LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
POOKODAN HOUSE MUTHIRAMANNA THAZHEKODE WEST PO PERINTHALMANNA MALAPPURAM
Brief Description on Grievance:
മണ്ണാർക്കാട് മുൻസിപ്പാലിറ്റി പഞ്ചായത്ത് ആയിരുന്ന കാലത്ത് 2013-14ൽ എന്റെ കൈവശമുള്ള 96/1,2,3,4 സർവ്വേ നമ്പറിലുള്ള 40.100 സെന്റ് സ്ഥലത്ത് ഞാൻ പണി പൂർത്തീകരിച്ച വാണിജ്യ കെട്ടിടത്തിന് യഥാസമയം പൂർത്തീകരണ പ്ലാൻ സമർപ്പിച്ച് നിയമനുസൃത കെട്ടിട നികുതി പഞ്ചായത്തിലേക്കും പിന്നീട് മുൻസിപ്പാലിറ്റിയിലേക്കും അടച്ചു വന്നിരുന്നതാണ്. കെട്ടിടം പണിയുന്നതിന് മുമ്പ് പഞ്ചായത്തിൽ നിന്നും യഥാവിധി കെട്ടിടനിർമാണ അനുമതി നേടിയിരുന്നതും പണി പൂർത്തീകരിച്ച ശേഷം പഞ്ചായത്ത് നൽകിയ ഡിമാൻഡ് നോട്ടീസ് പ്രകാരവുമാണ് ഞാൻ നികുതി അടവാക്കിയിരുന്നത്. എന്നാൽ സൂചന (1) അരിയർ ഡിമാൻഡ് നോട്ട് പ്രകാരം എന്റെ കെട്ടിടത്തിന് 1,54,93161 രൂപ നികുതി അടക്കണമെന്നും, പിന്നീട് സൂചന (2) പ്രകാരം 3,18,09088 രൂപ അടക്കണംമെന്നും ആവശ്യപ്പെട്ട് കൊണ്ട് എനിക്ക് അരിയർ ഡിമാൻഡ് നോട്ടീസുകൾ ലഭിച്ചിരിക്കുകയാണ്. മുൻസിപ്പാലിറ്റിയിൽ അന്വേഷിച്ചപ്പോൾ എന്റെ കെട്ടിടം പഞ്ചായത് രേഖയിൽ നിലവിലുള്ളതിനേക്കാൾ തറ വിസ്തീർണമുള്ള കെട്ടിടമായതിനാൽ അനധികൃത നിർമാണമായി പരിഗണിച്ച് 3 ഇരട്ടി നികുതി നിശ്ചയിച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്. എന്റെ പേരിലുള്ള 3/680 മുതൽ 3/721 വരെയുള്ള 42 മുറികൾക്ക് 2013-14 മുതൽ 2025-26 വരെയുള്ള നികുതിയും ഞാൻ അടവാക്കിയിട്ടുണ്ട്. നികുതി അടച്ചു വരുന്ന കാര്യത്തിൽ ഒരുകാലത്തും ഞാൻ ഉപേക്ഷവരുത്തിയിട്ടില്ല. 3932.73ച. മീ. വിസ്തീർണമുള്ള വാണിജ്യ കെട്ടിടമാണ് 2013-14 ൽ പണി പൂർത്തീകരിച്ചിരുന്നതും അത് അനുസരിച്ചുള്ള പ്ലാൻ (കംപ്ലീഷൻ പ്ലാൻ ) ആണ് പഞ്ചായത്തിൽ സമർപ്പിച്ചിരുന്നത്. ആക്കാലത് വില്ലേജിൽ അടവാക്കിയ one time നികുതി റസീതിയിലും അത് വ്യക്തമായി കാണിച്ചിട്ടുണ്ട്. സമർപ്പിച്ച കംപ്ലീഷൻ പ്ലാൻ പ്രകാരം പരിശോധിച്ച് നികുതി ചുമത്തി ഡിമാൻഡ് നോട്ടീസുകൾ (42 എണ്ണം ) ലഭിച്ചതിന് അനുസരിച്ചാണ് ഞാൻ നികുതി അടവാക്കിയിട്ടുള്ളത്. തറ വിസ്തീരണം കുറച്ചു കാണിക്കുകയോ മറ്റു വിധത്തിൽ പഞ്ചായത്തിനെ കബളിപ്പിക്കുകയോ ചെയ്തിട്ടില്ല. പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും വസ്തു നികുതി പരിഷ്കരിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ആയ 2023-24 ൽ നിലവിലുള്ള കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തിയ കെട്ടിട ഉടമകൾക്ക് ആയത് സ്വമേതായ വെളിപ്പെടുത്തുന്നതിനുള്ള Form 9ബി ഞാൻ യഥാസമയം മുസിപ്പാലിറ്റിയിൽ സമർപ്പിച്ചിട്ടുണ്ട്. ആയത് പ്രകാരം എന്റെ നിലവിലുള്ള കെട്ടിടത്തിൽ ഞാൻ നടത്തിയ 281.27 ച. മീ. നിർമാണവും, 2 ആം നിലയിലെ 6 നമ്പർ മുറികൾ താമസ കെട്ടിടം എന്നാ ഗണത്തിൽ നിന്ന് വാണിജ്യ കെട്ടിടം എന്ന ഗണത്തിലേക് മാറ്റിയിരുന്നത് അറിയിച്ചിരുന്നു. എന്നാൽ സർക്കാർ ഉത്തരവ് പ്രകാരം തുടർ നടപടികൾ സ്വീകരിക്കുന്നതിന് പകരം (മാറ്റം പ്രാബാല്യത്തിൽ വന്ന തിയ്യതി മുതൽ ബാധകമായ നികുതി നിശ്ചയിച്ച് ഡിമാൻഡ് നോട്ടീസ് നൽകൽ, തുടങ്ങിയവ ) എന്റെ പേരിൽ ഒരു അനധികൃത കെട്ടിടം ഉള്ളാതായി രേഖപ്പെടുത്തുകയാണ് മുൻസിപ്പാലിറ്റി ചെയ്തിട്ടുള്ളത്. ആയത് തികച്ചും അനീതിയാണ്. മുൻസിപ്പാലിറ്റിയിൽ നിന്നും മുൻകൂർ അനുമതി കൂടാതെ രണ്ടാം നിലയിൽ 281.27 ച. മീ. നിർമാണം നടത്തുകയും, രണ്ടാം നിലയിലെ താമസാവശ്യത്തിനുള്ളത് എന്നത് വാണിജ്യാവശ്യത്തിന് എന്നാക്കി മാറ്റുകയും മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. ആയതിന് Form 9ബി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അത് അനുസരിച്ചുള്ള അതിക നികുതി മുൻസിപ്പാലിറ്റിയിൽ അടക്കാൻ ഞാൻ തയ്യാറുമാണ്. 40 വർഷകാലം പ്രവാസ ജീവിതം നയിച്ച ഉണ്ടാക്കിയ സമ്പാദ്യം മുഴുവൻ ഉപയോഗപ്പെടുത്തിയാണ് നാട്ടിൽ ഒരു സംരംഭം തുടങ്ങുക എന്ന നിലയിൽ മണ്ണാർക്കാട് പഞ്ചായത്തിൽ മേൽ പ്രകാരം ഒരു കെട്ടിടം ഞാൻ പണിതിട്ടുള്ളത്. ഇപ്പോൾ വിവിധ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന എനിക്ക് മറ്റെന്തെങ്കിലും ജോലി ചെയ്യാനോ ജീവിക്കാനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്താനും പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്, മേൽ സാഹചര്യത്തിൽ മണ്ണാർക്കാട് മുൻസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നും എനിക്കെതിരെ നിയമ വിരുദ്ധമായി നൽകിയിട്ടുള്ള അരിയർ ഡിമാൻഡ് നോട്ടീസുകൾ റദ്ദാക്കണമെന്നും, യഥാർത്ഥത്തിൽ നിയമ പ്രകാരവും സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ എനിവക്കു അനിസരിച്ചും ഞാൻ മുൻസിപ്പാലിറ്റിയിലേക് അടക്കേണ്ട കെട്ടിട നികുതി പുനർനിർണയിച്ച നൽകുന്നതിന് ആവശ്യമായ അനുകൂല നടപടി ഉണ്ടാകണമെന്ന് വിനയപൂർവം അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Escalated made by PKD3 Sub District
Updated by VIJAYAN M, Internal Vigilance Officer
At Meeting No. 64
Updated on 2025-11-01 11:29:46
അദാലത്ത് ഉപജില്ലാ സമിതിയിൽ ശ്രീ.അബ്ദുൾ റഹീം.പി.കെ (Docket Number: BPPKD31271000017) എന്നവർ സമർപ്പിച്ച കെട്ടിട നികുതിയിൽ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരാതി അദാലത്ത് ഉപജില്ലാ സമിതി പരിഗണിച്ചു. 1. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള 3/680 മുതൽ 3/721 വരെയുള്ള കെട്ടിടത്തിലെ 42 മുറികൾക്ക് 2013-14 മുതൽ 2025-26 വരെ വസ്തുനികുതി അടവാക്കിയതായി പരാതിക്കാരൻ പറയുന്നു. 3932.73 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉള്ള വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടം 2013-14ൽ പണിപൂർത്തീകരിച്ചിരുന്നതായി പരാതിയിൽ പറയുന്നു. നിലവിലുള്ള കെട്ടിടത്തിൽ നഗരസഭയുടെ അനുമതി കൂടാതെ 281.27 ചതുരശ്ര മീറ്റർ നിർമ്മാണം 2013-14 ശേഷം നടത്തുകയുണ്ടായി. രണ്ടാം നിലയിലെ ആറ് മുറികൾ ലോഡ്ജ് എന്ന ഗണത്തിലേക്ക് ഉപയോഗക്രമം, നഗരസഭയുടെ അനുമതി കൂടാതെ അപേക്ഷകൻ മാറ്റം വരുത്തിയിട്ടുണ്ട്. നഗരസഭയുടെ കെട്ടിട നിർണയ രജിസ്റ്റർ പ്രകാരം അപേക്ഷകന്റെ പേരിൽ ആകെ 1508 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടം മാത്രമാണ് നിലവിലുള്ളത്. അപേക്ഷൻ ബഹു.ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. നഗരസഭ, ബഹു.ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം 07.02.2025നു കെട്ടിടത്തിന്റെ വിസ്തൃതി അളന്ന് തിട്ടപ്പെടുത്തി പുനർനിർണയം നടത്തുകയും, കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചാണ് ടി കെട്ടിടം പുനർനിർമാണം നടത്തിയതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ യു/എ നമ്പർ നൽകുകയും, നികുതി കോമ്പൗണ്ട് ചെയ്ത് 3,18,09,088/- രൂപ വസ്തു നികുതി ഈടാക്കുന്നതിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ടി കെട്ടിടം ക്രമവൽക്കരിക്കുന്നതിന് തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പിന്റെ 09.02. 2024ലെ സർക്കാർ ഉത്തരവ് സ.ഉ.(പി)20 / 2024 / തസ്വഭവ പ്രകാരം ക്രമവൽക്കരണത്തിന് നഗരസഭയിൽ അപേക്ഷ സമർപ്പിക്കുന്നതിന് അദാലത്ത് ഉപജില്ലാ സമിതി നിർദ്ദേശിച്ചു. എന്നാൽ നഗരസഭ നിർദ്ദേശിച്ച പ്രകാരമുള്ള തുക ഒടുക്ക് വരുത്തുന്നതിന് സാമ്പത്തികം ഇല്ലായെന്നും, ഈ തുക കുറച്ചു നൽകുന്ന ആവശ്യത്തിലേക്ക് വേണ്ടി സംസ്ഥാന സമിതിയുടെ പരിഗണനയ്ക്ക് നൽകണമെന്നും, അസസ്മെന്റ് രജിസ്റ്ററിൽ കെട്ടിടത്തിന്റെ അളവ് രേഖപ്പെടുത്തിയിരിക്കുന്നത് 2013-14 നിർമ്മാണം പൂർത്തീകരിച്ച കാലയളവിലെ യഥാർത്ഥ അളവല്ലെന്നും, കെട്ടിടത്തിന്റെ വിസ്തൃതി 3932.73 ചതുരശ്ര മീറ്ററിന് പകരം 1508 ചതുരശ്ര മീറ്റർ മാത്രമാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത് എന്നുള്ളതുകൊണ്ടും, ആയത് യഥാർത്ഥ വിസ്തൃതി 2013-14ൽ ഉള്ളതുപോലെ അസസ്മെൻറ് രജിസ്റ്ററിൽ ക്രമീകരിച്ച് കിട്ടേണ്ടതിനാലും, ടി അപേക്ഷ ജില്ലാ അദാലത്ത് സമിതി മുഖാന്തിരം സംസ്ഥാന അദാലത്ത് സമിതിയുടെ പരിഗണനയ്ക്ക് നൽകണമെന്ന് അപേക്ഷകൻ അദാലത്ത് ഉപജില്ലാ സമിതിയിൽ അഭ്യർത്ഥിച്ചതിനാൽ ഈ അപേക്ഷ ജില്ലാ സമിതിയുടെ പരിഗണനയ്ക്ക് നൽകുന്നു.
Attachment - Sub District Escalated: