LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PARAMBATH (HO) KURINJALIYOD (PO) VILLIYAPPALY , 673542 VATAKARA , KOZHIKODE
Brief Description on Grievance:
എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ നിന്നും A2- 218/2013 നമ്പർ ഫയൽ പ്രകാരം 212.59 m³ കെട്ടിടം നിർമ്മിക്കാൻ 24.08.2015-ാം തിയ്യതി അനുമതി നൽകിയിരുന്നു. പ്രസ്തുത പെർമിറ്റ് ലഭിച്ചതിനുശേഷം റോഡ് അക്യുസിഷൻ ഭാഗമായി കെട്ടിടത്തിൻ്റെ ഫ്രണ്ട് യാർഡിലെ കുറച്ചു സ്ഥലം നഷ്ടപ്പെട്ടിട്ടുണ്ടെങ്കലും KPBR പ്രകാരം ആവശ്യമായ 3 മീറ്റർ സെറ്റ്ബാക്ക് സ്ഥലത്ത് ലഭ്യമാണ്. ഞങ്ങൾ പെർമിറ്റ് കാലാവധി ക്കുള്ളിൽ തന്നെ Completion plan സമർപ്പിച്ചുവെങ്കിലും കെട്ടിടം നിർമ്മാണം പൂർത്തിയായിട്ടില്ല, CRZ NOC ആവിശ്യമാണ്, ഭൂമിയുടെ തരം നഞ്ച ഭൂമിയിൽ നിന്നും മാറ്റണം എന്ന് കാണിച്ച് നോട്ടീസ് നൽകു കയായിരുന്നു ഉണ്ടായത്. കെട്ടിടത്തിൻ്റെ Completion plan സമർപ്പിച്ച തിയ്യതിയിൽ തന്നെ occupancy അനുവദിക്കുന്നതിന് ആവശ്യമായി എല്ലാ നിർമ്മാണങ്ങളും പൂർത്തീകരിച്ചിട്ടുള്ളതാണ്. CRZ പുതുക്കിയ Ammendment പ്രകാരം CRZ പരിധിയിൽ നിന്നും ഞങ്ങളുടെ കെട്ടിടം ഒഴിവാക്കിയിട്ടുള്ളതാണ്. ഭൂമിയുടെ തരം മാറ്റിയ രേഖകൾ പഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ളതാണ്. ഞങ്ങൾ ഇതെല്ലാം അറിയിച്ച് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചെങ്കിലും ഇപ്പോഴും അപേക്ഷയിൽ യാതൊരു തീരുമാനവും ഇല്ലാതെ തുടരുകയാണ്. ആയതിനാൽ 1793/22-ാം നമ്പർ കംപ്ലീഷൻ പ്ലാൻ അപേക്ഷ ബഹു: ജോയിൻ്റ് ഡയരക്ട റുടെ അദാലത്തിൽ ഉൾപ്പെടുത്തി ഞങ്ങൾക്ക് നീതി ലഭിക്കാനുള്ള നട പടി സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 66
Updated on 2025-09-10 17:43:04
ഉപജില്ലാ അദാലത്ത് പോർട്ടലിൽ ശ്രീ.പറമ്പത്ത് അബ്ദുൽ ലത്തീഫ് ഹാഷിം , മഠത്തിൽ ശഫീറ എന്നിവർ ലഭ്യമാക്കിയ എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ നിന്നും A2-218/2013 നമ്പർ ഫയൽ പ്രകാരം 212.59 ച.മീ വിസ്തൃതിയുള്ള കെട്ടിടം നിർമ്മിക്കുവാൻ 24-08-2015 തീയ്യതി അനുമതി നൽകിയിരുന്നു. പ്രസ്തുത പെർമിറ്റ് ലഭിച്ചതിനുശേഷം റോഡ് അക്വിസിഷന്റെ ഭാഗമായി കെട്ടിടത്തിന്റെ ഫ്രണ്ട് യാര്ഡിൽ കുറച്ച് സ്ഥലം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും KPBR പ്രകാരം ആവിശ്യമായ 3 മീ സെറ്റ് ബാക്ക് സഥലത്ത് ലഭ്യമാണ്. ഞങ്ങൾ പെർമിറ്റ് കാലാവധിക്കുള്ളിൽ തന്നെ കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചെങ്കിലും കെട്ടിട നിർമ്മാണം പൂർത്തിയായിട്ടില്ല, CRZ NOC ആവശ്യമാണ്. ഭൂമിയുടെ തരം “നഞ്ച” ഭൂമിയിൽ നിന്ന് മാറ്റണം എന്ന് കാണിച്ച് നോട്ടീസ് നൽകുകയാണ് ഉണ്ടായത്. കെട്ടിടത്തിന്റെ കംപ്ലീഷൻ പ്ലാൻ സമർപ്പിച്ച തീയ്യതിയിൽ തന്നെ ഒക്യുപ്പെൻസി അനുവദിക്കുന്നതിനാവശ്യമായ എല്ലാ നിർമ്മാണങ്ങളും പൂർത്തീകരിച്ചിട്ടുള്ളതാണെന്നും CRZ പുതുക്കിയ അസ്സസ്സ്മെന്റ് രജിസ്റ്റർ പ്രകാരം ഞങ്ങളുടെ കെട്ടിടം ഒഴിവാക്കിയിട്ടുള്ളതാണെന്നും ഭൂമിയുടെ തരം മാറ്റിയ രേഖകൾ പഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ളതാണ്. എന്നാൽ അപേക്ഷയിൽ യാതൊരു തീരുമാനവും ഇല്ലാതെ തുടരുകയാണ്. ആയതിനാൽ 1793/22 ആം നമ്പർ കംപ്ലീഷൻ പ്ലാൻ അപേക്ഷയിൽ ഞങ്ങൾക്ക് നീതി ലഭിക്കണമെന്നുള്ള പരാതി അദാലത്ത് സമിതി പരിശോധിച്ചു. ടി പരാതിയുമായി ബന്ധപ്പെട്ട് അപേക്ഷകൻ , പഞ്ചായത്ത് പ്രതിനിധികൾ എന്നിവരെ നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു. ഫയൽ പരിശോധിച്ചതിൽ നിന്നും 24/08/2013 ലെ A2-218/13 നമ്പർ പ്രകാരം GF 212.59 ച.മീ , FF 212.59 ച.മീ, SF 22.10 ച.മീ വിസ്തീർണ്ണത്തിൽ നോൺ റെസിഡെൻഷ്യൽ കെട്ടിടം (Group-F Mercantile /Commercial ) നിർമ്മിക്കുന്നതിന് വേണ്ടി പെർമിറ്റ് അനുവദിച്ചതായി കാണുന്നു. ആയത് 23/08/2022 വരെ പുതുക്കി നൽകിയതായും കാണുന്നു. മേൽ നിർമ്മാണം പൂർത്തീകരിച്ച് അപേക്ഷകൻ 17-08-2022 ൽ പൂർത്തീകരണ അപേക്ഷ സമർപ്പിച്ചതിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 02-09-2022 ലെ 401065/BABC06/GPO/2022/1793/(1) പ്രകാരം :- 1. നിലവിലുള്ള CRZ മാപ്പ് പ്രകാരം സ്ഥലം തീരദേശ നിയന്ത്രണ മേഖലയിൽ ഉൾപ്പെടുന്നു. CZMA യുടെ അനുമതി ആവശ്യമാണ്. 2. ഭൂമിയുടെ തരം നഞ്ച ആയതിനാൽ കേരള നെൽവയൽ തണ്ണീർത്തട നിയമത്തിന് വിധേയമല്ല. 3. മുമ്പ് അനുവദിച്ച പെർമിറ്റ് പ്രകാരമുള്ള സ്ഥത്തിന്റെ ഒരു ഭാഗം റോഡിന് വേണ്ടി ഏറ്റെടുത്തിട്ടുള്ളതായി കാണുന്നുണ്ട്. ആയതിനാൽ കെട്ടിടത്തിന് ആവശ്യമായ പാർക്കിംഗ് , FSI , കവറേജ് എന്നിവയിൽ മാറ്റം വന്നിട്ടുണ്ട്. നിലവിൽ അനുവദിച്ച പെർമിറ്റിൽ നിന്നും വ്യത്യാസം വന്നതിനാൽ ക്രമവൽക്കരണ അപേക്ഷ സമർപ്പിക്കേണ്ടതാണ്. എന്നീ ന്യൂനതകൾ കാണിച്ച്കൊണ്ട് അപേക്ഷകന് നോട്ടീസ് നൽകിയതായി കാണുന്നു. പരാതിക്കാരനെ നേരിൽ കേട്ടതിൽ നിന്നും നോട്ടീസിൽ പറഞ്ഞിരിക്കുന്ന ക്രമനമ്പർ 2 ൽ പറഞ്ഞിരിക്കുന്ന അപാകത പരിഹരിക്കുകയും തലശ്ശേരി സബ്കലക്ടറുടെ ഫയൽ നമ്പർ 858/2023 തീയ്യതി 29/04/2023 പ്രകാരം 2.44 ആർ ഭൂമി തരം മാറ്റം ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടീസിലെ ക്രമനമ്പർ 3 പ്രകാരമുള്ള അപാകത റോഡ് വൈഡനിംഗിനുവേണ്ടി സ്ഥലം അക്വയർ ചെയ്തതുകൊണ്ടാണെന്ന് അറിയിക്കുകയും നിലവിൽ റോഡിൽ നിന്നും 3 മീറ്റർ അകലം ബിൽഡിംഗിലേക്ക് ലഭ്യമാകുകയും ചെയ്യുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടീസിലെ ക്രമ നമ്പർ. 1, നിലവിലുള്ള CRZ മാപ്പ് പ്രകാരം സ്ഥലം തീരദേശ മേഖലയിൽ ഉൾപ്പെടുന്നു. CZMA യുടെ അനുമതി ആവശ്യമാണെന്നതിൽ ടി കെട്ടിടത്തിന് പെർമിറ്റ് CRZ NOC ഇല്ലാതെയാണ് അനുവദിച്ചത് എന്നതുകൊണ്ട് പൂർത്തീകരിച്ച ബിൽഡിംഗിന് നമ്പർ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് W(PC) NO-33161 of 2022 പ്രകാരം ബഹ.കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ആയതിൽ 25-01-2024 വിധി ന്യായ പ്രകാരം KCZMA പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനുവേണ്ടി ഉത്തരവായിട്ടുള്ളതാണ്. ആയതുപ്രകാരം പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് സ്വീകരിച്ച ശേഷം CRZ നോട്ടിഫിക്കേഷൻ 2011 പ്രകാരം 28/02/2019 ൽ പ്രസിദ്ധീകരിച്ച MAP No.69 പ്രകാരമാണ്. KCZMA യുടെ 22-10-2024 ലെ 2621/A2/2022/ KCZMA പ്രകാരം KCZMA യും മുൻകൂട്ടി അനുമതിയില്ലാതെ നിർമ്മാണം നടത്തിയത് CRZ നോട്ടിഫിക്കേഷൻ 2011/1996 & EPA 1986 എന്നിവയുടെ ലംഘനമാണെന്ന് കാണിച്ചുകൊണ്ട് ഉത്തരവ് നല്കിയിട്ടുള്ളതായി കാണുന്നു. മേൽ കെട്ടിടത്തിന് പെർമിറ്റ് അനുവദിച്ചിരിക്കുന്നത് 24/08/2013 ന് ആണെന്നും തുടർന്ന് 23-08-2022 വരെയുള്ള കാലയളവിലേക്ക് ആയത് 2 ഘട്ടമായി പുതുക്കി നല്കിയിട്ടുണ്ടെന്നും കാണുന്നു. പെർമിറ്റ് അനുവദിക്കുന്ന സമയത്ത് Coastal zone Management Plan 1996 മേപ്പുകളാണ് കേരളത്തിൽ നിലവിലുണ്ടായിരുന്നത് എന്ന് കാണുന്നു, ആയതു പ്രകാരം നിർമ്മാണ സ്ഥലത്ത് ബാധകമായിരുന്ന മേപ്പ് നമ്പർ 63 ( Edannur-Eronholi) പരിശോധിച്ചതിൽ അപേക്ഷകന്റെ പ്ലോട്ടിന് സമീപമായി എരഞ്ഞോളി പുഴയോട് ചേർന്നുള്ള വെള്ളക്കെട്ട് CRZ പരിധിയിൽ വരുന്നതായി മാർക്ക് ചെയ്തിട്ടില്ല. മേൽ CZMP യിൽ എരഞ്ഞോളി പുഴക്ക് മാത്രമേ None Development Zone മാർക്ക് ചെയ്തിട്ടുള്ളൂ. പിന്നീട് 2019 ഫെബ്രുവരി 28 ന് പ്രാബല്യത്തിൽ വന്ന CRZ notification 2011 അധിഷ്ഠിതമായ CZMP പ്രകാരമുള്ള മേപ്പിലാണ് ടി വെള്ളക്കെട്ട് CRZ IV കാറ്റഗറിയായി മാർക്ക് ചെയ്യപ്പെടുകയും ചുറ്റും None Development Zone ആയി രേഘപ്പെടുത്തിയതായും കാണുന്നത് . കൂടാതെ CRZ നോട്ടിഫിക്കേഷൻ 2019 അടിസ്ഥാനമാക്കി 2024 ഒക്ടോബർ 16 ന് പ്രാബല്യത്തിൽ വന്ന CZMP പ്രകാരം ടി വെള്ളക്കെട്ടിന് CRZ വിജഞാപനം ബാധകമാകുന്നില്ല എന്നും കാണുന്നുണ്ട്. മേൽ വസ്തുതകളിൽ നിന്നും CRZ ലംഘനത്തിന് ആധാരമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള Water body/വെള്ളക്കെട്ട്- ന്റെ status 1996 ലെ CZMP പ്രകാരവും 2011 ലെ CZMP പ്രകാരവും വ്യത്യസ്തമായി കാണപ്പെടുന്ന സാഹചര്യത്തിൽ വിശദമായ റിപ്പോര്ട്ട് ഉള്പ്പെ ടുത്തിക്കൊണ്ട് മേൽ വിഷയം പുന: പരിഗണിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് KCZMA തിരുവനന്തപുരത്തിന് കത്തയക്കുന്നതിനുവേണ്ടി സെക്രട്ടറിക്ക് നിർദ്ദേശം നല്കി തീരുമാനിച്ചു. KCZMA യിൽനിന്നും CRZ അനുമതിയിൽ മേൽ സൂചിപ്പിച്ച പ്രകാരം വ്യക്തത വരുന്ന മുറക്ക് പ്രിൻസിപ്പൽ സെക്രട്ടറി തദ്ദേശ സ്വയം ഭരണ (ആർ ഡി) വകുപ്പിന്റെ 24-06-2008 ലെ 5612/ ആർ ഡി-2/08/ത.സ്വ.ഭ.വ സർക്കുലർ, കെ പി ബി ആർ 2019 ചട്ടം 20(2) proviso 5 , തലശ്ശേരി സബ്ബ്കലക്ടറുടെ ഫയൽ നമ്പർ 858/2023 തീയ്യതി 29/04/2023 എന്നിവ പ്രകാരം തുടർനടപടി സ്വീകരിക്കുന്നതിന് വേണ്ടി സെക്രട്ടറിക്ക് നിർദ്ദേശം നല്കി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 67
Updated on 2025-09-29 17:31:40
സെക്രട്ടറിയുടെ കത്ത് അറ്റാച്ച് ചെയ്യുന്നു