LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കൂട്ടപ്പുര, കമ്മാന്തറ, വടക്കഞ്ചേരി
Brief Description on Grievance:
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് കെട്ടിടത്തിലെ കടമുറികള്‍ ലേലത്തില്‍ എടുത്തതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണം നടത്തിയ ഗ്രാമപഞ്ചായത്ത് ക്ലര്‍ക്ക് ശ്രീ. ശിവകുമാര്ക്കെതിരെ കൈക്കൂലി ആരോപിച്ചുകൊണ്ട് നടപടി എടുക്കണമെന്ന പരാതി സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD4 Sub District
Updated by DIVYA KUNJUNNI, Internal Vigilance Officer
At Meeting No. 64
Updated on 2025-10-09 17:12:25
വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും വടക്കഞ്ചേരി ബസ്റ്റാന്റില്‍ ശ്രീ.ബാലന്.എം.എല്‍.എ യുടെ പ്രാദേശികവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ ഷോപ്പിംഗ് കോപ്ലക്സ് മുറികളില്‍ റും നമ്പര്‍ 85/86 എന്നീ മുറികള്‍ ലേലത്തില്‍ എടുത്തയാള്‍ മറ്റൊരാള്‍ക്ക് മറിച്ച് വാടകയ്ക്ക് കൊടുത്തതായും ഇങ്ങനെ വാടകയ്ക്കെടുത്തയാള്‍ രണ്ടു മുറികളുടെ ഉടചുമര് പൊളിച്ച് ഒന്നാക്കി മാറ്റുകയും ചെയ്തതായും ഇതുമായി ബന്ധപ്പെട്ട് ശ്രീ.റോയിച്ചന് എന്ന വ്യക്തി വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി വന്ന വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ക്ലര്‍ക്ക് ശ്രീ.ശിവകുമാര്‍ കൈക്കൂലി വാങ്ങി പരാതിയില്‍ തുടര്‍നടപടി എടുക്കാതെ ഒതുക്കി വെച്ചുവെന്നും ഇതിനെതിരെ വിജയകുമാറിനെ നിയമനടപടിക്ക് വിധേയമാക്കണമെന്നും അഭ്യര്‍ത്ഥിച്ച് ശ്രീ.വി.ബി.രാജു, കൂട്ടപ്പുുര, കമ്മാന്തറ, വടക്കഞ്ചേരി എന്നവര്‍ പാലക്കാട് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച പരാതി, ഉപജില്ലാ സമിതിയിലേക്ക് നല്‍കിയതില്‍ 29.08.2025 തീയതിയില്‍ വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ ഉപജില്ലാ സമിതി 4 ലെ അംഗങ്ങള്‍ നേരില്‍ പരിശോധന നടത്തി കണ്ടെത്തിയ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഷോപ്പിംഗ് കോപ്ലക്സ് വാടക കെട്ടിടങ്ങളുടെ എഗ്രിമെന്റുകള്‍ പരിശോധിച്ചതില്‍ വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ വരുന്നതും വടക്കഞ്ചേരി ടൗണില്‍ സ്ഥതി ചെയ്യുന്നതുമായ ഇന്ദിര പ്രിയദര്‍ശിനി കോംപ്ലക്സിലെ 84-ാം നമ്പര്‍ കെട്ടിട മുറിയില്‍ കച്ചവടം ചെയ്യുന്നതിന് ശ്രീമതി.എസ്.വിദ്യ ധ/ഠ സുരേഷ്, ആര്.എം നിവാസ്, നടക്കാവ് എന്നവര്‍ക്കും 83-ാം നമ്പര്‍ കെട്ടിടം എസ്.സുരേഷ് ട/ഠ സുബ്ബയ്യന്‍, ആര്.എം നിവാസ്, നടക്കാവ് എന്നവര്‍ക്കും 01/04/2025 മുതല്‍ 31/03/2026 വരെ 5402/- രൂപ പ്രതിമാസ വാടകയില്‍ അനുവദിച്ചിട്ടുള്ളതായി കാണുന്നു. ടി കാരാര്‍ പത്രം പ്രകാരം കെട്ടിട മുറിയില്‍ യാതൊരുവിധ കേടുപാടുകള്‍ കൂടാതെയും പ്രകൃതഭേദങ്ങള് വരുത്താതേയും കെട്ടിടമുറി ഉപയോഗിക്കുന്നതിനാണ് കെട്ടിടമുറി അനുവദിച്ചു നല്‍കിയിട്ടുള്ളതെന്ന് കാണുന്നു. ടി ഷോപ്പിംഗ് കോപ്ലക്സ് കടമുറികളില്‍ നേരില്‍ പരിശോധന നടത്തിയതില്‍ മൂന്ന് കെട്ടിടമുറികള്‍ ഒന്നാക്കി ഒരു കെട്ടിടമായി പ്രവര്‍ത്തിക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത് ,ടി ഷോപ്പിംഗ് കോപ്ലക്സിന്റെ രണ്ട് ഇടച്ചുമരുകള്‍ പൊളിച്ചുമാറ്റിയാണ് ഇത്തരത്തില്‍ ഒറ്റ മുറി എന്നതിലേക്ക് മാറ്റിയതായി ബോധ്യപ്പെട്ടു, കൂടാതെ ടി കെട്ടിടത്തിന്റെ മുന്‍ഭാഗത്തും ഷീറ്റ് ഉപയോഗിച്ച് വരാന്ത മുഴുവനായും മറച്ച് ഷോപ്പ് റൂം മാതൃകയില്‍ ആക്കിയിരിക്കുന്നു, കൂടാതെ ഷോപ്പിംഗ് കോപ്ലക്സ് കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഷീറ്റ് ഉപയോഗിച്ച് ട്രസ് വര്‍ക്ക് നടത്തിയതായും ടി ഷോപ്പിംഗ് കോപ്ലക്സിനു് മുകളിലേക്കുള്ള വഴി ഭാഗീകമായി കൊട്ടിയടക്കപ്പെട്ടതായും കണ്ടിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ലഭിച്ചതായി പറയുന്ന ശ്രീ.റോയിച്ചന് എന്നവരുടെ പരാതി പഞ്ചായത്തിന്റെ ശ്രദ്ധയില്പ്പെടുത്തിയതായോ ആയതിന് പഞ്ചായത്ത് എന്തെങ്കിലും തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായോ അദാലത്ത് സമിതിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ ടി പരാതി നിലനില്‍ക്കെ തന്നെ പഞ്ചായത്ത് കടമുറികള്‍ ഉപയോഗിക്കുന്നതിന് വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 21.03.2025 തീയതിയിലെ 2 (1)ാം നമ്പര്‍ തീരുമാന പ്രകാരം 2024-25 വര്‍ഷത്തെ വാടകയില്‍ നിന്നും 5 ശതമാനം വര്‍ദ്ധിപ്പിച്ച് 2025-26 വര്‍ഷത്തേക്ക് എഗ്രിമെന്റ് പുതുക്കിനല്കിയിട്ടുള്ളതായി കണുന്നു. ടി എഗ്രിമെന്റ് പുതുക്കുന്ന വേളയിലും, മേല്‍ പരാതിയില്‍ പറയുന്ന കരാര്‍ലംഘനം പഞ്ചായത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടില്ലാത്തതാണെന്ന് ഉപജില്ലാ സമിതിക്ക് ബോധ്യപ്പെട്ടു. ആയത് ടി വിഷയം കൈകാര്യം ചെയ്ത സെക്ഷന്‍ ക്ലര്‍ക്ക് ,ജൂനിയര്‍ സൂപ്രണ്ട്, സെക്രട്ടറി എന്നിവരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ്. അദാലത്ത് തീരുമാനം- വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും ഇന്ദിരാ പ്രിയദര്‍ശിനി കോപ്ലക്സിലെ പരാതിക്കാസ്പദമായ കെട്ടിടമുറിയുമായ 83,84 എന്നിവയില്‍ വാടക കരാറിലെ 6-ാം വ്യവസ്ഥതയുടെ ലംഘനം നടന്നിട്ടും ആയതില്‍ യാതൊരു നടപടിയും സ്വീകരിച്ചതായി കാണുന്നില്ല. ,ടി വിഷയം പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി അടിയന്തിരമായി ആവശ്യമായ നടപടികള്‍ സ്വീകരിച്ച് പ്രസ്തുത വിവരം പരാതിക്കാരനെ അറിയിക്കേണ്ടതാണ്. ടി വിഷയുമായി ബന്ധപ്പെട്ട പരാതിയില്‍ വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് ശ്രീ.ശിവകുമാര്‍ എന്നവര്‍ കൈക്കൂലി വാങ്ങി പരാതിയില്‍ നടപടിയെടുക്കാതെ ഒതുക്കിവെച്ചുയെന്നത് സംബന്ധിച്ച വിഷയത്തില്‍ ,ടിയാന് കൈക്കൂലി വാങ്ങിയതായ ആരോപണമല്ലാതെ മറ്റൊന്നും പരാതിക്കാരനെ നേരില്‍ കേട്ട വേളയില്‍ അറിയിച്ചിട്ടില്ലാത്തതാണ് , കൂടാതെ സീനിയര്‍ ക്ലര്‍ക്ക് ശ്രീ.ശിവകുമാര്‍ എന്നവരെ കുറിച്ച് അന്വേഷിച്ചതില്‍ ടിയാന് ഇത്തരത്തിലുള്ള വ്യക്തിയല്ലായെന്നും ശരിയായ രീതിയില്‍ മാത്രം വിഷയം കൈകാര്യം ചെയ്യുന്ന ആളാണെന്നും ഒരു സര്ക്കാരുദ്യോഗസ്ഥനെന്ന നിലയില്‍ ടിയാന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണെന്നുമുള്ള അഭിപ്രായമാണ് ലഭ്യമായിട്ടുള്ളത്. ആയതിനാല്‍ ടിയാനെ കൈക്കൂലി ആരോപണത്തില്‍ നിന്നും ഒഴിവാക്കാവുന്നതാണ്. എന്നാല്‍ ടി ഷോപ്പിംഗ് കോപ്ലക്സ് സംബന്ധിച്ച പരാതിയില്‍ തുടര്‍നടപടികള്‍ സംബന്ധിച്ച് ടിയാന്റെ ഭഗത്തുനിന്ന് പ്രഥമദൃഷ്ട്യ വീഴ്ച സംഭവിച്ചിട്ടുള്ളതായി കാണുന്നു. ആയതിനാല്‍ ടി പരാതി സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങളില്‍ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമാക്കിയതിനു ശേഷം തുടര്‍നടപടി സ്വീകരിക്കാന്‍ അദാലത്ത് സമിതി തീരുമാനിച്ചു.