LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
krishna bhavan, Library road, North Paravur kerala 68513
Brief Description on Grievance:
Non-issuing of occupancy certificate after completion according to the approved permit
Receipt Number Received from Local Body:
Interim Advice made by EKM2 Sub District
Updated by Sanjay Prabhu, Internal Vigilance Officer
At Meeting No. 64
Updated on 2025-08-19 16:07:59
പരാതിക്കാരിയായ ബിന്ദുവിന് ചെന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച പെർമിറ്റ് പ്രകാരമുള്ള പ്ലാൻ പരിശോധിക്കുന്നതിന് വേണ്ടി അടുത്ത ആദാലത്തിലേക്ക് മാറ്റി വെച്ചു .രാതിക്കാരിയായ ബിന്ദുവിന് ചെന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച പെർമിറ്റ് പ്രകാരമുള്ള പ്ലാൻ പരിശോധിക്കുന്നതിന് വേണ്ടി അടുത്ത ആദാലത്തിലേക്ക് മാറ്റി വെച്ചു .
Attachment - Sub District Interim Advice:
Final Advice made by EKM2 Sub District
Updated by Sanjay Prabhu, Internal Vigilance Officer
At Meeting No. 65
Updated on 2025-10-27 11:56:47
ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ നിന്നും 21.03.2024 തിയ്യതിയിൽ അനുവദിച്ച പെർമിറ്റ് പ്രകാരം നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന് (Extension) ഒക്യൂപ്പെൻസി/കെട്ടിട നമ്പർ അനുവദിച്ച് നൽകുന്നില്ലായെന്നാണ് ശ്രീമതി ബിന്ദുവിന്റെ ആക്ഷേപം. 570/2024 നമ്പർ പെർമിറ്റ് ഫയൽ പരിശോധിച്ചതിൽ നിലവിലുള്ള 13/223 നമ്പർ ഇട്ടിട്ടുള്ളതും 69 ച.മീ വിസ്തീർണ്ണമുള്ള ഇതര വ്യവസായ കെട്ടിടത്തിനോട് ചേർന്ന് 14.95 ച.മീ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് (ആകെ വിസ്തീർണം 83.95 ച.മീ) 21.03.2024 തീയ്യതിയിൽ A2-BA (103264/2024 നമ്പറായി പെർമിറ്റ് അനുവദിച്ചിട്ടുള്ളതായി കാണുന്നു. തുടർന്ന് നിർമ്മാണം പൂർത്തീകരിച്ച് സമർപ്പിച്ച 5943/2024 നമ്പർ കംപ്ലീഷൻ പ്ലാൻ പരിശോധിച്ചതിൽ KPBR 2019 ചട്ടം 26(2) പ്രകാരമുള്ള യാർഡ് അളവുകൾ ലഭ്യമല്ലാത്തതിനാൽ ന്യൂനത പരിഹരിക്കുന്നതിന് അപേക്ഷകന് കത്ത് നൽകിയിട്ടുള്ളതായി കാണുന്നു. KPBR 2019, ചട്ടം 26 ടേബിൾ 4 പ്രകാരം ‘ F ’ ഗണത്തിൽ (200 ച.മീ താഴെ) വരുന്ന കെട്ടിടത്തിന് F-3 m, R-1.5 m, S1 &S2 -1 m, സെറ്റ്ബാക്ക് ആവശ്യമാണ്. ‘ G1 ’ ഗണത്തിൽ വരുന്ന കെട്ടിടങ്ങൾക്ക് F-3 m, R-2 m, S1 & S2 -1 m സെറ്റ്ബാക്ക് ആവശ്യമാണ്. ബഹുവിനിയോഗ ഗണങ്ങളോടു കൂടിയ കെട്ടിടത്തിന് ഏറ്റവും നിയന്ത്രിതമായ വിനിയോഗണത്തിന്റെ സെറ്റ് ബാക്ക് ആണ് നൽകേണ്ടത് എന്നതിനാൽ ഈ കെട്ടിടത്തിന് ‘ G1 ’ ഗണത്തിലുള്ള കെട്ടിടത്തിന്റെ സെറ്റ് ബാക്ക് ആണ് നൽകേണ്ടത് എന്നും ആയത് പ്രകാരം പ്രസ്തുത കെട്ടിടത്തിന്റെ വടക്ക് വശത്ത് 2 മീറ്റർ സെറ്റ് ബാക്ക് ആവശ്യമാണെന്നും എന്നാൽ 1.57 മീറ്റർ സെറ്റ് ബാക്ക് മാത്രമാണ് യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നത് എന്നും അസിസ്റ്റന്റ്റ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ തനിക്ക് അനുവദിച്ച പെർമിറ്റിൽ വടക്ക് വശത്ത് 1.57 മീറ്റർ മാത്രമാണ് കാണിച്ചിട്ടുള്ളത് എന്നും പെർമിറ്റ് പ്രകാരമുള്ള സെറ്റ് ബാക്ക് അവിടെ ലഭ്യമാണെന്നും ശ്രീമതി. ബിന്ദുവിന് വേണ്ടി ഭര്‍ത്താവ് ശ്രീ. ജീവന്‍കുമാര്‍ അറിയിച്ചു. ടി വിഷയം അദാലത്ത് സമിതി വിശദമായി പരിശോധിച്ചു. പ്രസ്തുത കെട്ടിടത്തിന് KPBR 2019 ചട്ടം 26 പ്രകാരം വടക്ക് വശത്ത് 2 മീറ്റർ സെറ്റ് ബാക്ക് ആവശ്യമാണെങ്കിലും പെർമിറ്റിലും ആയത് അനുവദിക്കുന്നതിന് അടിസ്ഥാനമായ പ്ലാനിലും 1.57 മീറ്റർ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും സ്ഥല പരിശോധനയിൽ പെർമിറ്റ് പ്രകാരമുള്ള 1.57 മീറ്റർ വടക്ക് വശത്ത് ലഭ്യമാണെന്നും ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിൽ അദാലത്ത് സമിതി താഴെ പറയുന്ന പ്രകാരം ശുപാർശ നൽകുന്നതിന് തീരുമാനിച്ചു. 1. സർക്കാരിന്റെ 27.09.2014-ലെ സ.ഉ(കൈ) നം. 167/2014/ത.സ്വ.ഭ.വ ഉത്തരവ് പ്രകാരം പെർമിറ്റ് പ്രകാരമാണ് നിർമ്മാണം പൂർത്തീയാക്കിയിട്ടുള്ളതെങ്കിൽ ചില നിബന്ധനകൾക്ക് വിധേയമായി ഒക്യൂപ്പെൻസി നൽകുന്നതിന് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി സർക്കാർ ഉത്തരവായിട്ടുള്ളതാണ്. ടി ഉത്തരവിലെ അന്ത:സത്ത ഉള്‍കൊണ്ട് പ്രശനപരിഹാരത്തിന്റെ ഭാഗമായി ടി ഉത്തരവിലെ നിര്‍ദ്ദേശാനുസരണം പ്രസ്തുത കെട്ടിടത്തിന് ഒക്യൂപ്പെൻസി അനുവദിക്കാവുന്നതാണ് എന്ന് ശുപാർശ ചെയ്ത് തീരുമാനിച്ചു. 2. KPBR 2019 ചട്ടം 26(2) ലംഘിച്ച് പ്ലാൻ വരച്ച് കെട്ടിട നിർമ്മാണ പെർമിറ്റിനായി അപേക്ഷ സമർപ്പിച്ച ലൈസൻസി ശ്രീ. സോബിൻ സി.പി-യോട് KPBR 2019 ചട്ടം 18(10) പ്രകാരം വിശദീകരണം വാങ്ങി രജിസ്ടറിംഗ് അധികാരിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു. 3. തെറ്റായ പെർമിറ്റ് അനുവദിക്കുന്നതിന് ശുപാർശ ചെയ്ത ഓവർസീയർ ശ്രീ. രാജേഷ് പി കെ (പെൻ നം. 875112) –യിൽ നിന്നും കോമ്പൌണ്ടിംഗ് ഫീസ് ഇനത്തിൽ സർക്കാരിന് നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ ആയത് ഈടാക്കുന്നതിനും, വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിക്കുന്നതിനായി മേൽ ഉത്തരവ് പ്രകാരം നിയമനാധികാരിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനും ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Final Advice: