബഹു കലക്ടർക്ക് A3/4379/16 dt 19/07/2016 ൽ KPBR 2011 ചട്ടം 77,80 എന്നിവ പ്രകാരം സൗജന്യമായി ഭൂമി വിട്ടുകൊടുത്തവർക്ക് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ് നൽകാവുന്നതാണ് എന്ന് കാണിച്ചിട്ടുണ്ട് എന്നും അപേക്ഷകൻ ആയ ശ്രീ എം സി കരുണ൯ എന്നവർ ഭൂമി സൗജന്യമായിട്ടല്ല വിട്ടുകൊടുത്തിട്ടുള്ളത് എന്നതിനാൽ ആയത് പ്രകാരം കെട്ടിട നിർമ്മാണ ചട്ടത്തിൽ ഭേദഗതി വരുത്തിയാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് സെക്രട്ടറി അറിയിച്ചിട്ടുള്ളതായി കാണുന്നു. അദാലത്ത് സമിതി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ, എന്നിവർ ഉൾപ്പെടെ പരാതിക്കാരിയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ സ്ഥലം പരിശോധിച്ചതിൽ, മൊയ്തു പാലത്തിനോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള റോഡ് എംബാക്മെന്റിന് താഴെയായി മേൽ റോഡിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള കവേർഡ് ഡ്രൈനിന്റെ വശത്തായിട്ടാണ് മേൽ വീട് നിൽക്കുന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. നിർമ്മിച്ച വീട്ടിലേക്ക് സൂചിപ്പിച്ച ഡ്രൈനിൽ നിന്നും 1.50 മീറ്റർ കുറഞ്ഞ അകലം വരുന്ന ഭാഗം സ്ഥലത്ത് നിലവിലുള്ളതായി കാണുന്നു. ആയത് കേരള പഞ്ചായത്ത് രാജ് ചട്ടം 220 (b) പ്രകാരം മൂന്ന് മീറ്ററും KPBR 2011, 2019 ചട്ടം 23 (2) പ്രകാരവും മൂന്നു മീറ്റർ വേണ്ടതുണ്ട്. സ്ഥല പരിശോധനാ സമയത്ത് അപേക്ഷക ലഭ്യമാക്കിയ രേഖകൾ പരിശോധിച്ചതിൽ , ശ്രീ എം.സി കരുണന് 09/10/2017 ന് ബഹു: പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പിന് മേൽ വിഷയം സംബന്ധിച്ച് സമർപ്പിച്ച അപേക്ഷയിൽ, ആർ ബി2/408/2017/തസ്വഭവ dt 27/02/2020 പ്രകാരം, “ധർമ്മടം ഗ്രാമപഞ്ചായത്തിൽ ചീരോത്ത് വാർഡിൽ പുതിയ മൊയ്തു പാലത്തിന്റെ നിർമ്മാണത്തിനായി താങ്കൾ വിട്ടു നൽകിയ 19 സെന്റ് സ്ഥലത്തിൽ ബാക്കിവന്ന 6.50 സെന്റ് സ്ഥലത്താണ് വീട് നിർമ്മാണം നടത്തിയിട്ടുള്ളത്. പാലം നിർമ്മാണത്തിനായി പ്രതിഫലം വാങ്ങിയാണ് താങ്കൾ സ്ഥലം വിട്ടു നൽകിയത്. പുതുതായി നിർമ്മിച്ച കെട്ടിടത്തിന് കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ 28 (1), 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 220( ബി ) എന്നിവ പ്രകാരം പാലിക്കേണ്ട നിശ്ചിത ദൂരപരിധി ഇല്ലാത്തതിനാൽ ആണ് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കാത്തതെന്നും, കെ.പി.ബി.ആർ അദ്ധ്യായം 11 ലെ ഇളവുകൾ സൗജന്യമായി ഭൂമി വിട്ടുകൊടുത്ത സ്ഥല ഉടമകൾക്ക് മാത്രം ബാധകമായതിനാൽ റോഡിൽ നിന്നുള്ള അകലത്തിൽ താങ്കൾക്ക് ഇളവ് അനുവദിക്കുവാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ല” എന്ന് മറുപടി നല്‍കിയതായി കാണുന്നു . കൂടാതെ നിലവിലുള്ള KPBR 2019 CHAPTER X റുള്‍ 62 ലും സൗജന്യമായി ഭൂമി വിട്ടുകൊടുത്ത സ്ഥല ഉടമകൾക്ക് മാത്രമേ ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ചട്ടങ്ങളിൽ ഇളവു നല്കുകവാന് നിലവില്‍ വ്യവസ്ഥയുള്ളൂ . മേൽ സാഹചര്യത്തിൽ 2024ലെ കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണം ക്രമവൽക്കരണം) ചട്ടങ്ങൾ പ്രകാരം കെട്ടിടത്തിലും സ്ഥലത്തിലും ആവശ്യമായ ക്രമീകരണങ്ങൾ നടത്തി ക്രമവൽക്കരിക്കാൻ ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന്റെ പ്രതിനിധിയോട് സ്ഥല പരിശോധന സമയത്ത് അറിയിച്ചിരുന്നു. എന്നാൽ വീടിന് നിലവിലുള്ള പ്രകാരം തന്നെ മാറ്റങ്ങൾ വരുത്താതെ നമ്പർ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്നാണ് അപേക്ഷകയുടെ പ്രതിനിധി അറിയിച്ചിട്ടുള്ളത്. മേൽ വസ്തുതകളിൽ നിന്നും മറ്റ് നടപടികൾ ടി പരാതിയിൽ സ്വീകരിക്കാൻ നിർവാഹമില്ലാത്തതിനാൽ 2024ലെ കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണങ്ങൾ) ചട്ടങ്ങൾ പ്രകാരം കെട്ടിടത്തിലും സ്ഥലത്തിലും ആവശ്യമായ ക്രമീകരണങ്ങൾ നടത്തും എന്ന് കാണിച്ചുകൊണ്ട് (മേല്‍ ചട്ട പ്രകാരം low risk കെട്ടിടങ്ങള്‍ക്ക് വേണ്ട റോഡില്‍ നിന്നുള്ള കുറഞ്ഞ അളവായ 2 മീറ്റര്‍ ആയി ക്രമീകരിക്കും എന്ന് കാണിച്ചു കൊണ്ട് ) അപേക്ഷ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചാൽ മാത്രമേ നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് അദാലത്ത് സമിതി വിലയിരുത്തി കൂടാതെ കെട്ടിടത്തിന്റെ ഉയരം സ്ഥലനിരപ്പിൽ/വശത്തുള്ള വഴിയായി ഉപയോഗിക്കുന്ന covered drain നിരപ്പില്‍ നിന്നും 7 മീറ്റർ അധികം ഉയരമുള്ളതിനാൽ മേൽ ചട്ടത്തിലെ ലോറിസ്ക്ക് ബിൽഡിങ് എന്നതിൽ മേൽ ചട്ടത്തിന് ബാധകമായ KPBR 2011 പ്രകാരം കെട്ടിട ഉയരം ചേര്‍ന്ന് നില്ക്കു ന്ന റോഡ് നിരപ്പില്‍ നിന്നുമാണ് എന്ന ചട്ടം 2(1)(ba)പ്രകാരം റോഡ് നിരപ്പില്‍ നിന്നുമാണ് പരിഗണിക്കേണ്ടത് എന്നതില്‍ പ്ലോട്ടിനോട് ചേര്‍ന്ന് നില്ക്കു ന്ന വഴിയായി ഉപയോഗിക്കുന്ന covered drain ന് പകരം റോഡ് എംബാക്മെന്റിന്റെ നിരപ്പില്‍ നിന്നും കെട്ടിട ഉയരം പരിഗണിക്കാമോ എന്നതില്‍ ബഹു :സര്‍ക്കാരില്‍നിന്നും സ്പഷ്ടീകരണം ലഭ്യമാക്കിയ ശേഷം തീരുമാനമെടുക്കാവുന്നതാണെന്നും കമ്മിറ്റി വിലയിരുത്തി. ടി വിവരം അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 69
Updated on 2025-10-08 16:23:59
സെക്രട്ടറിയുടെ കത്ത് അറ്റാച്ച് ചെയ്യുന്നു
Citizen Remark
അവരുയെ മറുപടിയിൽ തൃപ്തികരമല്ല.