LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nakshathra Dental Clinic, 1/90A, Nakshathra Arcade, Thachottukavu, Peyad 695573
Brief Description on Grievance:
ലൈസന്സ് പുതുക്കി നല്കാത്തത് പരാതി - സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 64
Updated on 2025-10-03 15:45:37
മലയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ നിന്നും തൻ്റെ ഉടമസ്ഥതയിലുള്ള നക്ഷത്ര ദന്തൽ ക്ലിനിക് ന് 25/ 26 വർഷത്തെ ലൈസൻസ് ലഭിച്ചിട്ടില്ലായെന്ന് ഡോ. സ്വാതി ആനന്ദ് പരാതി സമർപ്പിച്ചിട്ടുള്ളതാണ്. 24/25 വർഷം വരെ ലൈസൻസ് ലഭിച്ചു പ്രവർത്തിച്ചു വരുന്ന ക്ലിനിക്കിന് ട്രിബ്യൂണൽ മുമ്പാകെ കേസുണ്ടെന്നതിൻ്റെ പേരിൽ തൻവർഷം ലൈസൻസ് നിഷേധിക്കുന്നത് ചട്ടവിരുദ്ധമാണെന്നും തൻ്റെ കെട്ടിടത്തിനെതിരെ പഞ്ചായത്ത് സ്വീകരിച്ച നടപടികൾ ബഹു.ട്രിബ്യൂണൽ സ്റ്റേ ചെയ്തിരിക്കുകയാണെന്നും പരാതിക്കാരൻ വാദിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് സെക്രട്ടറിയോട് ആരാഞ്ഞതിൽ ടി ദന്താശു പത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിന് 1994 ലെ KPR ആക്ട് 230 ബി , KPBR ആക്ട് 23 (1) ,23 (2) എന്നിവ ലംഘിക്കുന്നതായും ടി അനധികൃത നിർമ്മാണത്തിനെതിരെ KPR ആക്ട് 235(W) പ്രകാരം പഞ്ചായത്ത് നോട്ടീസ് നൽകിയതായും ആയതിനെതിരെ കെട്ടിട ഉടമസ്ഥ ബഹു. ട്രിബ്യൂണൽ മുമ്പാകെ കേസ് നൽകിയിട്ടുള്ളതാണെന്നും അറിയിച്ചു. എന്നാൽ പഞ്ചായത്തിൻ്റെ നടപടികൾ ബഹുകോടതി സ്റ്റേ ചെയ്തിട്ടുള്ളതായി ഇരു കക്ഷികളും അറിയിച്ചു. ആയതിനാൽ കെട്ടിടത്തിനെതിരെ പഞ്ചായത്ത് സ്വീകരിച്ച നടപടികൾ നിലവിൽ തുടരുന്നതിന് സാധിക്കില്ലെന്ന് ബോധ്യപ്പെട്ടു. ആയതിനാൽ കെട്ടിടത്തിനെതിരെയുള്ള നടപടികൾ കോടതി അംഗീകരിച്ചതായോ തുടർ ഉത്തരവുകൾ പുറപ്പെടുവിച്ചതായോ കാണുന്നില്ല. ആയതിനാൽ മുൻ വർഷം വരെ ലൈസൻസ് അനുവദിച്ച ക്ലീനിക്കിന് പഞ്ചായത്തിൻ്റെ നിയമ നടപടി കാരണം ലൈസൻസ് നിഷേധിക്കുന്നത് ശരിയല്ലായെന്ന് കാണുന്നു. ആയതിനാൽ ബഹു. ട്രിബ്യൂണലിൻ്റെ ഉത്തരവിന് വിധേയമായി പഞ്ചായത്തിൻ്റെ നിയമനടപടികളിൽ തീരുമാനമെടുക്കുന്നതിനും നിലവിൽ നക്ഷത്രാ ദന്തൽ ക്ലിനിക്കിന് 25/26 വർഷത്തെ ലൈസൻസ് അനുവദിക്കുന്നതിനു മലയിൻകീഴ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.