LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Alambath Karikkat House Usamotta P.O. Kurichiyil Thalassery -670 102
Brief Description on Grievance:
Building Perimt issues
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 67
Updated on 2025-09-19 07:49:15
DOCKET NO BPKNR41153000018 തീരുമാന നമ്പര്‍ 101 /09-2025 ( NEW MAHI GP) ഉപജില്ലാഅദാലത്ത് പോർട്ടലിൽ ശ്രീമതി ഹയറുന്നീസ എ കെ ,ആലമ്പത്ത് ഹൗസ്, കുറിച്ചിയിൽ പി ഒ,ന്യൂമാഹി എന്നവർ ലഭ്യമാക്കിയ പരാതി പരിശോധിച്ചു. ന്യൂമാഹി പഞ്ചായത്തിൽ പെർമിറ്റിനു വേണ്ടി പ്ലാൻ സമർപ്പിച്ചപ്പോൾ FRONT ഭാഗത്ത് 2.40 മീറ്റർ മാത്രം ആയതിനാൽ പെർമിറ്റ് ലഭിച്ചിട്ടില്ല എന്നും FRONT ൽ 2 മീറ്റർ ഉള്ള വഴി 60 മീറ്ററിൽ അവസാനിക്കുന്നതിനാലും ,ഒരു വീട്ടിലേക്കുള്ള വഴി ആയതിനാലും പെർമിറ്റ് അനുവദിച്ചു തരണമെന്നതാണ് പരാതി. മേൽ പരാതിയിൽ അപേക്ഷകയെയും ഗ്രാമപഞ്ചായത്ത് പ്രതിനിധിയെയും നേരിൽ കേട്ടു. അപേക്ഷകയെ നേരിൽ കേട്ടതിൽ നിന്നും ടി പരാതി ഒന്നാം നില നിർമ്മിക്കുന്നതിന് വേണ്ടിയാണെന്നും താഴത്തെ നിലക്ക് പെർമിറ്റ് അനുവദിച്ചിട്ടുണ്ട് എന്നും അറിയിച്ചു. താഴത്തെനില അനുവദിച്ച പെര്മി്റ്റ് പ്രകാരം മാത്രമേ നിർമ്മാണം നടത്തിയിട്ടുള്ളൂ എന്നും ആയത് നിലവിൽ പൂർത്തിയാക്കിയിട്ടില്ല എന്നും അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിനിധിയെ കേട്ടതിൽ നിന്നും സർവ്വേ നമ്പർ S - 48 /156 , R-48/156 ന്യൂ മാഹി വില്ലേജിൽ 81.49 ചതുരശ്ര മീറ്റർ PLINTH AREA വിസ്തീർണമുള്ള A1 റെസിഡൻഷ്യൽ കെട്ടിടം നിർമ്മിക്കുന്നതിന് CRZ അനുമതി ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ A3-BA(11390 9/2024) തീയതി 30. 03. 2024 പ്രകാരം അപേക്ഷകയുടെ പേരിൽ താഴത്തെ നില 71.36 ഒന്നാംനില 10.13 ഉള്‍പ്പെടെ ആകെ 81.49 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഏക വാസഗൃഹം നിര്‍മ്മിക്കുന്നതിന് നിർമാണ അനുമതി നൽകിയിട്ടുണ്ടെന്നും ടി പെര്മിമറ്റ് പ്രകാരം നിർമ്മാണം പൂർത്തീകരിച്ച് കംപ്ലീഷ൯ അപേക്ഷകൾ ഒന്നും തന്നെ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല എന്നും അറിയിച്ചിട്ടുണ്ട്. ഫയൽ പരിശോധിച്ചതിൽ നിന്നും KCZMA മെമ്പർ സെക്രട്ടറിയുടെ 21 .03 .2024 തീയതിയിലെ നമ്പർ 296 /member secretary/ 2024/ KCZMA പ്രകാരം 81.49 ചതുരശ്ര മീറ്റർ PLINTH AREA യിലും 6.20 മീറ്റർ ഉയരത്തിലും 1).The purpose of construction shall not be altered under any circumstances. 2).The construction shall have a proper septic tank 3).The clearance issued on the basis of details furnished by the secretary New Mahi GP and he shall ensure that all the aforesaid conditions are satisfied. If any violations are noticed the secretary New Mahe shall be responsible എന്ന നിബന്ധനകളോടെ A1 റെസിഡൻഷ്യൽ കെട്ടിട നിർമ്മാണത്തിന് CRZ അനുമതി നൽകുകയും ആയതിന്റെ അടിസ്ഥാനത്തിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് സെക്രട്ടറി A3 BA(113909)/ 2024 തീയതി 30. 03. 2024 പ്രകാരം താഴത്തെ നില 71.36 ,ഒന്നാം നില 10.13 ആകെ 81.49 ചതുരശ്ര മീറ്റർ റസിഡൻഷ്യൽ കെട്ടിടം നിർമ്മിക്കുന്നതിന് പെർമിറ്റ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഓവർസിയറുടെ ഫയല്‍ നോട്ടിൽ ഒന്നാം നില നിർമ്മാണത്തിന് അനുമതിക്ക് വേണ്ടി സമർപ്പിച്ച അപേക്ഷയിൽ അപേക്ഷകന് ഗ്രൗണ്ട് ഫ്ലോർ നിർമ്മാണത്തിന് പെർമിറ്റ് അനുവദിച്ചതാണ്. പെർമിറ്റിൽ FRONT YARD ചട്ടം 26 പാലിക്കുന്നുണ്ട്. ഫസ്റ്റ് ഫ്ലോർ നിർമ്മാണത്തിനായി വീണ്ടും അപേക്ഷ ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ സ്ഥലം പരിശോധിച്ചപ്പോൾ ഗ്രൗണ്ട് ഫ്ലോർ നിർമ്മാണം ചട്ടത്തിൽ വ്യതിചലിച്ചതായി കണ്ടു .നിലവിൽ FRONT YARD AVERAGE 3 മീറ്ററിന് പകരം 2.40 മീറ്റർ ആണ് ലഭിക്കുന്നതെന്ന് രേഖപ്പെടുത്തിയതായി കാണുന്നു. മേൽ വസ്തുതകളിൽ നിന്നും CRZ അനുമതിക്കുള്ളിലാണ് നിർമ്മാണം നടത്തിയിട്ടുള്ളതെങ്കിൽ ആയത് പരിഗണിച്ചും KPBR 2019 ചട്ടം 26 (4) Proviso 1 പാലിച്ചുകൊണ്ട് നടപടി സ്വീകരിക്കുന്നതിനും CRZ അനുമതിയിൽ നിന്നും വ്യതിചലിച്ചാണ് നിർമ്മാണം നടത്തിയതെങ്കിൽ പ്രസ്തുത നിർമ്മാണത്തിന് CRZ അനുമതി KCZMA തിരുവനന്തപുരത്തുനിന്നും വാങ്ങിക്കേണ്ടതും ആണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. മേൽ പ്രകാരം നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ട് തീരുമാനിച്ചു .അദാലത്ത് തീരുമാനം അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുവാനും തീരുമാനിച്ചു.
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 68
Updated on 2025-10-05 17:01:04
IMPLEMENTATION VERIFIED (സെക്രട്ടറി യുടെ കത്ത് അറ്റാച്ച് ചെയ്യുന്നു