LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"Nafeesa W/o Kuzhikkattu Muhammad Koya (L) Chalambattil Veedu, Veloor.PO, Kozhikode
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 60
Updated on 2025-08-16 10:48:48
പരാതിയിൽ വാണിജ്യാവശ്യ കെട്ടിട നിർമ്മാണ ആവശ്യത്തിന് സമർപ്പിച്ച അപേക്ഷ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് നിരസിച്ചതായി പറയുന്നു. പ്ലോട്ടിൽ നിലവിലുള്ള കെട്ടിടം അനധികൃത നമ്പർ ചുമത്തി നികുതി അടച്ചു വരുന്നതാണെന്നും പ്രസ്തുത പ്ലോട്ടിൽ പുതിയ നിർമ്മാണത്തിന് സമർപ്പിച്ച പ്ലാനിൽ ചൂണ്ടിക്കാണിച്ച എല്ലാ അപാകതകളും പരിഹരിച്ചു സമർപ്പിച്ചതാണെന്നു പറയുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ട ഫയൽ ഹാജരാക്കി ആയതു പരിശോധിച്ചതിൽ പ്ലാനിലും ഡിസൈനിലും അപേക്ഷകൻ മാറ്റങ്ങൾ വരുത്തിയത് കാരണമാണ് പലതവണ ഗ്രാമപഞ്ചായത്ത് അറിയിപ്പ് നൽകേണ്ട സാഹചര്യമുണ്ടായതെന്നും കാണുന്നു. ഫയൽ പരിശോധിച്ചതിൽ നിലവിലുള്ള 14/ 194 മുതൽ 197 വരെ നമ്പർ കെട്ടിടത്തിന് മുകളിലും താഴത്തും അനധികൃതമായി ഷീറ്റ് ഉപയോഗിച്ച് നിർമ്മാണം നടത്തിയതാണ് പ്രധാന ന്യൂനതയായി അവശേഷിക്കുന്നത്. പുതിയ നിർമ്മാണവുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാവുന്നതാണെന്നും കാണുന്നു. പ്ലോട്ടിൽ അനധികൃത നിർമ്മാണം നിലനിൽക്കെ പുതിയ നിർമ്മാണത്തിന് പ്ലാൻ തയ്യാറാക്കി സമർപ്പിച്ചതിൽ അപാകത സംഭവിച്ചിട്ടുണ്ട്. ആയത് സംബന്ധിച്ച് പ്ലാൻ തയ്യാറാക്കി സമർപ്പിച്ച ലൈസൻസിയിൽ നിന്നും വിശദീകരണം തേടുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു ഈ സാഹചര്യത്തിൽ UAC അനുവദിച്ച കെട്ടിടം 2019 ലെ കെ പി ബി ആർ ചട്ടം 72 പ്രകാരം ക്രമവൽക്കരിക്കാവുന്നതാണോ എന്ന് പരിശോധിച്ചു അടുത്ത സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിർദ്ദേശിക്കുന്നു. ഉപസമിതിയുടെ അടുത്ത സിറ്റിങ്ങിൽ പരാതിക്കാരനെ കൂടി പങ്കെടുപ്പിക്കുന്നതിന് അറിയിപ്പ് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 61
Updated on 2025-09-15 13:03:05
ശ്രീമതി നഫീസ മുതല്‍ പേര് സമർപ്പിച്ച പരാതിയിൽ അദാലത്ത് നിർദേശപ്രകാരം സാങ്കേതിക വിഭാഗം പരിശോധന നടത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.സ്ഥല പരിശോധന നടത്തിയതില്‍ റിപ്പോര്‍ട്ട് വസ്തുതാപരമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്,നിർമ്മാണത്തിന് അപേക്ഷിച്ച പ്ലോട്ടില്‍ അനധികൃത നിർമ്മാണത്തിന് എതിരായി നടപടികൾ സ്വീകരിച്ചുവരുന്ന കെട്ടിടം നിലവിലുള്ളതിനാലും, പുതിയ നിർമ്മാണത്തിന് സമർപ്പിച്ച പ്ലാനിൽ ന്യൂനതകൾ ഉള്ളതിനാലും അനുമതി നൽകാൻ കഴിയില്ലെന്ന് കാണുന്നു. ഗ്രാമപഞ്ചായത്തിലെ 14/194 മുതൽ 197 വരെയുള്ള കെട്ടിടങ്ങളിൽ അനധികൃതമായി ഷീറ്റ് ഉപയോഗിച്ച് അനധികൃത നിർമ്മാണം നടത്തിയതിനാലും ,അനധികൃതമായി ഒന്നാം നില പണിതതിനാലുമാണ് കെട്ടിടത്തിന് അനധികൃത നിർമ്മാണത്തിന് UAC നമ്പർ നൽകി തുടർനടപടികൾ സ്വീകരിച്ചുവരുന്നത്. അനധികൃതമായി നടത്തിയ കൂട്ടിച്ചേർക്കലുകളിൽ ക്രമവൽക്കരിക്കാവുന്ന ഭാഗം ക്രമവൽക്കരിക്കുന്നതിനും ,പൊളിച്ചു മാറ്റേണ്ടുന്ന ഭാഗം പൊളിച്ചു മാറ്റുന്നതായും പ്രത്യേകം മാർക്ക് ചെയ്ത് പുതിയ നിർമ്മാണത്തിനുള്ള അപാകതകൾ പരിഹരിച്ച് പ്ലാൻ സമർപ്പിക്കുന്ന പക്ഷം ആയത് പരിഗണിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിക്കുന്നു. അദാലത്തിൽ പരാതിക്കാരനെ ഫോണിൽ കേട്ടിട്ടുള്ളതും,കൂടാതെ പരാതിക്കാരനെ പ്രതിനിധീകരിച്ച് പരാതിക്കാരൻ ചുമതലപ്പെടുത്തിയ നിലവിലുള്ള കെട്ടിടത്തിൽ സ്ഥാപനം നടത്തിവരുന്ന ശ്രീ.വിഘ്നേഷ് എന്നവരും ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് ഓവർസിയർ ആതിര എന്നവരും സീനിയര്‍ ക്ലര്‍ക്ക് ജിതേഷ് എന്നവരും ഹാജരായിരുന്നു. മേൽ തീരുമാനപ്രകാരം അപേക്ഷ നല്‍കുന്നതിന് നിര്‍ദ്ദേശിച്ച് ഫയല്‍ തീര്‍പ്പാക്കി.