LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kurisinkal (H), Vazhithala P.O, Thodupuzha, 685 583.
Brief Description on Grievance:
“ഭരണഭാഷ മാതൃഭാഷ” പ്രേഷകന്:- ശ്രീ. ജോയ് ജോസഫ്, കുരിശിങ്കല്‍ വീട്, വഴിത്തല.പി.ഓ, തൊടുപുഴ. ഫോണ്‍ :- 9400974055 ഗ്രാഹകന്:- സെക്രട്ടറി മണക്കാട് ഗ്രാമ പഞ്ചായത്ത്. സര്, വിഷയം :- SC3 -3311039/25 Dt. 21-07-2025 റവന്യൂ റിക്കവറി ഡിമാന്റ് നോട്ടീസ് സംബന്ധിച്ച്. സൂചന :- എന്റെ ഉടമസ്ഥതയിലുള്ള മണക്കാട് പഞ്ചായത്ത് 12-ആം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന 56, 57, 58, 59 എന്നീ നമ്പറുകളില്‍ ഉള്ള കെട്ടിടം തൊടുപുഴ താലുക്ക്, മണക്കാട് വില്ലേജ്, ബ്ലോക്ക് നമ്പര്‍ 11 ല്‍, റീ-സര്‍വ്വേ നമ്പര്‍ 497/9-1 ല്‍ പെട്ട 1335 ച.മീറ്റര്‍ ഭൂമി എന്റെ ഉടമസ്ഥതയിലും, കൈവശത്തിലും ഉള്ളതാണ്. മണക്കാട് പഞ്ചായത്ത് 12-ആം വാര്‍ഡില്‍ ഉള്‍പ്പെട്ട ഈ വസ്തുവില്‍ സ്ഥിതിചെയ്യുന്ന 56, 57, 58, 59 എന്നീ നമ്പറുകളില്‍ ഉള്ള കെട്ടിടത്തിനു മുകളില്‍ ഒരു നിലകൂടി നിര്‍മ്മിക്കുന്നതിന്, 2011 ലെ പഞ്ചായത്ത് കെട്ടിടനിര്‍മ്മാണചട്ടം, അദ്ധ്യായം 14 A, ചട്ടം 97 A, 97 B, എന്നിവ പ്രകാരം , A4 - 851/15, Dt. 05-10-2016 നമ്പറായി എനിക്ക് അനുമതി ലഭിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും, രോഗങ്ങളും കാരണം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനാല്‍, 10-10-2019 ല്‍ A4-2118/19 നമ്പറായി ടി അനുമതി മൂന്നു വര്‍ഷത്തേക്ക്കൂടി പുതുക്കി വാങ്ങുകയും ചെയ്തു. 09-10-2022 വരെ അനുമതി ഉണ്ടായിരുന്നെങ്കിലും പൂര്‍ത്തിയാക്കുവാന്‍ കഴിയാതിരുന്നതിനാല്‍ ഒരിക്കല്‍ക്കൂടി പുതുക്കി കിട്ടുന്നതിനു അപേക്ഷ സമര്‍പ്പിച്ചെങ്കിലും, ഭീമമായ തുക ഫീസ് അടക്കുവാന്‍ നിര്‍ദ്ദേശിച്ചതിനാല്‍ കഴിഞ്ഞില്ല. എന്നാല്‍ ഭാഗീകമായി പൂര്‍ത്തിയായ ഭാഗത്തിന് നമ്പര്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു ഞാന്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും, പഞ്ചായത്ത് പരിഗണിച്ചില്ല. 1998 ല്‍ നിര്‍മ്മിച്ച കെട്ടിടത്തിനു മുകളില്‍ ഒരുനിലകൂടി നിര്‍മ്മിക്കുന്നതിന്, 2011 ലെ പഞ്ചായത്ത് കെട്ടിടനിര്‍മ്മാണചട്ടം, അദ്ധ്യായം 14 A, ചട്ടം 97 A, 97 B, എന്നിവ പ്രകാരം അനുമതി നല്‍കിയിരുന്നു എങ്കിലും, നമ്പര്‍ ലഭ്യമാക്കുന്ന അവസരത്തില്‍ ഈ ചട്ടം പരിഗണിച്ചില്ല. തുടര്‍ന്ന് 2024 ലെ തദ്ദേശവകുപ്പ് മന്ത്രിയുടെ അദാലത്തില്‍ ഞാന്‍ പരാതിപ്പെടുകയുണ്ടായി. ഒരുനില മാത്രമുണ്ടായിരുന്ന എന്റെ കെട്ടിടത്തിനു മുകളില്‍ കയറുന്നതിനുള്ള സ്റ്റെയര്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ എന്റെ പരാതി സംബന്ധിച്ച്, പഞ്ചായത്തില്‍നിന്നും അദാലത്തിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ സ്റ്റെയര്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് തെറ്റായി രേഘപ്പെടുത്തുകയുണ്ടായി. 05-10-2016 ല്‍ ലഭിച്ച കെട്ടിടനിര്‍മ്മാണ അനുമതിയില്‍ സ്റ്റെയര്‍ നിലവിലുണ്ടായിരുന്നതായി രേഘപ്പെടുത്തിയിട്ടുമുണ്ട്. അനുവദിക്കപ്പെട്ട UA നമ്പറിനു ഭീമമായ തുക നികുതി ചുമത്തിയിരിക്കുന്നതിനാല്‍ അടക്കുവാന്‍ നിവൃത്തിയില്ല. K S R T C യില്‍ നിന്നും ഡ്രൈവര്‍ ആയി വിരമിച്ച, ക്യാന്‍സര്‍ രോഗിയായ എനിക്ക് 10,000/- രൂപാ മാത്രമാണ് പെന്ഷന് ലഭിക്കുന്നത്. ഞാന്‍ നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തിക്ക് യാതൊരുവിധ ചട്ടലംഘനവും ഇല്ലാത്തതിനാല്‍, UA നമ്പര്‍ അനുവദിച്ച നടപടി റദ്ദാക്കണമെന്നും, എന്റെ അപേക്ഷ പുന:പരിശോധിക്കണമെന്നും, റഗുലര്‍ നമ്പര്‍ അനുവദിച്ചുതരുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അപേക്ഷിച്ചുകൊള്ളുന്നു. വിശ്വസ്തതയോടെ വഴിത്തല, ജോയ് ജോസഫ് 25 -08-2025.
Receipt Number Received from Local Body: