LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുതിരവേലിൽ near ബിഷപ്പ് ഹൗസ് ചങ്ങനാശ്ശേരി
Brief Description on Grievance:
നിയമവിരുദ്ധമായ കെട്ടിടനിര്മ്മാണാനുമതി
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 64
Updated on 2025-11-01 14:56:32
അയർക്കുന്നം ഗ്രാമപഞ്ചായത്ത് പരിധിയിൽ മണർകാട് വില്ലേജിൽ റീസർവ്വേ നം. 402/1, 16, 17, 18, 21-1, 20-1, 19, 3, 22-1 എന്നിവയിൽപ്പെട്ട 21900m2 വിസ്തീർണ്ണമുള്ള സ്ഥലം താമസാവശ്യത്തിനായി ഭൂവികസനം നടത്തുന്നതിന് ശ്രീ.പയസ് മോൻ, സെക്രട്ടറി, റബ്ബർ ബോർഡ് എംപ്ലോയിസ് കോ-ഓപ്പറേറ്റീവ് ഹൌസിംഗ് സൊസൈറ്റിക്ക് ലാന്റ് ഡവലപ്പ്മെന്റ് പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. ചീഫ് ടൌൺ പ്ലാനറുടെ 01.09.2016 ലെ സി3-3365/2016/D.Dis നമ്പർ ഉത്തരവ് പ്രകാരമുള്ള ലേ ഔട്ട്അപ്രൂവലിന്റെ അടിസ്ഥാനത്തിലാണ് 07.12.2017 ലെ എ1-7907/2017 നമ്പരായി പഞ്ചായത്ത് സെക്രട്ടറി ലാന്റ് ഡവലപ്പ്മെന്റ് പെർമിറ്റ് അനുവദിച്ചിട്ടുള്ളത്. ടി സർവ്വേ നമ്പരിൽപ്പെട്ട 5.35 ഏക്കർ സ്ഥലം ടി സൊസൈറ്റി വിലക്ക് വാങ്ങുകയും സംഘത്തിലെ അംഗങ്ങൾക്കായി 47 പ്ലോട്ടുകളായി തിരിച്ച് ഭൂവികസനം നടത്താനായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ പ്ലോട്ടുകൾക്ക് നില നിശ്ചയിച്ചത് സംബന്ധിച്ച് അംഗങ്ങൾക്കിടയിൽ തർക്കം ഉണ്ടാവുകയും അതേ തുടർന്ന് വ്യവഹാരങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. സമയബന്ധിതമായി പ്ലോട്ട് ഡവലപ്പ്മെന്റ് പൂർത്തിയാക്കി അംഗങ്ങൾക്ക് കൈമാറാൻ കഴിയാതെ വന്നു. ഇത് സംബന്ധിച്ച് ബഹു. ഹൈക്കോടതിയിലും, ഹൈക്കോടതി നിർദ്ദേശപ്രകാരം ഇപ്പോൾ സഹകരണ ആർബിട്രേഷൻ കോടതിയിലും കേസ് നിലനിൽക്കുന്നു. 2017 ൽ അനുവദിച്ച ഭൂവികസന പെർമിറ്റിന്റെ കാലാവധി അവസാനിച്ചിട്ടുള്ളതാണ്. പെർമിറ്റ് സമയബന്ധിതമായി പുതുക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ലേ ഔട്ട് അപ്രൂവൽ പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയോ. KPBR പ്രകാരമുള്ള ഡവലപ്പ്മെന്റ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യുന്നതിൽ റബ്ബർ ബോർഡ് എംപ്ലോയിസ് കോ-ഓപ്പറേറ്റീവി സൊസൈറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഭൂവികസന പെർമിറ്റ് അനുവദിച്ച സംഗതിയിൽ നിശ്ചിത സമയത്തിനുള്ളിൽ അംഗീകൃത പ്ലാൻ പ്രകാരമുള്ള വികസന പ്രവൃത്തനങ്ങൾ പൂർത്തീകരിച്ച് വികസന സർട്ടിഫിക്കറ്റ് അനുവദിച്ചതിന്ശേഷം മാത്രമേ ടി പ്ലോട്ടിൽ കെട്ടിടനിർമ്മാണ പെർമിറ്റ് അനുവദിക്കാൻ പാടുള്ളൂ. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ച് പ്രസ്തുത സ്ഥലത്ത് ടി ബിജുമോൻ എൻ W/o ധന്യ, റബ്ബർ ബോർഡ് ക്വാർട്ടേഴ്സ്, പുതുപ്പളളി, ശ്രീ.കുര്യൻ ജോർജ്, ടെസി കുര്യൻ, കല്ലറക്കൽ കടവിൽ തിരുവഞ്ചൂർ എന്നിവർക്ക് അയർക്കുന്നം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. അംഗീകൃത ലേ ഔട്ട് അപ്രൂവൽ, ഭൂവികസന പെർമിറ്റ് എന്നിവ പ്രകാരമുള്ള ഭൂവികസന പ്രവർത്തനങ്ങൾ ടി സ്ഥലത്ത് പൂർത്തീകരിച്ചിട്ടില്ല. തന്നെയുമല്ല പ്ലോട്ട് അനുവദിച്ചത് സംബന്ധിച്ച് കക്ഷികൾ തമ്മിൽ സഹകരണ ആർബിട്രേഷൻ കോടതിയിൽ കേസ് നിലവിലുള്ളതാണ്. ആയതിനാൽ ഈ കേസിലെ വിധിന്യായമനുസരിച്ചു മാത്രം ഇതിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതാണ് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.