LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Edathil House 1st Mile, Kamblakkad PIN: 673122
Brief Description on Grievance:
Sir, I applied for Building Permit for house on 23/06/2025. There was no response up to 16/08/2025, until I start my work. Then the secretary informed to stop the work
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 67
Updated on 2025-10-13 13:44:18
കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റിന് അപേക്ഷ നൽകി എന്നും പെർമിറ്റ് ലഭിച്ചില്ല എന്നും മറ്റുമാണ് ശ്രീ. അബ്ദുറഹിമാൻ എടത്തിൽ എന്നവരുടെ പരാതി. പരാതി പരിശോധിച്ചു. അപേക്ഷകനെയും സെക്രട്ടറിയെയും ഫോണിൽ കേട്ടു. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ 4ാം വാർഡിലെ പൂവാച്ചുള്ളിക്കുന്ന് എന്ന സ്ഥലത്ത് കെട്ടിട നിർമ്മാണ അനുമതിക്കായി ശ്രീ. അബ്ദുറഹിമാൻ എടത്തിൽ എന്നവർ അപേക്ഷ സമർപ്പിച്ചിരുന്നു എന്നും ടിയാന്റെ് ഭൂമി ഹൌസ് പ്ളോട്ടുകളായി തിരിച്ച് വിൽപന നടത്തിയിട്ടുള്ള പ്ളോട്ടുകളിൽ ഒന്നാണ് എന്നും, പ്ളോട്ടുകളായി തിരിക്കുന്നതിന് കെട്ടിട നിർമ്മാണ ചട്ടപ്രകാരമുള്ള പ്ളോട്ട് സബ് ഡിവിഷനുള്ള അനുമതിയോ ഡവലപ്മെന്റ് പെർമിറ്റോ ലഭ്യമായിട്ടില്ലെന്നും, ടി പ്രദേശത്ത് കെട്ടിടനിർമ്മാണ അനുമതി നൽകുന്നത് സംബന്ധിച്ച അനുയോജ്യത സംബന്ധിച്ച് ബഹു. ജില്ലാ കലക്ടർ & ചെയർമാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഈ സാഹചര്യത്തിലാണ് ടിയാന് കെട്ടിട നിർമ്മാണ അനുമതി നൽകാൻ സാധിക്കാത്തത് എന്നും സെക്രട്ടറി ബോധിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഏതെങ്കിലും നിർദ്ദേശങ്ങൾ ലഭ്യമാകുന്ന മുറക്കും, കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസൃതമായുള്ള പ്ളോട്ട് ഡിവിഷൻ അനുമതിക്കും വിധേയമായി കെട്ടിട നിർമ്മാണ അപേക്ഷ പരിഗണിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 68
Updated on 2025-10-16 12:35:05