LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
R V HOUSE ,CHINGAPURAM PO, THIKKODI , KOZHIKODE , KERALA PIN:673529
Brief Description on Grievance:
സർ, വിഷയം:- പയ്യോളി നഗരസഭ - ടൗൺ പ്ലാനിംഗ് വിഭാഗം അനധിക്യത നിർമ്മാണം കാണിച്ച് നല്കിയ നോട്ടീസിന് മറുപടി ലഭ്യമാക്കുന്നത് -സംബ:- സൂചന :- TP1/8253/22 Dt.15/6/24 നമ്പർ നോട്ടീസ്. പയ്യോളി നഗരസഭയിലെ പയ്യോളി ബീച്ച് റോഡിലെ ഡിവിഷൻ 21-ലെ റീ . സർവ്വെ 127/40 ൽ പെട്ട ഞങ്ങളുടെ ഉടമസ്ഥതയിലുള്ള 21/1248 , 1249 , 1250, 1251, 1252 എന്നീ 5 മുറികളുള്ള കെട്ടിടത്തിൽ 25/6/24 ന് പയ്യോളി നഗരസഭ സെക്രട്ടറി പതിച്ച നോട്ടീസ് ശ്രദ്ധയിൽ പ്പെട്ടത് പ്രകാരം ആയതിൻ്റെ മറുപടി താഴെ പ്രകാരം അറിയിക്കുന്നു. പയ്യോളി ബീച്ച് റോഡിൽ ഇരു നിലകളിലായി 21/1248, 1249, 1250, 1251, 1252 എന്നീ 5 മുറികളുള്ള കൃത്യമായി കെട്ടിട നികുതി അടച്ച് വരുന്ന കെട്ടിടത്തിൻ്റെ മുകൾ നിലയിലെ ഓട് പൊട്ടുകയും മരം ദ്രവിക്കുകയും വെള്ളം ഉള്ളിൽ കടന്ന് വയറിംഗിന് ഉൾപ്പെടെ ബാധിക്കുകയും കെട്ടിടം വാടകയ്ക്ക് എടുത്തവർക്ക് അപകട ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് നിലവിലെ വാടകക്കാരെ താത്കാലികമായി ഒഴിവാക്കി കെട്ടിടം അറ്റകുറ്റ പണി നടത്തുന്നതിന് തീരുമാനിച്ചത്. അറ്റകുറ്റ പണി നടത്തുന്നതിന് വേണ്ടി നഗരസഭയിൽ അപേക്ഷ സമർപ്പിക്കുകയും റൂഫ് മാറ്റത്തിനും അഡീഷണൽ വർക്കിനും ഞങ്ങൾക്ക് TP 1/BA (430283) 2023 നമ്പറായി 23/12/23 ന് പെർമിറ്റ് അനുവദിക്കുകയും അറ്റകുറ്റ പണി ആരംഭിക്കുകയും ചെയ്തിട്ടുള്ളത്. മ്പാമ്പത്തികമായി വളരെയധികം പ്രയാസമുള്ള ഞങ്ങൾ 5 സെൻ്റ് ഭൂമി വിറ്റാണ് അറ്റകുറ്റ പണി നടത്തി വരുന്നത്. കെട്ടിടം സുരക്ഷിതമാക്കുകയും അവിടെ വ്യാപാര സ്ഥാപനങ്ങൾ അപകട ഭീഷണിയില്ലാതെ നടത്തുന്നതിനും വേണ്ടിയാണ് കെട്ടിട അറ്റകുറ്റ പ്രവർത്തനം നടത്തിവരുന്നത്. ഇവിടെയുള്ള മുറികൾ വാടയ്ക്ക് നല്കി ലഭിക്കുന്ന വരുമാനം കൊണ്ടാണ് മറ്റ് വരുമാന മാർഗ്ഗമൊന്നുമില്ലാത്ത ഞങ്ങളുടെ ഉപജീവന കാര്യങ്ങൾ നടത്തേണ്ടത്. നിലവിൽ നടന്നു വരുന്ന അറ്റകുറ്റപണികൾ അനധികൃതമാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കരാറുകാരനെ ഏൽപ്പിക്കുകയാണ് ചെയ്തത്. മേൽക്കൂര പൊളിച്ച് മാറ്റിയപ്പോൾ ചുമരുകളിൽ വിള്ളൽ വന്നത് ശ്രദ്ധയിൽപ്പെടുകയും അത് സംരക്ഷിക്കുന്നതിന് ചുമരിൻ്റെ മൂലഭാഗം പൊളിച്ച് തുണുകൾ നിർമ്മിക്കുന്നതിനിടയിൽ ചുമരുകളുടെ കാലപ്പഴക്കം കാരണം മുൻഭാഗത്തെ ചുമര് ഇടിഞ്ഞ് വീഴുകയായിരുന്നു. കൂടാതെ സൂചന 4 പ്രകാര മുള്ള നോട്ടീസ് നഗരസഭയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. കെട്ടിടത്തിൻ്റെ അറ്റകുറ്റ പണികൾക്കിടയിൽ കരാറുകാരൻ്റെ അറിവില്ലായ്മ മൂലം സംഭവിച്ച തെറ്റുകളാണ് വന്ന് പോയത്. ആയതിനാൽ ഞങ്ങളുടെ പെർമിറ്റ് റദ്ദ് ചെയ്യരുതെന്നും കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിച്ച് തരണമെന്നും തുടർനടപടികൾ സ്വീകരിക്കരുതെന്നും അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 66
Updated on 2025-09-27 11:18:58
പയ്യാേളി നഗരസഭ അദാലത്ത് ഉപസമിതി (5) ന്റെ പരിധിയില്‍ വരുന്നതല്ല. പരാതി പരിഗണിക്കേണ്ടത് ഉപസമിതി (3) ആയതിനാല്‍ പരാതി മാന്വല്‍ ആയി സമിതി കണ്‍വീനര്‍ക്ക് കൈമാറി ഫയല്‍ തീര്‍പ്പാക്കി
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 67
Updated on 2025-10-21 11:30:55
പയ്യാേളി നഗരസഭ അദാലത്ത് ഉപസമിതി (5) ന്റെ പരിധിയില്‍ വരുന്നതല്ല. പരാതി പരിഗണിക്കേണ്ടത് ഉപസമിതി (3) ആയതിനാല്‍ പരാതി മാന്വല്‍ ആയി സമിതി കണ്‍വീനര്‍ക്ക് കൈമാറി ഫയല്‍ തീര്‍പ്പാക്കി