LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nadacheri House ,P O Pattannur
Brief Description on Grievance:
ചിക്കന്‍ സ്റ്റാള്‍ നടത്തുന്നതിനു വേണ്ടി ബന്ധപ്പെട്ട കൂടാളി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ ബോധിപ്പിച്ചതില്‍ പോല്ലുഷന്‍ സര്ടിഫിക്കറ്റ് അനുവദിച്ചു കിട്ടിയെങ്കിലും ലൈസന്‍സ് അനുവദിച്ചു കിട്ടിയില്ല .
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 67
Updated on 2025-08-08 15:06:13
വിശദമായ പരിശോധന ആവശ്യമായതിനാൽ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു
Final Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 68
Updated on 2025-09-01 16:40:55
കൂടാളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പട്ടാന്നൂർ അംശം ദേശത്ത് നായാട്ടുപാറ എന്ന സ്ഥലത്ത് നടോച്ചേരി രാജീവൻ എന്നയാൾ തന്റെ സ്വന്തം ഉപജീവന മാർഗ്ഗത്തിന് വേണ്ടി വ്യാപാരം നടത്തുന്നതിന് നിലവിലുള്ള കെട്ടിടത്തിന്റെ ന്യൂനതകൾ പരിഹരിച്ച് ബലപ്പെടുത്തിയ കെട്ടിടത്തിന് പഞ്ചായത്തിൽ നിന്നും ചിക്കൻ സ്റ്റാൾ നടത്തുന്നതിന് ലൈസൻസ് കിട്ടാത്തതും, കെട്ടിടത്തിന് നമ്പർ അനുവദിക്കാത്തതും സംബന്ധിച്ച് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നല്കിയ പരാതി ഉപജില്ലാ അദാലത്ത് പോർട്ടലിൽ ലഭ്യമാക്കിയത് അദാലത്ത് സമിതി പരിശോധിച്ചു. പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിൽ അദാലത്ത് സമിതി അംഗങ്ങൾ നേരിട്ട് സ്ഥലപരിശോധന നടത്തിയതിൽ പ്ലോട്ടിൽ നേരത്തെ ഉണ്ടായിരുന്ന പഴയ കെട്ടിടം പൂർണ്ണമായും പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്ന് ബോധ്യപ്പെട്ടു. പഴയകെട്ടിടത്തിന്റെ കെട്ടിട നമ്പർ പഞ്ചായത്ത് നികുതി നിർണ്ണയ രജിസ്ട്രർ പ്രകാരം നീക്കം ചെയ്തിട്ടുള്ളതായും ബോധ്യപ്പെട്ടു. 14-12-2017 തീയ്യതിയിലെ A3-BA 10806/2018 നമ്പർ പെർമിറ്റ് പ്രകാരം 3 സെന്റിൽ താഴെ വിസ്തൃതിയുള്ള പ്ലോട്ടിൽ നിർമ്മാണം നടത്തുന്നത് അനുവദിക്കപ്പെട്ട പെർമിറ്റിൽ നിന്നും വ്യതിചലിച്ചതിനാൽ പഞ്ചായത്ത് രേഖകൾ പ്രകാരം (18-09-2023 ലെ ഉത്തരവ് നമ്പർ 401083/BAUV02/GPO/2023/4878/C2) പഞ്ചായത്ത് സെക്രട്ടറി റദ്ദ് ചെയ്തിട്ടുള്ളതാണ്. നിലവിൽ കെട്ടിടത്തിന് റോഡിൽനിന്നും KPR ആക്ട് 220 (B) പ്രകാരം ആവശ്യമായി വരുന്ന 3 മീറ്റർ അകലം, മറ്റു യാർഡ് അകലങ്ങൾ എന്നിവ ലഭ്യമല്ല. പരിശോധനയിൽ കെട്ടിടത്തിൽ ചിക്കൻ സ്റ്റാൾ പ്രവർത്തിച്ച് വരുന്നതായി കാണുന്നു. ആയത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് പരാതികൾ നിലവിലുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. അദാലത്ത് സമിതി പരാതിക്കാരനേയും എതിർ കക്ഷിയായ പി.കെ.ചന്ദ്രൻ എന്നവരേയും 18/08/2023 ഉച്ചക്ക് 3 മണിക്ക് കൂടാളി ഗ്രാമപഞ്ചായത്തിൽവെച്ച് നേരിൽ കേട്ടു. പഞ്ചായത്ത് ആഫീസിലെ ഫയലുകൾ,പരാതിക്കടിസ്ഥാനമായ കെട്ടിടം എന്നിവ നേരിട്ട് പരിശോധിച്ചതിൽ നിന്നും ബന്ധപ്പെട്ട കക്ഷികളെ നേരിൽ കേട്ടതിൽ നിന്നും താഴെ പറയുന്ന തീരുമാനം കൈക്കൊണ്ടു. തീരുമാനം KPBR 2019 ചട്ടം 50 (Special provisions for construction in small plots) പ്രകാരം കെട്ടിടം ക്രമവത്ക്കരിക്കുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്ക് ക്രമവത്ക്കരണ അപേക്ഷ നല്‍കാവുന്നതാണ്. ആയത് പ്രകാരം കെട്ടിടത്തിന്റെ വശങ്ങളിൽ ആവശ്യമായ യാർഡ് അകലങ്ങൾ കെട്ടിട ഭാഗങ്ങൾ ക്രമീകരിച്ച് ലഭ്യമാക്കേണ്ടതാണ്. അതിൽ രണ്ട് വശങ്ങളിൽ ചട്ടം 26(4) provision പ്രകാരം ചുറ്റുമുള്ള പ്ലോട്ട് ഉടമകളിൽനിന്നുള്ള consent കൾ (ലഭിക്കുമെങ്കിൽ) സമർപ്പിക്കാവുന്നതാണ്. കെട്ടിടത്തിന്റെ മുൻഭാഗത്ത് നിലവിൽ അനധികൃതമായി നിർമ്മിച്ച് കെട്ടിട ഭാഗങ്ങൾ പൊളിച്ചു മാറ്റി ചട്ടം 23 പ്രകാരം ആവശ്യമായ 3 മീറ്റർ തുറന്ന സ്ഥലം ലഭ്യമാക്കേണ്ടതാണ്. ചട്ടം 18 (15) എന്നിവ പ്രകാരം കെട്ടിടനിർമ്മാണം അനുമതി ലഭിച്ച പെർമിറ്റ് പ്രകാരമായിരിക്കണമെന്നത് ഉടമസ്ഥന്റേയും ഉടമസ്ഥൻ നിയോഗിച്ച ലൈസൻസിയുടേയും പൂർണ്ണ ഉത്തരവാദിത്വമാണ്. കെട്ടിടത്തിന് നമ്പർ ലഭ്യമാകുന്ന മുറക്ക് ലൈസന്സിുനുള്ള നിയമാനുസൃത അപേക്ഷ സെക്രട്ടറിക്ക് സമർപ്പിക്കാവുന്നതാണ്. അദാലത്ത് തീരുമാനം അപേക്ഷകനെ അറിയിക്കുന്നതിന് കൂടാളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.