LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മധു സൂ ദനൻ. ടി തൃ ാണിര ഹൗസ് നിയർ ജിഎ്എ്എ് കിഴാനി, കു ിമംഗലം പി ഒ.കു ിമംഗലം കൂ ർ,േകരള - 670309
Brief Description on Grievance:
വീടിന് 249 നമ്പർ നിലനിർത്താൻ സഹായിാക്കാൻ താല്പര്യം
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 71
Updated on 2025-07-30 15:33:04
വിശദമായ സ്ഥലപരിശോധനയും രേഖകളുടെ പരിശോധനയും ആവശ്യമായതിനാല്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 72
Updated on 2025-08-08 12:29:44
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ തന്റെ അമ്മ ശ്രീമതി.തൃപ്പാണിക്കര പത്മാവതി എന്നവരുടെ ഉടമസ്ഥതയിൽ 5/249 നമ്പറായി ഒരു വീട് നിലവിലുണ്ടായിരുന്നുവെന്നും 2016-17 വരെ പ്രസ്തുത കെട്ടിടത്തിന് നികുതി ഒടുക്കിയിട്ടുള്ളതാണെന്നും 30.04.2017 തീയ്യതിയിൽ അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് ഭാഗപത്ര പ്രകാരം വീട് തനിക്ക് ലഭിച്ചിട്ടുള്ളതാണെന്നും ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് ധനസഹായത്തിനായി ഗ്രാമസഭ മുഖേന അപേക്ഷ സമര്പ്പി ച്ചിട്ടുള്ളതാണ്.പഞ്ചായത്തില്‍ അന്വേഷിച്ചപ്പോൾ പഞ്ചായത്ത് രേഖകളിൽ വീട് പൊളിച്ചു മാറ്റിയിട്ടാണുള്ളത് എന്നാണ് അറിയിച്ചത്.എന്നാല്‍ നിലവിൽ വീട് പൊളിച്ചു മാറ്റിയിട്ടില്ലാത്തതാണ്. വീട്ടു നമ്പർ പുനഃസ്ഥാപിക്കുന്നതിന് വീടിന്റെ പ്ലാനും മറ്റും സമര്പ്പിതച്ച് അപേക്ഷിക്കുന്നതിനാണ് പറയുന്നത്.പഞ്ചായത്ത് രേഖകളില്‍ തെറ്റായി നീക്കം ചെയ്ത വീട്ടു നമ്പര്‍ പുനഃസ്ഥാപിച്ചു തരണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. വിശകലനം കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ രേഖകൾ പരിശോധിച്ചതിൽ 5/249 എന്ന കെട്ടിടം തൃപ്പാണിക്കര നാരായണൻ എന്നവരുടെ ഉടമസ്ഥതയിലുണ്ടായിരുന്നതാണ്. പ്രസ്തുത കെട്ടിടം 2017-18 കാലയളവിൽ പൊളിഞ്ഞുപോയതായി രേഖപ്പെടുത്തി സഞ്ചയസോഫ്റ്റ് വെയറിൽ ഡിമോളിഷ് ചെയ്തിട്ടുള്ളതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി,ഓവര്സീിയർ,ക്ലാര്ക്ക്സ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നേരിട്ട് കെട്ടിട പരിശോധന നടത്തിയപ്പോള്‍ 5/249 നമ്പർ കെട്ടിടം നിലവിലുള്ളതാണെന്ന് ബോധ്യപ്പെട്ടു. പ്രസ്തുത കെട്ടിടം പരിശോധിച്ചതിൽ കെട്ടിടത്തിന് 20 -25 വര്ഷംധ പഴക്കം ഉള്ളതായാണ് കണ്ടത് .കൂടാതെ കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ ഭിത്തിയിൽ വിള്ളലുകളുള്ളതായും കണ്ടു. കെട്ടിടത്തില്‍ കൂട്ടിച്ചേര്ക്കളലുകളോ മറ്റോ കണ്ടില്ല. പരാതിക്കാരനായ ശ്രീ .മധുസൂദനനെ നേരിട്ട് കേട്ടതില്‍ 2016-17 കാലയളവ് വരെ പ്രസ്തുത കെട്ടിടത്തിന് വസ്തു നികുതി ഒടുക്കിയതായും അതിന്റെ രശീതി കാണിക്കുകയുമുണ്ടായി. 2016 കാലഘട്ടത്തില്‍ കെട്ടിട നിര്മ്മാ ണതൊഴിലാളിയായിരുന്ന താൻ നിർമ്മാണ സ്ഥലത്തുണ്ടായ വീഴ്ചയിൽ ക്ഷതംപറ്റി കിടപ്പിലായതാണെന്നും ആശുപത്രിവാസവും മറ്റുമായി കഴിയേണ്ടി വന്നതിനാലും യഥാസമയം നികുതി ഒടുക്കന്നതിന് സാധിക്കാത്തതിരുന്നതിനാലും നിലവിലും താൻ കിടപ്പുരോഗിയായതിനാലും തന്നെ ശുശ്രൂഷിക്കുന്ന ഭാര്യയും വിദ്യാർത്ഥിനിയായ മകളും മാത്രമേ കുടുബത്തിലുള്ളൂവെന്നും തന്റെ കെട്ടിടത്തിന്റെ വസ്തു നികുതി ഒഴിവാക്കിയിട്ടുണ്ടെന്നുമുള്ള ധാരണയിലാണ് തുടര്‍ന്നു ള്ള വര്ഷടങ്ങളിൽ നികുതി ഒടുക്കുന്നതിന് സാധിക്കാതിരുന്നതെന്നും നിലവിലുള്ള വീടിന് ചോര്ച്ചതയും വിള്ളലും ഉള്ളതിനാൽ വീട് റിപ്പയർ പദ്ധതിയിൽ ഉള്പ്പെളടുത്തി ധനസഹായം ലഭിക്കുന്നതിന് ഗ്രാമസഭ മുഖേന ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്പ്പി്ച്ചപ്പോഴാണ് കെട്ടിടം പഞ്ചായത്ത് രേഖകളില്‍ നിന്നും നീക്കം ചെയ്ത വിവരം അറിയാനിടയായത്.തന്റെ പിതാവിന്റെ പേരിലുള്ള വീട് ഭാഗപത്രപ്രകാരം തനിക്ക് ലഭിച്ചിട്ടുള്ളതാണ്. എന്നാല്‍ കിടപ്പുരോഗിയായതിനാലും ഉടമസ്ഥത മാറ്റേണ്ടത് എനിക്ക് അറിയാതിരുന്നതിനാലും ആണ് പഞ്ചായത്ത് രേഖകളില്‍ ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷിക്കാതിരുന്നതെന്നും ഞാനോ മറ്റാരെങ്കിലുമോ കെട്ടിടം പൊളിച്ച് മാറ്റിയിട്ടുണ്ടെന്ന് പഞ്ചായത്തില്‍ അറിയിക്കാത്തതുമാണ്. പഞ്ചായത്ത് രേഖകളില്‍ നിന്നും തെറ്റായി നീക്കം ചെയ്ത വിവരങ്ങള്‍ പുനഃസ്ഥാപിച്ച് നല്കേംണ്ടതാണ്. പഞ്ചായത്ത് അധികൃതർ ആവശ്യപ്പെടുന്നത് പോലെ കെട്ടിടത്തിന്റെ പ്ലാനും മറ്റും നല്കിഞ കെട്ടിടം ക്രമവല്ക്കശരിക്കുന്നതിന് ആവശ്യമായ സാമ്പത്തികം തനിക്കില്ലാത്തതാണെന്നും പരാതിക്കാരന് അറിയിക്കുകയുണ്ടായി. തീരുമാനം നേരിട്ട് പരിശോധിച്ചതിൽ 5/249 നമ്പർ കെട്ടിടം നിലവിലുള്ളതായി ബോധ്യപ്പെട്ടു. സഞ്ചയസോഫ്റ്റ് വെയര്‍ പരിശോധിച്ചതിൽ കെട്ടിടത്തിന് കോൺക്രീറ്റ് മേല്‍ക്കൂരയാണുള്ളത്. കെട്ടിടത്തിന്റെ കാലപ്പഴക്കം 10 വര്ഷംപ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മേൽ വസ്തുതകൾ പരിഗണിക്കുമ്പോൾ നിലവിൽ കെട്ടിടത്തിന് 22 വര്ഷംര കാലപ്പഴക്കം ഉണ്ട്.മേല്‍ സാഹചര്യത്തിൽ നികുതി നിർണ്ണയ രജിസ്റ്ററിൽ നിന്നും കെട്ടിടം നീക്കം ചെയ്തത് തെറ്റാണെന്ന് കാണുന്നു.ആകയാല്‍ സഞ്ചയ സോഫ്റ്റ് വെയറിൽ 5/249 നമ്പർ കെട്ടിടം പുനഃസ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു. സഞ്ചയസോഫ്റ്റ് വെയറിൽ രേഖപ്പെടുത്തലുകൾ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ബഹു.പ്രിന്സിനപ്പൽ ഡയറക്ടറോട് അപേക്ഷിക്കുന്നതിനും സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 73
Updated on 2025-09-29 16:04:25
applied for sanction to PD
Attachment - Sub District Final Advice Verification: