LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Roji K Jacob, Aronnil Veetil, Ranni-pazhavangadi, Pathanamthitta
Brief Description on Grievance:
Building Permit-reg
Receipt Number Received from Local Body:
Interim Advice made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 62
Updated on 2025-08-19 10:57:10
സ്ഥല പരിശോധന നടത്തുന്നതിന് തീരുമാനിച്ചു.
Final Advice made by PTA2 Sub District
Updated by വിനീത സോമന്, Internal Vigilance Officer
At Meeting No. 63
Updated on 2025-10-17 15:16:15
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ആറൊന്നിൽ വീട്ടിൽ ശ്രീ.റോജി.കെ.ജേക്കബ് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് സിറ്റിസണ്‍ അദാലത്ത് പോർട്ടലിൽ സമർപ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിശോധിച്ചതും സ്ഥല പരിശോധന നടത്തിയിട്ടുള്ളതുമാണ്. 47 വർഷം പഴക്കമുള്ള തന്റെ 3 നില കെട്ടിടത്തിന് KSMART സംവിധാനത്തിലൂടെ ക്രമവത്ക്കരണ അപേക്ഷ നൽകുന്നതിന് സാധിക്കുകയില്ല എന്നും തന്റെ കെട്ടിടം ക്രമവത്ക്കരിച്ച് തനിക്ക് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങുന്നതിന് ലൈസന്‍സ് അനുവദിച്ച് നൽകണമെന്നുമാണ് ടിയാന്റെ ആവശ്യം. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭ്യമായ രേഖകൾ പ്രകാരം പരാതിക്കാരന്റെ പിതാവായ ശ്രീ.ജേക്കബ് കുരുവിള എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ടി കെട്ടിടത്തിന് 15/560, 15/561, 15/562, 15/1393 എന്നീ നമ്പരുകൾ നിലവിലുണ്ട്. ഇവ യഥാക്രമം 2/445, 2/446, 2/447, 2/884 ABC എന്നീ പുതിയ നമ്പരുകളായി സഞ്ചയ സോഫ്ട് വെയർ പരിശോധിച്ചതിൽ കാണുന്നു. ടി നമ്പരുകളിൽ 15/1393 (2/884ABC) എന്ന കെട്ടിടം 1993 ലെ അസ്സെസ്സ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തിയതായി കാണുന്നില്ല. സഞ്ചയ ഡാറ്റാ ബേസ് പ്രകാരം എല്ലാ കടമുറികളുടെയും മേൽക്കൂര കോണ്‍ക്രീറ്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15/560, 15/561, 15/562 എന്നീ കടമുറികൾക്ക് 21 ച.മീ വീതം വിസ്തീർണ്ണമുള്ളതായും സഞ്ചയ സോഫ്ട് വെയറിൽ രേഖപ്പെടുത്തിയിരിക്കുന്നു. 15/1393 എന്ന നമ്പർ കെട്ടിടത്തിന് താഴത്തെ നിലയിൽ 80 M2, ഒന്നാം നില 80 M2, രണ്ടാം നില 40 M2 എന്നിവ ചേർത്ത് ആകെ 3 നിലകളിലായി 200 M2 വിസ്തീർണ്ണം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 3 നിലകൾക്കായി ഒറ്റ നമ്പർ മാത്രമാണ് നൽകിയിട്ടുള്ളത്. ടി കെട്ടിടത്തിന്റെ മേൽക്കൂര മാറ്റിയത് സംബന്ധിച്ചോ എന്തെങ്കിലും ഘടനാപരമായ മാറ്റങ്ങൾ വരുത്തിയതിനോ ഉള്ള രേഖകൾ ഒന്നും തന്നെ ഗ്രാമപഞ്ചായത്തിൽ ലഭ്യമായിരുന്നില്ല. കാലാകാലങ്ങളിൽ കെട്ടിടത്തിന് മാറ്റങ്ങൾ വരുത്തിയിട്ടുള്ളതായും എന്നാൽ അവയൊന്നും തന്നെ ചട്ടപ്രകാരം ക്രമവത്ക്കരിച്ചിട്ടില്ല എന്നും കാണുന്നു. നിലവിലുള്ള കെട്ടിടം റഗുലറൈസ് ചെയ്യുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന് ലൈസന്‍സികൾ തയ്യാറാകുന്നില്ല എന്ന് പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. കെ.പി.ബി.ആർ ചട്ടങ്ങൾ പ്രകാരം ടി. കെട്ടിടം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് സാധിക്കാത്തതിനാലാണ് ലൈസൻസികൾ തയ്യാറാകാത്തതെന്ന് കാണുന്നു. കെ.പി.ബി.ആർ ചട്ടം 72 ബാധകമാകുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിന് അപേക്ഷകന് കഴിഞ്ഞിട്ടില്ലാത്തതുമാണ്. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 പൊതുമാനദണ്ഡങ്ങൾ പ്രകാരവും, 2000 ന് മുന്‍പ് നിർമ്മാണം പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് കൂട്ടി ചേർക്കലുകൾ അനുവദിക്കുന്ന ചട്ടം 72 പ്രകാരമുള്ള മാനദണ്ഡങ്ങൾ പ്രകാരവും ടി കെട്ടിട നിർമ്മാണ ക്രമവത്ക്കരണ അപേക്ഷ പരിഗണനാർഹമല്ലാത്തതിനാൽ നിരസിക്കുന്നു.