LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Bensonvilla, Kudassanad, Pandalam, 689512
Brief Description on Grievance:
എന്റെ പേരിൽ ഉടമസ്ഥതയിലുള്ള പന്തളം മുൻസിപ്പാലിറ്റി 28-ാം വാർഡിലെ 28/23-ാം നമ്പർ കെട്ടിടം ക്രമവൽക്കരിക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയ പ്പോൾ KMBR 19(5) പ്രകാരം ബിൽഡിംഗ് പെർമിറ്റ് റദ്ദ് ചെയ്തുവെന്ന് അസിസ്റ്റന്റ് എഞ്ചി നീയർ മറുപടി കത്ത് നൽകുകയുണ്ടായി പെർമിറ്റ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. Permit No. TPBR 464/17-18 4/12/2017 to 03/12/2020 (Radhakrishnan Nair, Madaladıyil) Completion application submited 14/12/2021 Permit Renewal application submitted 31/12/2021 20/06/2025 - ൽ നിലവിലെ വസ്തു ഉടമയായ ഞാൻ ബിൽഡിംങ് പെർമിറ്റ് പുതു ക്കുന്നതിന് നഗരസഭയിൽ അപേക്ഷ നൽകുകയും എന്നാൽ പെർമിറ്റിലെ ഉടമയും, നിലവിലെ ഉടമയും ഒന്ന് അല്ലാത്തതിനാലും വസ്തു വാങ്ങിയ സമയത്ത് പെർമിറ്റ് എന്റെ പേരിലേക്ക് tranfer ചെയ്യാത്തിനാലും എനിക്ക് പെർമിറ്റ് പുതുക്കുവാൻ സാധിക്കുന്നില്ല. പെർമിറ്റ് പ്രകാരം മാത്രം നിർമ്മാണം ഉള്ളതിനാൽ ടി പെർമിറ്റ് ഫൈൻ അടച്ച് പുതുക്കി നൽകുന്നതിനും ടി കെട്ടിടത്തിൻ്റെ പൂർത്തീകരണ സർട്ടിഫിക്കറ്റ് അനുവദിച്ച് കെട്ടിട നമ്പർ ലഭ്യമാക്കി തരണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by PTA3 Sub District
Updated by Jayaraj B, IVO
At Meeting No. 65
Updated on 2025-10-06 11:49:32
15/09/2025 ൽ ചേർന്ന ഉപജില്ലാ അദാലത്ത് സമിതിയുടെ തീരുമാന പ്രകാരം 27/09/2025 ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനീയർ, അസിസ്റ്റന്റ് ടൌണ് പ്ലാനർ, മുനിസിപ്പൽ ഓവർസിയർ ഗ്രേഡ്-1 എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥല പരിശോധന നടത്തി. RULE 72 KMBR പ്രകാരം കെട്ടിടം ക്രമവൽക്കരിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചു. ആവശ്യമായ പാർക്കിംഗ് സ്ഥലത്തു ലഭ്യമല്ലെന്നു കാണുന്നു. താഴത്തെ ഷട്ടറിട്ട ഒരു കടമുറിയുടെ സ്ഥലം പാർക്കിങ്ങിലേക്കു മാറ്റിയും 2024 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണം) ചട്ടങ്ങൾ പ്രകാരം സർക്കാരിലേക്ക് സമർപ്പിച്ചും ക്രമവൽക്കരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനായി അപേക്ഷയും അനുബന്ധ രേഖകളും മുനിസിപ്പൽ സെക്രട്ടറിയ്ക്ക് സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിയും, അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കുന്ന മുറയ്ക്ക് KMBR RULE 72 പ്രകാരം പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു. 2024 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണം) ചട്ടങ്ങൾ പ്രകാരം നടപടി സ്വീകരിക്കാവുന്നതാണെങ്കിൽ ആയതിന് ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനും സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി.