LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALATHIL HOUSE,KUTTIADI POST,673508
Brief Description on Grievance:
BUILDING NUMBER REGARDING
Receipt Number Received from Local Body:
Interim Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 74
Updated on 2025-07-31 11:37:25
BPKZD 4100 80000 15 വി . എം . മുഹമ്മദ് എന്നവരുടെ അപേക്ഷ സംബന്ധിച്ച കുറ്റ്യാടി വില്ലേജിൽ റി .സ .48/3 ൽ പ്പെട്ട സ്ഥലത്തു 2378 .78 ച .മി . വിസ്തീർണ്ണത്തിൽ വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ച പെർമിറ്റ് പ്രകാരം നിർമിച്ച കെട്ടിടത്തിൻറെ തറനില കെട്ടിടത്തിന് നമ്പർ നൽകിയിരുന്നുവെന്നും ബാക്കിഭാഗം പൂർത്തിയാക്കി കെട്ടിട നമ്പർ ലഭിക്കുന്നതിന് അപേക്ഷ നൽകിയെങ്കിലും നമ്പർ അനുവദിക്കുന്നില്ലാ യെന്നുമാണ് പരാതി കുറ്റ്യാടി വില്ലേജിൽ റി . സ .48 / 3 ൽ പ്പെട്ട 4 . 45 ആർ സ്ഥലത്തു 2378 .78 ച .മീ . വിസ്തൃതിയുള്ള വാണിജ്യ കെട്ടിടം നിർമിക്കാൻ വി.എം .മുഹമ്മദ് മുതൽപേർക്ക് 24/ 11/ 2017 തിയ്യതിയിൽ എ 2 .6440 / 2016 നമ്പറായി പെർമിറ്റ് അനുവദിച്ചിരുന്നു .ബൈപ്പാസ് നിർമ്മാണത്തിനു സ്ഥലം ഏറ്റെടുക്കുംമുമ്പ് കെട്ടിടത്തിന് അനുമതി നൽകുകയും ഗ്രൗണ്ട് ഫ്ലോറിന് നമ്പർ അനുവദിച്ചതായും സെക്രട്ടറി അറിയിച്ചു .2023 ജനുവരിയിൽ നോട്ടിഫിക്കേഷൻ പ്രകാരം കെട്ടിടത്തോടുചേർന്ന 4 സെൻറ് ഭൂമി ബൈപ്പാസിനായി ഏറ്റെടുത്തതിനുശേഷം സൈറ്റ് പരിശോധനയിൽ കെട്ടിടത്തിന്റെ Fire Stair കട്ട് ആയി പോകുന്നതിനാൽ safety യെ ബാധിക്കുന്നതായും പുതിയ റോഡ് നിലവിലെ PWD റോഡിൽനിന്നും ഏകദേശം 30 മീറ്ററോളം നീളത്തിൽ കെട്ടിടത്തിന്റെ Basement Floor ൻറെ Roof Hight വരെ ഉയർത്തുന്നതിനാൽ കെട്ടിടത്തിന്റെ Basement പാർക്കിംഗ് ഉപയോഗിക്കാൻ കഴിയാതെ വരികയും ആവശ്യമായ പാർക്കിംഗ് ലഭിക്കാതെ വരുമെന്നും അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് നമ്പർ അനുവദിക്കാതിരുന്നതെന്നും തുടർന്ന് പരാതിക്കാരൻ 5 / 4 / 2025 ന് ഭരണസമിതിക്ക് അപ്പീൽ നൽകുകയും ഭരണസമിതിയുടെ 8 / 4 / 25 ലെ 06 / 2025 നമ്പർ തീരുമാനപ്രകാരം കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടം 109 പ്രകാരം കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനായി സർക്കാരിന്റെ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും സർക്കാർ അനുമതി പ്രകാരം തുടർ നടപടി സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു പരാതിക്കാരനെ നേരിൽ കേട്ടു .തന്റെ ഉടമസ്ഥതയിൽ തന്നെ 200 മീറ്ററിനുള്ളിൽ പാർക്കിംഗിന് സ്ഥലം ലഭ്യമാണെന്നും Fire Stair മാറ്റി സ്ഥാപിക്കാമെന്നും അറിയിച്ചതുപ്രകാരം പ്രസ്തുത സാധ്യതകൾ പരിശോധിച്ചു റിപ്പോർട്ട് ചെയ്യുന്നതിന് കുറ്റ്യാടി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ , സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി .പരിശോധനാറിപ്പോർട് 14 ദിവസത്തിനകം അദാലത് സമിതിയെ അറിയിക്കുന്നതിനും നിർദേശിച്ചു .
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 74
Updated on 2025-10-23 13:10:25
30.07.2025 ന് ചേർന്ന ഉപജില്ലാ അദാലത്ത് സ്ഥിരം സമിതി വി എം മുഹമ്മദ് എന്നവരുടെ അപേക്ഷയിൽ ഫയർ സ്റ്റെയർ മാറ്റി സ്ഥാപിക്കൽ പാർക്കിംഗ് സൌകര്യം ലഭ്യമാക്കൽ എന്നിവ സംബന്ധിച്ച സാധ്യതകൾ പരിശോധിക്കുന്നതിനായി അസിസ്റ്റൻ്റ് എഞ്ചിനിയർ, സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ആയത് പ്രകാരം നിലവിലെ ഫയർ സ്റ്റെയറിന് പകരം കെട്ടിിടത്തിൻ്റെ വടക്കു കിഴക്കേ മൂലയിൽ പുതിയ ഒരു സ്റെയർ നിർമ്മിക്കുന്നതിന് സാധിക്കുമെന്നും കാർ പാർക്കിംഗിനായി ബൈപ്പാസിനോട് ചേർന്ന കെട്ടിടഉടമയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്ഥലം ലഭ്യമാക്കുകയോ തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തിലേക്കുള്ള റാംപ് ഉപയോഗിക്കുന്നതിനുള്ള അവകാശം രേഖാമൂലം വാങ്ങി നിലവിലെ ബേസ്മെൻ്റ് തന്നെ പാർക്കിംഗിനായി ഉപയോഗിക്കാമെന്നും ബോധ്യപ്പെട്ടതായി അസ്സിസ്റ്റൻ്റ് എഞ്ചിയിയർ അറിയിച്ചു. മേൽ പറഞ്ഞവ പരിഹരിച്ചാൽ KPBRപ്രകാരം മറ്റ് ന്യൂനതകളൊന്നും ഇല്ലാത്തതിനാൽ ഒക്യുപെൻസി നൽകുന്നതിന് തടസങ്ങൾ ഇല്ലായെന്നും ഫയർ എൻ ഓ സി ലഭ്യമാക്കുന്ന മുറക്ക് ഒക്യുപെൻസി അനുവദിക്കാമെന്നുകൂടി അസിസ്റ്റൻ്റ് എഞ്ചിനിയർ അറിയിച്ചു. തുടർന്ന് 23.09.2025 ന് പാർക്കിംഗിലേക്കുള്ള വഴിക്കായി ബിൽഡിംഗിൻ്റെ തെക്കുവശമുള്ള സ്ഥലം വഴിയായി ഉപയോഗിക്കുന്നതിനുള്ള അവകാശം രെജിസ്റ്റർ ചെയ്ത് സമർപ്പിക്കാമെന്നും എല്ലാ നിയമവും പാലിച്ചുകൊണ്ട് ബിൽഡിംഗിൻ്റെ വടക്കു കിഴക്ക് മൂലയിൽ ഫയർ സ്റ്റെയർ നിർമ്മിക്കാൻ തയ്യാറാണെന്നും വി എം മുഹമ്മദ് എന്നവർ രേഖാമൂലം അറിയിച്ചു. മേൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രസ്തുത അപേക്ഷ സംബന്ധിച്ച് നിയമപരമായും പ്രാദേശികമായും പരിഹരിക്കാമെന്നതിനാൽ , സർക്കാരിന്റെ സ്പഷ്ടീകരണം ആവശ്യമില്ലാത്തതിനാൽ സർക്കാറിൻ്റെ സ്പഷ്ടീകരണത്തിന് അയച്ചിട്ടുള്ളത് ആവശ്യമില്ലെന്ന് സർക്കാറിനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മേൽ റിപ്പോർട്ട് പ്രകാരം കെട്ടിടത്തിൻ്റെ വടക്കു കിഴക്കേ മൂലയിൽ പുതിയ ഫയർസ്റ്റെയർ നിർമ്മിച്ച് ഫയർ എൻ ഓ സി ലഭ്യമാക്കുന്ന മുറക്കും പാർക്കിംഗിലേക്കുള്ള വഴി ലഭ്യമാക്കുന്ന മുറക്കും കെട്ടിടനമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 74
Updated on 2025-12-05 16:07:29